ADVERTISEMENT

രാജ്യത്തെ ഏറ്റവും വലിയ ഇൻഷുറൻസ് കമ്പനിയായ എൽ ഐ സി യുടെ ഓഹരി വിലയിൽ തുടർച്ചയായ ഇടിവിനു ശേഷം കഴിഞ്ഞ കുറച്ചു ദിവസങ്ങളായി ഉണർവ്. 940 ൽ നിന്നും 654 വരെ താഴ്ന്ന എൽ ഐ സി ഓഹരിയിൽ ഇപ്പോൾ 709 രൂപയിലാണ് വ്യാപാരം നടക്കുന്നത്. 

ഇപ്പോഴത്തെ ഈ ഒരു വിലയിൽനിന്നും 840  വരെ എൽ ഐ സി ഓഹരികൾ ഉയരുമെന്ന് ജെ പി മോർഗൻ കണക്കുകൂട്ടുന്നു. അതുകൊണ്ട് ഇപ്പോഴത്തെ വിലയിൽ എൽ ഐ സി ഓഹരികൾക്ക് ജെ പി മോർഗൻ  'ബൈ റേറ്റിങ്' നൽകുന്നു.ഐ പി ഒ വിലയേക്കാൾ 30 ശതമാനം വരെ ഇടിഞ്ഞ എൽ ഐ സി ഓഹരി വില ഇനി മുതൽ കയറുമെന്ന പ്രതീക്ഷയാണ് റേറ്റിങ് ഏജൻസിയ്ക്കുള്ളത്. 

അതുപോലെ മോത്തിലാൽ ഒാസ്വാൾ എന്ന ബ്രോക്കേജ് കമ്പനിയും എൽ ഐ സി ഓഹരികൾ  830 രൂപ വരെ ഉയരുമെന്ന് പ്രവചിച്ചിട്ടുണ്ട്.എന്നാൽ അടുത്ത ഒരു വർഷത്തിൽ പോലും എൽ ഐ സി,  ഐ പി ഒ വിലയുടെ അടുത്തെത്തില്ല എന്നാണ് മറ്റു ചില വിദഗ്ധരുടെ അനുമാനം. 

ലാഭവിഹിതം 

എൽ ഐ സി ലാഭവിഹിതം പ്രഖ്യാപിക്കുന്നു. 1.50 രൂപയാണ് ഒരു ഓഹരിക്കുള്ള ലാഭവിഹിതം. ഓഗസ്റ്റ് 26 ആണ് 'റെക്കോർഡ്' തീയതി ആയി നിശ്ചയിച്ചിരിക്കുന്നത്. ലാഭവിഹിതം പ്രഖ്യാപിച്ചതോടെയാണ്  എൽ ഐ സി ഓഹരികൾ കഴിഞ്ഞ രണ്ടു ദിവസങ്ങളിലായി ഉയരുന്നതെന്ന അനുമാനമുണ്ട്.

English Summary : LIC Shares are moving up now..

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com