ബിറ്റ് കോയിൻ പൂജ്യത്തിലേക്കെന്ന് മുന്നറിയിപ്പ് !

HIGHLIGHTS
  • ഡിജിറ്റൽ കോഡുകളുടെ പിൻബലത്തിൽ നിൽക്കുന്ന ക്രിപ്റ്റോ കറൻസികളെ വിശ്വസിക്കാനാകില്ല
crypto4
SHARE

ആഗോളതലത്തിൽ മാന്ദ്യം പിടിമുറുക്കുമ്പോൾ ബിറ്റ് കോയിൻ പൂജ്യത്തിലേക്കെത്തിയേക്കാമെന്ന് ചൈനീസ് സർക്കാർ നടത്തുന്ന പത്രമായ ഇക്കണോമിക് ഡെയ്‌ലി നിക്ഷേപകർക്ക് മുന്നറിയിപ്പ് കൊടുക്കുന്നു. ഡിജിറ്റൽ കോഡുകളുടെ  മാത്രം പിൻബലത്തിൽ നിൽക്കുന്ന ക്രിപ്റ്റോ കറൻസികളെ വിശ്വസിക്കാനാകില്ല എന്ന സന്ദേശമാണ് ചൈനീസ് സർക്കാർ നൽകുന്നത്. നിക്ഷേപകരുടെ ആത്മവിശ്വാസം തകർന്നാൽ, അല്ലെങ്കിൽ സർക്കാരുകൾ ഇവയെ നിയമവിരുദ്ധമായി പ്രഖ്യാപിച്ചാൽ ഇവയുടെ മൂല്യം പൂജ്യത്തിലേക്കെത്തുമെന്നും ചൈനയിലെ പത്രങ്ങളിൽ വിശദീകരിക്കുന്നു. നിയമവിരുദ്ധമായി പ്രഖ്യാപിക്കാതെ തന്നെ ടെറാ ലൂണ പോലുള്ള ക്രിപ്റ്റോ കറൻസികൾ പൂജ്യത്തിലെത്തിയതും ചൈനീസ് മീഡിയകൾ ചൂണ്ടി കാണിക്കുന്നുണ്ട്. 

നികുതി 

30 ശതമാനം നികുതി ഈടാക്കുന്നതിന് പുറമെ ഒരു ശതമാനം ടി ഡി എസ് ക്രിപ്റ്റോ കറൻസികളിൽനിന്നും ഈടാക്കുമെന്ന് കേന്ദ്ര സർക്കാർ തീരുമാനമുണ്ടായതും കഴിഞ്ഞയാഴ്ചയിലെ ഒരു വിശേഷമാണ്. ജൂലൈ ഒന്ന് മുതൽ നികുതി നിയമങ്ങൾ പ്രാബല്യത്തിൽ വരും. ഏറ്റവും കൂടുതൽ വിപണി മൂല്യമുള്ള (മാർക്കറ്റ് ക്യാപ്) 7 ക്രിപ്റ്റോകറൻസികളുടെ ഇന്നത്തെ വില, 24 മണിക്കൂറിലെയും, ഏഴ് ദിവസത്തേയും വില വ്യത്യാസങ്ങൾ, വിപണി മൂലധനം എന്നിവ താഴെ കൊടുത്തിരിക്കുന്നു.നിക്ഷേപകർക്ക് താങ്ങാനാകാത്ത തകർച്ചയിലൂടെയാണ് ഇവ കടന്നുപോയികൊണ്ടിരിക്കുന്നത്.

table-bitcoin-27-6-2022

English Summary : Bitcoin Price Range in Last Week

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

ഇതിലും ചെലവുകുറഞ്ഞ വീടില്ല! | Hometour | Lowcost Home

MORE VIDEOS