ജൂലൈയിൽ നിക്ഷേപിക്കാൻ ഒരു ഓഹരിയിതാ

HIGHLIGHTS
  • ടാറ്റ കെമിക്കല്‍സ് നിക്ഷേപത്തിന് അനുയോജ്യമാണ്
market-share
SHARE

1939 ല്‍ പ്രവര്‍ത്തനം ആരംഭിച്ച ടാറ്റ കെമിക്കല്‍സ് ലോകത്തെ ഏറ്റവും വലിയ രണ്ടാമത്തെ സോഡാ ആഷ് ഉൽപാദകരാണ്. കമ്പനിയുടെ ഉൽപാദന സംവിധാനങ്ങള്‍ 4 ഭൂഖണ്ഡങ്ങളിലായാണ് വ്യാപിച്ചു കിടക്കുന്നത്. നാളെയെ മുന്‍നിര്‍ത്തിയുള്ള ഉൽപന്നങ്ങള്‍ക്കാണ് ടാറ്റ കെമിക്കല്‍സ് പ്രാധാന്യം നല്‍കുന്നത്. അതുകൊണ്ടു തന്നെ ഗവേഷണ വികസന പ്രവര്‍ത്തനങ്ങള്‍ക്കു കൂടുതല്‍ പ്രാധാന്യം നല്‍കുന്നു. കാര്‍ഷികോൽപാദനവും വരുമാനവും മെച്ചപ്പെടുത്തുന്നതിനുള്ള സാങ്കേതികതയും കമ്പനി ലഭ്യമാക്കുന്നുണ്ട്. ബേസിക് കെമിസ്ട്രി, സ്‌പെഷൽറ്റി കെമിസ്ട്രി എന്നിങ്ങനെ രണ്ടു വിഭാഗങ്ങളിലായാണ് ടാറ്റ കെമിക്കല്‍സിന്റെ പ്രവര്‍ത്തനം. ഗ്ലാസ്, ഡിറ്റര്‍ജന്റ്, ഫാര്‍മ, ബിസ്‌കറ്റ് ഉല്‍പാദനം, ബേക്കറി തുടങ്ങി അനേകം വ്യവസായങ്ങളിലെ മുന്‍നിര ബ്രാന്‍ഡുകള്‍ക്ക് ഉൽപാദനത്തിനുള്ള പ്രധാന ചേരുവകള്‍ നല്‍കുന്നത് ടാറ്റ കെമിക്കല്‍സാണ്. 2022 മാര്‍ച്ച് പാദത്തില്‍ 438.17 കോടി രൂപയുടെ ലാഭമാണ് കമ്പനി രേഖപ്പെടുത്തിയത്. 2021 ഡിസംബര്‍ പാദത്തെ അപേക്ഷിച്ച് 41 % വര്‍ധനയാണ് ലാഭത്തിലുണ്ടായത്. നിലവില്‍ 800 രൂപ റേഞ്ചിലാണ് കമ്പനിയുടെ ഓഹരിവില. അടുത്ത 12 മാസത്തേക്ക് 1,050 രൂപ ലക്ഷ്യം വച്ച് നിങ്ങളുടെ പോർട്ഫോളിയോയിലേക്ക് ഈ ഓഹരി ചേര്‍ക്കാവുന്നതാണ്.

English Summary : Tata Chemicals is Ideal for Investing in July

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

ചില ഇടികളൊന്നും അഭിനയമല്ല

MORE VIDEOS