ADVERTISEMENT

അമേരിക്കൻ വിപണിയിലെ ലാഭമെടുക്കലിന് ശേഷം അമേരിക്കൻ ഫ്യൂച്ചറുകൾ ഇന്ന് നേരിയ നേട്ടത്തോടെ വ്യാപാരം ആരംഭിച്ചത് ഏഷ്യൻ വിപണികൾക്ക് അനുകൂലമാണ്. ജപ്പാന്റെ നിക്കായ്‌ സൂചിക അര ശതമാനം നേട്ടത്തിലാണ് വ്യാപാരം തുടരുന്നത്. എസ്ജിഎക്സ് നിഫ്റ്റി വീണ്ടും 15800 പോയിന്റിന് മുകളിലും വ്യാപാരം തുടരുന്നു. 

അമേരിക്കൻ ടെക് വീഴ്ച 

മികച്ച മുന്നേറ്റങ്ങളുടെ ആഴ്ചക്ക് ശേഷം ഇന്നലെ അമേരിക്കൻ സൂചികകൾ നഷ്ടത്തിൽ വ്യാപാരം അവസാനിപ്പിച്ചു. ക്രൂഡ് ഓയിലും, ബോണ്ട് യീൽഡും മുന്നേറ്റം കുറിച്ച ഇന്നലെ  ടെക്, ചിപ്പ്, കൺസ്യൂമർ ഡിസ്ക്രീഷനറി, ഫിനാൻഷ്യൽ സെക്ടറുകളടക്കം അമേരിക്കൻ വിപണിയിലെ 11ൽ 8 സെക്ടറുകളും ഇന്നലെ നഷ്ടം രേഖപ്പെടുത്തി. ജി7, ഇസിബി മീറ്റിങ്ങുകളും ഇന്നലെ വിപണിയെ സ്വാധീനിച്ചെങ്കിലും ഏഷ്യൻ യൂറോപ്യൻ വിപണികൾ ഇന്നലെ നേട്ടത്തിൽ വ്യാപാരം അവസാനിപ്പിച്ചു. അമേരിക്കൻ ഭവന വില്പന കണക്കുകൾ ആറു മാസത്തെ വീഴ്ചക്ക് ശേഷം മെയ് മാസത്തിൽ മുന്നേറ്റം കുറിച്ചതും, ഡ്യൂറബിൾ & ക്യാപിറ്റൽ ഗുഡ്സ് ഓർഡറുകളിലും വളർച്ച കാണിച്ചതും വിപണിക്ക് അനുകൂലമാണ്. 

ഇന്നത്തെ അമേരിക്കൻ കൺസ്യൂമർ കോൺഫിഡൻസ് കണക്കുകളും, ഇസിബി അംഗങ്ങളുടെ പ്രസംഗങ്ങളും ഇന്ന് വിപണിയെ സ്വാധീനിച്ചേക്കാം. നാളെ പുറത്ത് വരുന്ന അമേരിക്കൻ  ജിഡിപി കണക്കുകളും, വ്യാഴാഴ്ച പുറത്ത് വരുന്ന അമേരിക്കൻ പേഴ്സണൽ കൺസംപ്‌ഷൻ  & എക്സ്പെൻഡിച്ചർ കണക്കുകളും വിപണിക്ക് പ്രധാനമാണ്. 

നിഫ്റ്റി 

അമേരിക്കൻ ഫ്യൂച്ചറുകൾക്കൊപ്പം  ഏഷ്യൻ വിപണികളും മുന്നേറ്റം നേടിയ ഇന്നലെ ഇന്ത്യൻ വിപണിയും മുന്നേറ്റം കുറിച്ചു. 2% നേട്ടത്തോടെ ഐടി മുന്നിൽ നിന്നും നയിച്ച ഇന്നലെ മിക്ക സെക്ടറുകളും നേട്ടത്തിൽ വ്യാപാരം അവസാനിപ്പിച്ചു. 15937 പോയിന്റ് വരെ കയറിയ ശേഷം 132 പോയിന്റുകൾ നേട്ടത്തിൽ 15832 പോയിന്റിൽ വ്യാപാരമവസാനിപ്പിച്ച നിഫ്റ്റി 15900 കടന്ന് നിന്നാൽ 16200 പോയിന്റിലാണ് അടുത്ത പ്രധാന കടമ്പ. നിഫ്റ്റി ഇന്ന് 15730 പോയിന്റിലും, 15650 പോയിന്റിലും പിന്തുണപ്രതീക്ഷിക്കുന്നു. 15900 പോയിന്റിലും 16000 പോയിന്റിലും നിഫ്റ്റി റെസിസ്റ്റൻസുകളും പ്രതീക്ഷിക്കുന്നു. 

ബാങ്കിങ്, മിഡ് ക്യാപ് ഐടി, ഫിനാൻഷ്യൽ, ഫാർമ, എഫ്എംസിജി, സിമന്റ്, റിയൽറ്റി സെക്ടറുകൾ ഇന്ന് മുന്നേറിയേക്കാം. എച്ച്ഡിഎഫ്സി, സൺ ഫാർമ, പവർ ഗ്രിഡ്, ഓഎൻജിസി, ജിഎൻ എഫ്സി, ഐടിസി, ഹിന്ദ് കോപ്പർ, രാംകോ സിമന്റ്,  ഒബ്‌റോയ് റിയൽറ്റി, ബ്രിഗേഡ് എന്റർപ്രൈസ് മുതലായ ഓഹരികൾ ഇന്ന് മുന്നേറ്റം പ്രതീക്ഷിക്കുന്നു. 

ബാങ്ക് നിഫ്റ്റി 

ഇന്നലെ 184 പോയിന്റുകൾ നേടി 33811 പോയിന്റിൽ വ്യാപാരമവസാനിപ്പിച്ച ബാങ്ക് നിഫ്റ്റി 33600 ലും 33400 ലിലും ഇന്ന് പിന്തുണ പ്രതീക്ഷിക്കുന്നു. 34050 പോയിന്റിലും 34360 പോയിന്റിലുമാണ് ബാങ്ക് നിഫ്റ്റിയുടെ ഇന്നത്തെ പ്രധാന കടമ്പകൾ. 

ക്രൂഡ് ഓയിൽ 

ഒപെകിന്റെ ഈയാഴ്ചയിലെ മീറ്റിങ് ക്രൂഡ് ഓയിലിന് പ്രധാനമാണ്. എണ്ണയുടെ ലഭ്യത കുറഞ്ഞു വരുന്നു എന്ന കണക്കുകൾ ക്രൂഡ് ഓയിൽ ഉല്പാദന നിയന്ത്രണങ്ങളിൽ അയവ് വരുത്താൻ ഒപെകിന് അനുകൂലമായേക്കും. രണ്ടാഴ്ചയോളം നീണ്ട വീഴ്ചക്ക് ശേഷം ക്രൂഡ് ഓയിൽ ഇന്നലെ വീണ്ടും തിരിച്ചു കയറി.

സ്വർണം 

ബോണ്ട് യീൽഡിന്റെ മുന്നേറ്റം സ്വർണത്തിന് ഇന്നലെയും വീഴ്ച നൽകി. 1820 ഡോളറിൽ പിന്തുണ പ്രതീക്ഷിക്കുന്ന സ്വർണത്തിന്റെ അടുത്ത റെസിസ്റ്റൻസ് 1850 ഡോളറിലാണ്.

ഓഹരി വിദഗ്ധനായ ലേഖകന്റെ വാട്സാപ് : 8606666722

English Summary : Stock Market Today

Disclaimer : ഓഹരി വിപണിയിലെ നിക്ഷേപം നഷ്ടസാധ്യതകൾക്ക് വിധേയമാണ്. ലേഖനത്തിൽ പറഞ്ഞിരിക്കുന്ന വിവരങ്ങൾ ലഭ്യമായ സൂചകങ്ങളെ അടിസ്ഥാനമാക്കി ലേഖകൻ തയാറാക്കിയിട്ടുള്ളതാണ്. സ്വന്തം റിസ്കിൽ നിക്ഷേപ തീരുമാനം കൈകൊള്ളുക

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com