ജാഗ്രത! ക്രിപ്റ്റോ കറൻസി തട്ടിപ്പുകാർ കേരളത്തിലും, കുഴിച്ചെടുക്കാൻ സഹായിക്കാമെന്ന് വാഗ്ദാനം

HIGHLIGHTS
  • ഇര കുടുങ്ങിയെന്നറിയുന്നതോടെ കൂടുതൽ പണം ഇതിൽ നിക്ഷേപിക്കാനാവശ്യപ്പെടും
crypto-bitcoin
SHARE

ക്രിപ്റ്റോ കറൻസികളുടെ വില ലോകത്തിൽ കുത്തനെ കുറയുകയാണെങ്കിലെന്ത്? ഇവയിൽ നിക്ഷേപിക്കുന്നത് വമ്പിച്ച നേട്ടം നൽകും എന്ന് തെറ്റിദ്ധരിപ്പിച്ച് ആളുകളിൽ നിന്ന് പണം തട്ടിക്കുന്നത് കേരളത്തിൽ പെരുകുന്നു. ക്രിപ്റ്റോ കറൻസി മൈനിങിനുള്ള സൗകര്യങ്ങൾ ചെയ്തുതരാമെന്നും ഇതിലൂടെ കറൻസികൾ സ്വന്തമാക്കാൻ സഹായിക്കാമെന്നും പറഞ്ഞുള്ള തട്ടിപ്പുകളാണ് വ്യാപകമാകുന്നത്. 5 ലക്ഷം രൂപ നിക്ഷേപിച്ചാൽ പോലും ലക്ഷക്കണക്കിന് രൂപയുടെ ആദായമാണ് ഇവർ വാഗ്‌ദാനം ചെയ്യുന്നത്. ക്രിപ്റ്റോ കറൻസികളെ കുറിച്ച് കാര്യമായൊന്നും അറിയാത്ത നിരവധി സാധാരണക്കാർ ഇതിൽ പെട്ടുപോകുന്നുണ്ട്. മൈനിങിനുള്ള എല്ലാ സഹായങ്ങളും നൽകാമെന്നാണ് വാഗ്ദാനം

∙ലാപ്ടോപ്പും അനുബന്ധ ഉപകരണങ്ങളും

∙ക്രിപ്റ്റോ മൈനിങ് റിഗ് 

∙ഗ്രാഫിക് കാർഡ് 

∙സാങ്കേതിക സഹായങ്ങൾ തുടങ്ങി പലതും ഇവർ വാഗ്‌ദാനം ചെയ്യുന്നുണ്ട്. 

ഗ്രൂപ്പായി ചെയ്യുന്ന മൈനിങ് ഉണ്ടെന്നു പറയുന്നതും  തട്ടിപ്പുകാരുടെ ഒരു രീതിയാണ്. ആദ്യമാദ്യം ഈ തട്ടിപ്പിലേക്ക് ഇരകളെ ആകർഷിക്കുന്നതിനായി എല്ലാ ദിവസവും നിങ്ങൾക്ക് 'ബിറ്റ് കോയിൻ ' പോലുള്ള ഏതെങ്കിലും ക്രിപ്റ്റോറൻസികൾ വാഗ്‌ദാനം ചെയ്യുകയും വെർച്വൽ  അക്കൗണ്ടിലേക്ക് ക്രിപ്റ്റോ വന്നതായി കാണിക്കുകയും ചെയ്യും. ഇര കുടുങ്ങിയെന്നറിയുന്നതോടെ കൂടുതൽ പണം ഇതിൽ നിക്ഷേപിക്കാനാവശ്യപ്പെടും. കണ്ണഞ്ചിപ്പിക്കുന്ന ആദായമായിരിക്കും ഇതിന്  വാഗ്‌ദാനം ചെയ്യുക. ഇര കൂടുതൽ പണം നിക്ഷേപിക്കുന്നതോടെ അതുമായി തട്ടിപ്പുകാർ സ്ഥലം കാലിയാക്കും. ഇതുവരെ ഇരയുടെ  വെർച്വൽ അക്കൗണ്ടിൽ നിക്ഷേപിച്ചു കൊടുത്തിരുന്ന പണവും അതോടെ അപ്രത്യക്ഷമാകും. അതുവരെ കാണുകയോ കൈകൊണ്ടു തൊട്ടുനോക്കുകയോ പോലും ചെയ്തിട്ടില്ലാത്ത വെർച്വൽ കാശ് കാണാതെ പോയെന്ന് ആരോടു പറയാനാണ്?

crypto4

അറിയുക, കോടിക്കണക്കിനു രൂപയുടെ ക്രിപ്റ്റോ തട്ടിപ്പാണ് ഇന്ത്യയിലെ മെട്രോകളിൽ ദിവസവും പിടിക്കപ്പെടുന്നത്. ക്രിപ്റ്റോ കറൻസി തട്ടിപ്പിന്റെ പേരിൽ ആത്മഹത്യകളും റിപ്പോർട്ട് ചെയ്യുന്നുണ്ട്.ക്രിപ്റ്റോ തട്ടിപ്പുകളെ കുറിച്ചുള്ള മുന്നറിയിപ്പുകൾ പത്ര മാധ്യമങ്ങളിൽ വരുമ്പോഴും പലരും ഇപ്പോഴും "ആട്, തേക്ക്, മാഞ്ചിയം" പോലെ തട്ടിപ്പുകാരുടെ കെണിയിൽ വീണുപോകുന്നുണ്ട്. വരും ദിവസങ്ങളിൽ ക്രിപ്റ്റോകറൻസി കുഴിച്ചെടുക്കാൻ ഞങ്ങൾ സഹായിക്കാം എന്നു പറഞ്ഞ്  ആരെങ്കിലും നിങ്ങളെ സമീപിച്ചാൽ ജാഗ്രത പാലിക്കുക. ഇത്തരത്തിൽ ക്രിപ്റ്റോ ഖനനത്തിന് ഇറങ്ങുന്നതിന് മുൻപ് തട്ടിപ്പിൽ പെട്ടാൽ പരാതി പറയാനും, തീർപ്പാക്കാനും പോലും സാധിക്കില്ല എന്ന ഒറ്റ കാര്യം മാത്രം ഓർക്കുന്നത് നല്ലതായിരിക്കും.

English Summary : Crypto Currency Frauds are Spreading in Kerala

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

ഇതിലും ചെലവുകുറഞ്ഞ വീടില്ല! | Hometour | Lowcost Home

MORE VIDEOS