ADVERTISEMENT

ജെറോം പവലിന്റെ സാക്ഷ്യങ്ങൾക്ക് പിന്നാലെ അമേരിക്കൻ വിപണി ഇന്നലെ തിരിച്ചു കയറി നേട്ടത്തിൽ വ്യാപാരമവസാനിപ്പിച്ചത് ഇന്ന് ഏഷ്യൻ വിപണികൾക്ക് മികച്ച തുടക്കം നൽകി. നഷ്ടത്തിൽ ആരംഭിച്ച ശേഷം അമേരിക്കൻ ഫ്യൂച്ചറുകളും ഗ്രീൻ സോണിലേക്ക് തിരികെയെത്തുന്നതും ലോക വിപണിക്ക് അനുകൂലമായേക്കാം. എസ്ജിഎക്സ് നിഫ്റ്റി 15650 പോയിന്റിന് മുകളിലാണ് വ്യാപാരം നടക്കുന്നത്. 

പിഎംഐ വീഴ്ചയും പവലും 

ടെക്ക് ഓഹരികളുടെ പിന്തുണയിൽ ഇന്നലെ അമേരിക്കൻ വിപണി തിരിച്ചുകയറി നേട്ടത്തിൽ വ്യാപാരം അവസാനിപ്പിച്ചു. നാസ്ഡാക്ക് 1.64% മുന്നേറി 11232 പോയിന്റിലാണ് വ്യാപാരമവസാനിപ്പിച്ചത്. . 

അമേരിക്കയും, ജർമനിയും, യൂറോ സോണും അടക്കം ഇന്നലെ പുറത്ത് വന്ന പർച്ചേയ്‌സ് മാനേജേഴ്സ് ഇൻഡക്സുകളെല്ലാം ഇന്നലെ വീഴ്ച കാണിച്ചത് രാജ്യാന്തര വ്യാവസായികോല്പാദനത്തിൽ കുറവ് വരുത്തിയേക്കാമെന്ന് വിപണി കരുതുന്നു. ഫെഡ് ചെയർമാൻ ജൂലൈ മാസത്തിലെ ഡേറ്റകൾ കണക്കിലെടുത്ത് മാത്രമായിരിക്കും അടുത്ത നിരക്കുയർത്തൽ നടത്തുക എന്ന് പറഞ്ഞത് ഇന്നലെ അമേരിക്കൻ വിപണിക്ക് അനുകൂലമായി. മികച്ച ജോബ് ഡേറ്റയും ഇന്നലെ അമേരിക്കൻ വിപണിക്ക് മുന്നേറ്റം നൽകി. 

ഇന്ന് ലോക വിപണിയിൽ 

ജപ്പാന്റെ പണപ്പെരുപ്പം ക്രമമാണെന്നത് ഏഷ്യൻ വിപണികൾക്ക് അനുകൂലമാകുമ്പോൾ, ഇന്ന് പുറത്ത് വരുന്ന ബ്രിട്ടീഷ് റീറ്റെയ്ൽ വില്പന കണക്കുകളും, സ്പാനിഷ് ജിഡിപി കണക്കുകളും യൂറോപ്യൻ വിപണിക്ക് പ്രധാനമാണ്. ജെറോം പവാറിന്റെ സാക്ഷ്യപ്പെടുത്തലിന് തൊട്ട് പിന്നാലെ ഇന്ന് അമേരിക്കൻ ഫെഡ് അംഗം ജെയിംസ് ബല്ലാർഡ് സംസാരിക്കാൻ വരുന്നത് അമേരിക്കൻ വിപണിക്കും പ്രധാനമാണ്. 

നിഫ്റ്റി 

ലോക വിപണിക്കൊപ്പമുള്ള ചാഞ്ചാട്ടങ്ങൾക്കൊടുവിൽ ഇന്ത്യൻ വിപണി ഇന്നലെയും നേട്ടത്തോടെ വ്യാപാരം അവസാനിപ്പിച്ചു. ഐടി, ഓട്ടോ സെക്ടറുകൾക്കൊപ്പം ബാങ്കിങ്, ഫിനാൻഷ്യൽ, റിയൽറ്റി സെക്ടറുകളും ഇന്നലെ ഇന്ത്യൻ വിപണിക്ക് മികച്ച പിന്തുണ നൽകി. ഇന്നലെ 15555 പോയിന്റിൽ വ്യാപാരമവസാനിപ്പിച്ച നിഫ്റ്റി ഇന്ന് 15350 പോയിന്റിലും 15200 പോയിന്റിലും പിന്തുണ പ്രതീക്ഷിക്കുന്നു. 15650 പോയിന്റ് കടന്നാൽ 15750 പോയിന്റ് നിഫ്റ്റിക്ക് ശക്തമായ കടമ്പയാണ്. 

നാസ്ഡാക്കിന്റെ മുന്നേറ്റവും ആക്സ്സഞ്ചറിന്റെ മികച്ച റിസൾട്ടും ഇന്ത്യൻ ഐടി സെക്ടറിന് നേട്ടം നൽകിയേക്കാമെന്ന് കരുതുന്നു. ബാങ്കിങ്, ഫിനാൻഷ്യൽ, ഓട്ടോ, റിയൽറ്റി, എഫ് എംസിജി സെക്ടറുകളും ഇന്ന് പ്രതീക്ഷയിലാണ്. ടിസിഎസ്, ഇൻഫോസിസ്, വിപ്രോ, എൽടിഐ, ബിർള സോഫ്റ്റ്, കെപിഐടി ടെക്ക്, എസ്ബിഐ, എച്ഡിഎഫ്സി ബാങ്ക്, ബജാജ് ഓട്ടോ, എസിസി, മഹീന്ദ്ര, മാരുതി, ഹീറോ, എൽ&ടി, ഡിഎൽഎഫ് മുതലായ ഓഹരികൾ ശ്രദ്ധിക്കുക. ഡോളർ രൂപക്കെതിരെ നേട്ടമുണ്ടാക്കുന്നതും ഐടി കയറ്റുമതി കമ്പനികൾക്ക് വരുമാന വർധന ഉറപ്പാക്കുന്നു. തിരിച്ചു കയറി തുടങ്ങിയ ഐടി നിഫ്റ്റി അടുത്ത ആഴ്ചയിൽ വീണ്ടും 30000 പോയിന്റ് കടന്നേക്കാം. 

ബാങ്ക് നിഫ്റ്റി 

ഇന്നലെ 289 പോയിന്റുകൾ മുന്നേറി 33135 പോയിന്റിൽ വ്യാപാരമവസാനിപ്പിച്ച ബാങ്ക് നിഫ്റ്റി 32840 പോയിന്റിലും, 32600 പോയിന്റിലും ബാങ്ക് നിഫ്റ്റി ഇന്ന് പിന്തുണ നേടിയേക്കാം. 33500 പോയിന്റിലും 33900 പോയിന്റിലും ബാങ്ക് നിഫ്റ്റി വില്പന സമ്മർദ്ദം പ്രതീക്ഷിക്കുന്നു. 

ക്രൂഡ് ഓയിൽ 

110 ഡോളറിന് താഴേക്കിറങ്ങിയ ബ്രെന്റ് ക്രൂഡ് വീണ്ടും മുന്നേറ്റ ശ്രമം നടത്തിയേക്കും. 116 ഡോളറിൽ ബ്രെന്റ് ക്രൂഡിനും 110 ഡോളറിൽ അമേരിക്കൻ എണ്ണക്കും റെസിസ്റ്റൻസ് നേരിട്ടേക്കാം. 

സ്വർണം 

അമേരിക്കൻ ബോണ്ട് യീൽഡ് 3% ലേക്ക് വീണത് 1820 ഡോളറിലേക്കിറങ്ങിയ സ്വർണത്തിന് അനുകൂലമാണ്. 1850 ഡോളറിലാണ് രാജ്യാന്തര സ്വർണ വിലയുടെ അടുത്ത വില്പന സമ്മർദ്ദ മേഖല.

ഓഹരി വിദഗ്ധനായ ലേഖകന്റെ വാട്സാപ് : 8606666722

English Summary : Stock Market Today

Disclaimer : ഓഹരി വിപണിയിലെ നിക്ഷേപം നഷ്ടസാധ്യതകൾക്ക് വിധേയമാണ്. ലേഖനത്തിൽ പറഞ്ഞിരിക്കുന്ന വിവരങ്ങൾ ലഭ്യമായ സൂചകങ്ങളെ അടിസ്ഥാനമാക്കി ലേഖകൻ തയാറാക്കിയിട്ടുള്ളതാണ്. സ്വന്തം റിസ്കിൽ നിക്ഷേപ തീരുമാനം കൈകൊള്ളുക

 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com