ADVERTISEMENT

ഇന്നലെ വൻവീഴ്ചക്ക് ശേഷം അമേരിക്കൻ വിപണി തിരിച്ചു വരവ് നടത്തിയെങ്കിലും അമേരിക്കൻ ഫ്യൂച്ചറുകൾ നേരിയ നഷ്ടത്തിൽ തന്നെയാണ് വ്യാപാരം തുടരുന്നത്. ഏഷ്യൻ വിപണികളും  നഷ്ടത്തിലാണ് വ്യാപാരം തുടരുന്നത്. എസ്ജിഎക്സ് നിഫ്റ്റി 15700 പോയിന്റിനടുത്ത് വ്യാപാരം നടക്കുന്നു. 

1970ന് ശേഷമുള്ള ഏറ്റവും വലിയ വീഴ്ച  

ഇന്നലെ പുറത്ത് വന്ന ജീവിത ചെലവ് അടിസ്ഥാനമാക്കിയുള്ള പണപ്പെരുപ്പകണക്കുകളിൽ വിപണി ഭയന്നതു പോലെയുള്ള വര്ധനവില്ലാതിരുന്നത് ഇന്നലെ വീഴ്ചയോടെ തുടങ്ങിയ അമേരിക്കൻ സൂചികകൾക്ക് അനുകൂലമായി. കൺസ്യൂമർ സ്‌പെൻഡിങ്ങും, പേഴ്സണൽ ഇൻകം കണക്കുകളും  വളർച്ച കാണിച്ചപ്പോൾ, പിസിഇ ഇൻഫ്‌ളേഷൻ മേയിൽ 0.6% വളർച്ച കാണിച്ചെങ്കിലും   വാർഷിക വളർച്ച 6.3%ൽ ഒതുങ്ങിയതും, കോർ പിസിഇ ഇൻഫ്‌ളേഷൻ വീഴ്ച കാണിച്ചതും അനുകൂലമാണ്. 

ഇന്നലെ 0.88% വീണ് 3785 പോയിന്റിൽ വ്യാപാരമവസാനിപ്പിച്ച എസ്&പി500 സൂചിക 1970ന് ശേഷം ആദ്യമായി ഒരു വർഷത്തിന്റെ ആദ്യ പകുതിയിലെ ഏറ്റവും വലിയ നഷ്ടമാണ് രേഖപ്പെടുത്തിയത്. തുടർച്ചയായ രണ്ടു പാദങ്ങളിൽ വീഴ്ച നേരിട്ട ലോക വിപണി ഇന്ന് സാമ്പത്തികമാന്ദ്യ ഭയത്തിനിടയിലും  പ്രത്യാശയോടെ 2022ന്റെ രണ്ടാം പകുതി ആരംഭിക്കുകയാണ്.  

നിഫ്റ്റി 

ഇന്നലെ നേട്ടത്തോടെ ആരംഭിച്ചെങ്കിലും രാജ്യാന്തര വിപണിയിലെ വില്പനസമ്മർദ്ദം ഇന്ത്യൻ വിപണിയുടെയും നേട്ടങ്ങൾ അവസാന മണിക്കൂറിലെ ലാഭമെടുക്കലിൽ ഇല്ലാതായി. ഇന്നലെ 15900 പോയിന്റിലെ കടമ്പ കടക്കാനാകാതെ വീണ് 18 പോയിന്റ് നഷ്ടത്തിൽ 15780 ൽ വ്യാപാരമവസാനിപ്പിച്ച നിഫ്റ്റി  ഇന്നും 15700 പോയിന്റിലും 15630 പോയിന്റിലും പിന്തുണ പ്രതീക്ഷിക്കുന്നു. 15900 പോയിന്റിലും 15980 പോയിന്റിലും തന്നെയാണ് നിഫ്റ്റിയുടെ ഇന്നത്തെ റെസിസ്റ്റൻസുകൾ. 

ബാങ്കിങ്, ഐടി, റിയൽറ്റി, ഇൻഫ്രാ, സിമന്റ്, എഫ്എംസിജി സെക്ടറുകൾ ഇന്നും പ്രതീക്ഷയിലാണ്. റിലയൻസ്, എച്ച്ഡി സി, ഇൻഫോസിസ്, എച്ച്സിഎൽ ടെക്ക്, ഹിന്ദ് യൂണി ലിവർ, പേജ് ഇൻഡസ്ട്രീസ്, അംബുജ സിമന്റ്, എംസിഎക്സ്, ഡിഎൽഎഫ് മുതലായ ഓഹരികൾ ശ്രദ്ധിക്കുക. 

ബാങ്ക് നിഫ്റ്റി

ഇന്നലെ 155 പോയിന്റ് നേട്ടത്തിൽ 33425 പോയിന്റിൽ വ്യാപാരമവസാനിപ്പിച്ച ബാങ്ക് നിഫ്റ്റി ഇന്നും 33150 പോയിന്റിലും 32900 പോയിന്റിലുമിൻഹുനാ പ്രതീക്ഷിക്കുന്നു. 33700 പോയിന്റിലും 34000 പോയിന്റിലുമാണ് ബാങ്ക് നിഫ്റ്റിയുടെ ഇന്നത്തെ റെസിസ്റ്റൻസുകൾ.

ഇന്ത്യൻ ഡേറ്റകൾ 

ഇന്ത്യൻ ഇൻഫ്രാസ്ട്രക്ച്ചർ 18% വാർഷിക വളർച്ച കാണിച്ചത് വിപണിക്ക് അനുകൂലമാണ്. ഇൻഫ്രാ, റിയൽറ്റി സെക്ടറുകളുടെ വളർച്ചയാണ് ഇത് സൂചിപ്പിക്കുന്നത്. ഇന്ന് പുറത്തു വരുന്ന പി എംഐ ഡേറ്റയും, ഇറക്കുമതി കയറ്റുമതിക്കണക്കുകളും, വ്യാപാരക്കമ്മിയും ഇന്ത്യൻവിപണിക്ക് പ്രധാനമാണ്.

ഓട്ടോ ഡേറ്റ 

ഇന്ന് പുറത്ത് വരുന്ന വാഹന വില്പന  കണക്കുകളും  ഇന്ത്യൻ വിപണിക്ക് പ്രധാനമാണ്. അശോക് ലെയ്‌ലാൻഡ്, മഹിന്ദ്ര, ഐഷർ, ഹീറോ മുതലായ കമ്പനികൾ മികച്ച വില്പന കണക്കുകൾ പ്രതീക്ഷിക്കുന്നു. 

ക്രൂഡ് ഓയിൽ 

മുൻധാരണ പ്രകാരം ഒപെക് ഓഗസ്റ്റ്  മുതൽ ഉല്പാദന വർദ്ധനവ് നടത്തുമെന്ന് പ്രഖ്യാപിച്ചത് ക്രൂഡ് ഓയിലിന് തിരുത്തൽ നൽകി. ക്രൂഡ് ഓയിൽ 100 ഡോളറിൽ താഴെ പോകണമെങ്കിൽ ഒപെക് ഇനിയും ഉത്പാദനം വർദ്ധിപ്പിക്കേണ്ടി വരും 

സ്വർണം 

ബോണ്ട് യീൽഡ് വീഴുന്നത് സ്വർണത്തിന് അനുകൂലമായേക്കാം. അമേരിക്കൻ ബോണ്ട് യിൽഡ് 3%ൽ താഴെയാണ് വ്യാപാരം തുടരുന്നത്. 1800 ലേക്ക് വീണ രാജ്യാന്തരവർണ വില ഇവിടെ പിന്തുണ പ്രതീക്ഷിക്കുന്നു.

ഓഹരി വിദഗ്ധനായ ലേഖകന്റെ വാട്സാപ് : 8606666722

English Summary : Stock Market Today

Disclaimer : ഓഹരി വിപണിയിലെ നിക്ഷേപം നഷ്ടസാധ്യതകൾക്ക് വിധേയമാണ്. ലേഖനത്തിൽ പറഞ്ഞിരിക്കുന്ന വിവരങ്ങൾ ലഭ്യമായ സൂചകങ്ങളെ അടിസ്ഥാനമാക്കി ലേഖകൻ തയാറാക്കിയിട്ടുള്ളതാണ്. സ്വന്തം റിസ്കിൽ നിക്ഷേപ തീരുമാനം കൈകൊള്ളുക

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com