ADVERTISEMENT

വെള്ളിയാഴ്ച മുന്നേറ്റത്തോടെ അവസാനിപ്പിച്ച അമേരിക്കൻ ഫ്യൂച്ചറുകൾ ഇന്ന് നേരിയ നഷ്ടത്തോടെ വ്യാപാരം ആരംഭിച്ചു.  ഏഷ്യൻ വിപണികൾ നേട്ടത്തോടെ തന്നെ തുടങ്ങിയെങ്കിലും ലാഭമെടുക്കൽ പ്രകടമാണ്. എസ്ജിഎക്സ് നിഫ്റ്റി 15800 പോയിന്റിന് മുകളിൽ തുടരുന്നത് അനുകൂലമാണ്.

ജി7 & ഇസിബി മീറ്റിങ്ങുകൾ 

അമേരിക്കൻ ബോണ്ട് യീൽഡ് വീണപ്പോൾ മാന്ദ്യഭീഷണി മറന്ന് നിക്ഷേപകർ വാങ്ങൽ ആരംഭിച്ചത് അമേരിക്കൻ ടെക്, ഫിനാൻഷ്യൽ സെക്ടറുകൾക്ക് വൻ കുതിച്ചു ചാട്ടം നേടിയ വെള്ളിയാഴ്ച നാസ്ഡാക് 3.34% മുന്നേറ്റം നേടി. അമേരിക്കൻ ബോണ്ട് യീൽഡ് തിരികെ 3.14% ലേക്ക് തിരികെ കയറിയെങ്കിലും, ക്രൂഡ് ഓയിൽ വീണ്ടും വീഴ്ചയോടെ തുടങ്ങിയതും ഓഹരി വിപണിക്ക് അനുകൂലമാണ്. ചൈനീസ് ഇൻഡസ്ട്രിയൽ പ്രൊഫിറ്റ്, ജർമൻ റീറ്റെയ്ൽ സെയിൽസ്, അമേരിക്കൻ ഭവന വില്പന കണക്കുകളുമാണ് ഇന്ന് പുറത്ത് വരുന്ന ലോക വിപണിയെ സ്വാധീനിച്ചേക്കാവുന്ന സാമ്പത്തിക കണക്കുകൾ. ഈയാഴ്ച വരാനിരിക്കുന്ന അമേരിക്കൻ പിസിഇ ഡേറ്റയും, യൂറോപ്യൻ പണപ്പെരുപ്പ കണക്കുകളും വിപണിക്ക് പ്രധാനമാണ്. 

ഇന്നലെ ജർമനിയിൽ ആരംഭിച്ച ജി-7 ഉച്ചകോടിയും, ഇന്ന് പോർച്ചുഗലിൽ ആരംഭിക്കുന്ന യൂറോപ്യൻ സെൻട്രൽ ബാങ്കിന്റെ വാർഷികയോഗവും ലോക വിപണി ഉറ്റു നോക്കുന്നു. മാറിയ സാഹചര്യത്തിലെ കേന്ദ്ര ബാങ്കുകളുടെ പണനയ ഉത്തരവാദിത്തങ്ങളാണ് ലോക ഇസിബി യോഗം ചർച്ച ചെയ്യുക. 

നിഫ്റ്റി 

വെള്ളിയാഴ്ച അമേരിക്കൻ ഫ്യൂച്ചറുകൾക്കൊപ്പം നേട്ടത്തോടെ വ്യാപാരം ആരംഭിച്ച ഇന്ത്യൻ വിപണി വാരാന്ത്യ ദിനത്തിൽ നേട്ടത്തോടെ തന്നെ വ്യാപാരം അവസാനിപ്പിച്ചു. ബാങ്കിങ്, ഓട്ടോ, മെറ്റൽ സെക്ടറുകൾ വെള്ളിയാഴ്ച വിപണിക്ക് മുന്നേറ്റം നൽകി. 15699 പോയിന്റിൽ വ്യാപാരമവസാനിപ്പിച്ച നിഫ്റ്റി ഇന്ന് 15600 പോയിന്റിലും, 15520 പോയിന്റിലും പിന്തുണ പ്രതീക്ഷിക്കുന്നു. 15760 പോയിന്റ് കടന്നാൽ പിന്നെ 15830 പോയിന്റിലും 15900 പോയിന്റിലുമാണ് നിഫ്റ്റിയുടെ ഇന്നത്തെ റെസിസ്റ്റൻസുകൾ. 

ഐടി, ബാങ്കിങ്, മെറ്റൽ, എഫ്എംസിജി, ഫാർമ, സിമന്റ്, ടെക്സ്റ്റൈൽ സെക്ടറുകൾ ഇന്ന് മുന്നേറ്റ പ്രതീക്ഷയിലാണ്. റിലയൻസ്, എസ്ബിഐ, ആക്സിസ് ബാങ്ക്, എച്ഡിഎഫ്സി, ഡോക്ടർ റെഡ്‌ഡിസ്‌, വിപ്രോ, എൽടിഐ, ടെക് മഹിന്ദ്ര, എൽ&ടി, എൻടിപിസി, ഹാവെൽസ്, ക്രോമ്പ്ടൻ ഗ്രീവ്സ്, ട്രെന്റ്, എബിഎഫ്ആർഎൽ, ഹിന്ദ് കോപ്പർ, വെൽസ്‌പൺ കോർപ് മുതലായ ഓഹരികൾ മുന്നേറ്റ പ്രതീക്ഷയിലാണ്. 

ബാങ്ക് നിഫ്റ്റി 

ഒന്നര ശതമാനം മുന്നേറി 33627 പോയിന്റിൽ വ്യാപാരമവസാനിപ്പിച്ച ബാങ്ക് നിഫ്റ്റി ഇന്ന് 33400 പോയിന്റിലും, 33200 പോയിന്റിലും പിന്തുണ പ്രതീക്ഷിക്കുന്നു. 33800 പോയിന്റും 33950 പോയിന്റുമാണ് ഇന്നത്തെ ബാങ്ക് നിഫ്റ്റിയുടെ റെസിസ്റ്റൻസുകൾ.  

ക്രൂഡ് ഓയിൽ 

മാന്ദ്യ ഭയം ക്രൂഡ് ഓയിലിനെ 110 ഡോളർ നിരക്കിൽ തന്നെ നിർത്തുന്നത് വിപണിക്ക് അനുകൂലമാണ്. ജി7  യോഗത്തിൽ ക്രൂഡ് ഓയിൽ ഉല്പാദന വർദ്ധനയും ചർച്ചയായേക്കാവുന്നത് ക്രൂഡിന് പ്രതികൂലമായേക്കാം. 

അമേരിക്കൻ പ്രസിഡന്റിന്റെ സൂപ്പർ ടാക്സ് ഭീഷണികൾക്ക് ശേഷം അമേരിക്കയിൽ കഴിഞ്ഞ ആഴ്ച മാത്രം 13 പുതിയ ഓയിൽ റിഗ്ഗുകൾ കൂടി പ്രവർത്തന ക്ഷമമായതും, അമേരിക്കൻ പ്രസിഡന്റിന്റെ സൗദി സന്ദർശനം കൂടുതൽ ഒപെക് എണ്ണ ഉത്പാദനത്തിനും കാരണമായേക്കാവുന്നതും ക്രൂഡിന് പ്രധാനമാണ്.  

സ്വർണം & ജി7 

ജി7  യോഗത്തിനെത്തിയ അമേരിക്കയും, കാനഡയും, യുകെയും, ജപ്പാനും റഷ്യൻ സ്വർണത്തിനും നിരോധനം പ്രഖ്യാപിച്ചത് സ്വർണത്തിന് അനുകൂലമായേക്കാം. 1800 ഡോളറിൽ സ്വർണത്തിന് ശക്തമായ പിന്തുണ പ്രതീക്ഷിക്കുന്നു.

ഓഹരി വിദഗ്ധനായ ലേഖകന്റെ വാട്സാപ് : 8606666722

English Summary : Stock Market Today

Disclaimer : ഓഹരി വിപണിയിലെ നിക്ഷേപം നഷ്ടസാധ്യതകൾക്ക് വിധേയമാണ്. ലേഖനത്തിൽ പറഞ്ഞിരിക്കുന്ന വിവരങ്ങൾ ലഭ്യമായ സൂചകങ്ങളെ അടിസ്ഥാനമാക്കി ലേഖകൻ തയാറാക്കിയിട്ടുള്ളതാണ്. സ്വന്തം റിസ്കിൽ നിക്ഷേപ തീരുമാനം കൈകൊള്ളുക

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com