ADVERTISEMENT

ഇന്നലെ അമേരിക്കൻ വിപണി ഒരു ഫ്ലാറ്റ് ക്ലോസിങ് സ്വന്തമാക്കിയെങ്കിലും അമേരിക്കൻ ഫ്യൂച്ചറുകൾ ഇന്ന് നഷ്ടത്തിലേക്ക് വീണത് ഏഷ്യൻ വിപണികൾക്ക് ക്ഷീണമാണ്. ജാപ്പനീസ് നിക്കി സൂചിക ഒരു ശതമാനത്തിനടുത്ത് നഷ്ടത്തിലാണ് വ്യാപാരം തുടരുന്നത്. എസ്ജിഎക്സ് നിഫ്റ്റി 15720 പോയിന്റിന് മുകളിലാണ് വ്യാപാരം തുടരുന്നത്. 

അമേരിക്കൻ പിസിഇ ഇൻഡക്സ്

2020 രണ്ടാം പാദത്തിന് ശേഷം ആദ്യമായി അമേരിക്കൻ ആഭ്യന്തര ഉത്പാദനം വീണ്ടും കഴിഞ്ഞ പാദത്തിൽ വളർച്ച ശോഷണം നേരിട്ടതും  നിരക്കുയർത്തൽ വളർച്ചയെ ബാധിച്ചേക്കാമെന്ന ഫെഡ് ചെയർമാന്റെ മുന്നറിയിപ്പുകളും ഇന്നലെയും അമേരിക്കൻ വിപണിക്ക് മുന്നേറ്റം നിഷേധിച്ചു. സ്പാനിഷ് പണപ്പെരുപ്പം 10% കടന്ന് മുന്നേറിയപ്പോൾ ജർമനിയുടെ പണപ്പെരുപ്പം കുറവ് രേഖപ്പെടുത്തിയത് അനുകൂലമാണ്. 

അമേരിക്കൻ ഫെഡ് റിസേർവിന്റെ നിരക്ക് ഉയർത്തൽ തീരുമാനങ്ങളെ വളരെയധികം സ്വാധീനിക്കുന്ന പിസിഇ ഇൻഫ്‌ളേഷൻ ഡേറ്റ ഇന്ന് പുറത്ത് വരുന്നത് കാത്തിരിക്കുകയാണ് ലോക വിപണി. പേഴ്‌സണൽ ഇൻകം, കൺസ്യൂമർ സ്‌പെൻഡിങ് കണക്കുകളും ജോബ് ഡേറ്റയും ഇന്ന് അമേരിക്കൻ വിപണിക്ക് പ്രധാനമാണ്. 

ഓഹരികളും സെക്ടറുകളും 

രാജ്യാന്തര വിപണിക്കൊപ്പം ഇന്നലെ നഷ്ടത്തിൽ ആരംഭിച്ച ഇന്ത്യൻ വിപണി റിലയൻസിന്റെയും ഷോർട് കവറിങ്ങിന്റെയും പിന്തുണയിൽ തിരിച്ചു വരവ് നടത്തിയെങ്കിലും നഷ്ടത്തിൽ തന്നെ അവസാനിച്ചു.  ഐടി, ബാങ്കിങ്,എഫ് എംസിജി സെക്ടറുകൾ ഇന്നലെ ഒരു ശതമാനം വീതം വീണെങ്കിലും എനർജി, ഇൻഫ്രാ, ഓട്ടോ, റിയൽറ്റി, മെറ്റൽ സെക്റ്ററുകൾ നേട്ടത്തിൽ വ്യാപാരം അവസാനിപ്പിച്ചു. ഇന്നലെ 15799 പോയിന്റിൽ വ്യാപാരമവസാനിപ്പിച്ച നിഫ്റ്റി ഇന്ന് 15700 പോയിന്റിലും, 15600 പോയിന്റിലും പിന്തുണ പ്രതീക്ഷിക്കുന്നു. ഇന്നലെ 15861 പോയിന്റ് വരെ മുന്നേറിയ നിഫ്റ്റി ഇന്ന് 15880 പോയിന്റിലും 15960 പോയിന്റിലും റെസിസ്റ്റൻസും പ്രതീക്ഷിക്കുന്നു. 

ബാങ്കിങ്, ഐടി, റിയൽറ്റി, എനർജി, ഇൻഫ്രാ, ടെക്സ്റ്റൈൽ സെക്ടറുകൾ ഇന്നും പ്രതീക്ഷയിലാണ്. റിലയൻസ്, ഇൻഫോസിസ്, ടെക്ക് മഹിന്ദ്ര, എസ്ബിഐ, ഐസിഐസിഐ ബാങ്ക്, കൊട്ടക് ബാങ്ക്, ഐടിസി, ടാറ്റ മോട്ടോഴ്‌സ്, ഡെൽറ്റ  കോർപ്, എംടാർ ടെക്ക്, വണ്ടർലാ, ജിആർ ഇൻഫ്രാ മുതലായ ഓഹരികളും ഇന്ന് പ്രതീക്ഷയിലാണ്. 

ബാങ്ക് നിഫ്റ്റി 

ഒരു ശതമാനത്തിലധികം നഷ്ടത്തോടെ 33270 പോയിന്റിലേക്ക് വീണ ബാങ്ക് നിഫ്റ്റി ഇന്നലത്തെ താഴ്ന്ന നിരക്കായ 33185 പോയിന്റിന് സമീപവും 33030 പോയിന്റിലും ഇന്ന് പിന്തുണ പ്രതീക്ഷിക്കുന്നു. 33400 പോയിന്റിലും 33550 പോയിന്റിലുമാണ് ബാങ്ക് നിഫ്റ്റിയുടെ ഇന്നത്തെ ആദ്യ റെസിസ്റ്റൻസുകൾ. 

എഫ്&ഓ ക്ളോസിങ്

ഇന്നലെ വിപണി വീണത് ഷോർട് പൊസിഷനുകൾ ലാഭത്തിൽ അവസാനിപ്പിക്കാനുള്ള അവസരമൊരുങ്ങിയെങ്കിലും ഇന്നും വിപണി ഷോർട് കവറിങ് റിക്കവറികൾ പ്രതീക്ഷിക്കുന്നു. 

ക്രൂഡ് ഓയിൽ 

അമേരിക്കൻ എണ്ണ ശേഖരത്തിൽ കുറവ് കാണിച്ചത് ക്രൂഡിന്  അനുകൂലമാണെങ്കിൽ കൂടി ഇസിബി മീറ്റിങ്ങിലെ ജെറോം പവലിന്റെ സാമ്പത്തികമാന്ദ്യ സൂചനകൾ ക്രൂഡിനെ വീഴ്ത്തി. ഡോളർ ശക്തമായതും ക്രൂഡിന് വിനയാണ്. ബ്രെന്റ് ജൂലൈ അവധി 110 ഡോളറിൽ പിന്തുണ പ്രതീക്ഷിക്കുന്നു. 

സ്വർണം 

1820 ഡോളറിലെ പിന്തുണ നഷ്ടമാകാത്തിടത്തോളം സ്വർണത്തിന് മുന്നേറ്റ സാധ്യതയുണ്ട്. അമേരിക്കൻ ബോണ്ട് യീൽഡ് കുറയുന്നത് അനുകൂലമാണെങ്കിലും ഡോളർ ശക്തമാകുന്നത് സ്വർണത്തിന് അനുകൂലമല്ല.

ഓഹരി വിദഗ്ധനായ ലേഖകന്റെ വാട്സാപ് : 8606666722

English Summary : Stock Market Today

Disclaimer : ഓഹരി വിപണിയിലെ നിക്ഷേപം നഷ്ടസാധ്യതകൾക്ക് വിധേയമാണ്. ലേഖനത്തിൽ പറഞ്ഞിരിക്കുന്ന വിവരങ്ങൾ ലഭ്യമായ സൂചകങ്ങളെ അടിസ്ഥാനമാക്കി ലേഖകൻ തയാറാക്കിയിട്ടുള്ളതാണ്. സ്വന്തം റിസ്കിൽ നിക്ഷേപ തീരുമാനം കൈകൊള്ളുക

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com