ADVERTISEMENT

ക്രിപ്റ്റോകറൻസികൾ കള്ളപ്പണം വെളുപ്പിക്കുന്നതിനുള്ള ഉപാധി മാത്രമല്ല, അപകടം പിടിച്ച ഒരു നിക്ഷേപമാണെന്ന് റിസർവ് ബാങ്ക് ഗവർണർ കഴിഞ്ഞ ദിവസം പറഞ്ഞു. വിഡ്ഢികൾ മാത്രമാണ് ക്രിപ്റ്റോയിൽ നിക്ഷേപിക്കുന്നതെന്ന് ബിൽ ഗെയ്‌റ്റ്‌സും പരോക്ഷമായി പറഞ്ഞു.  ചെറുകിട നിക്ഷേപകരുടെ പണം നഷ്ടപ്പെടാനുള്ള ഏറ്റവും സാധ്യതയുള്ള ഒരു മാർഗമാണ് ഇതെന്ന് അദ്ദേഹം മുൻപും അഭിപ്രായപ്പെട്ടിട്ടുണ്ട്. 

ഇമെയിൽ ചോർച്ച 

ഇതിനിടെ എൻ എഫ് ടി പ്ലാറ്റ് ഫോമായ ഓപ്പൺ സിയിൽ വൻ സുരക്ഷാവീഴ്ച ഉണ്ടായി. ലക്ഷകണക്കിന് ഉപഭോക്താക്കളുടെ ഇമെയിൽ ഒരു ജീവനക്കാരൻ ചോർത്തിയെടുത്തു. ഇതേക്കുറിച്ച് അപായ സൂചനയുള്ള അറിയിപ്പുകൾ സമൂഹ മാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. ഉപഭോക്താക്കളുടെ ഇ മെയ്‌ലിലേക്കും സുരക്ഷാവീഴ്ചയുണ്ടായി എന്നറിയിച്ചുള്ള ഇ മെയിൽ അറിയിപ്പുകൾ വന്നിട്ടുണ്ട് . 

ഏറ്റവും കൂടുതൽ വിപണി മൂലധനമുള്ള (മാർക്കറ്റ് ക്യാപ്) 7 ക്രിപ്റ്റോകറൻസികളുടെ ഇന്നത്തെ വില, 24 മണിക്കൂറിലെയും, ഏഴ് ദിവസത്തേയും വില വ്യത്യാസങ്ങൾ, വിപണി മൂലധനം എന്നിവ താഴെ കൊടുത്തിരിക്കുന്നു.നിക്ഷേപകർക്ക് താങ്ങാനാകാത്ത തകർച്ചയിലൂടെയാണ് ഇവ കടന്നുപോകുന്നത്.

table-crypto4-7-2022

English Summary : Crypto Currency Prices are Nose Diving

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com