ADVERTISEMENT

സാമ്പത്തിക പ്രശ്‌നങ്ങൾ നേരിടുന്ന ക്രിപ്‌റ്റോകറൻസി പ്ലാറ്റ്‌ഫോമായ വോൾഡ് കടങ്ങൾ തിരിച്ചടയ്ക്കുന്നതിന് 70 മില്യൺ ഡോളർ കുറവായതിനാൽ പുനഃസംഘടിപ്പിക്കുന്നതിന് ആറ് മാസത്തെ മോറട്ടോറിയത്തിന് അപേക്ഷിച്ചു.

ബാധ്യത തീർക്കാൻ കഴിയുന്നില്ലെങ്കിലും നിലവിൽ എക്‌സ്‌ചേഞ്ചിൽ കിടക്കുന്ന  തങ്ങളുടെ ഹോൾഡിങുകൾക്ക് പലിശ ലഭിക്കുന്നത് തുടരുമെന്ന് സിഇഒ ദർശൻ ഭാട്ടിജ നിലവിലുള്ള ഉപഭോക്താക്കൾക്ക് വാഗ്ദാനം ചെയ്തിട്ടുണ്ട്. 400 മില്യൺ ഡോളറിന്റെ നിലവിലെ ബാധ്യതയ്‌ക്കെതിരെ 330 മില്യൺ ഡോളർ ആസ്തി ഉണ്ടെന്ന് പ്ലാറ്റ്‌ഫോം അവകാശപ്പെടുന്നു. അവകാശവാദങ്ങൾ എത്രത്തോളം ശരിയാണെന്ന് ആർക്കും അറിയാത്ത അവസ്ഥയാണിപ്പോൾ.

കോയിൻ ബേസ് പിന്തുണയുള്ള വോൾഡ് എന്ന എക്‌സ്‌ചേഞ്ച് ക്രിപ്റ്റോ കറൻസികളുടെ വിലയിടിവിനെ തുടർന്ന് എല്ലാ പിൻവലിക്കലുകളും, വ്യാപാരവും, നിക്ഷേപങ്ങളും താൽക്കാലികമായി നിർത്തിവച്ചിരുന്നു. സാമ്പത്തിക മാന്ദ്യത്തെ കുറ്റപ്പെടുത്തി എക്സ്ചേഞ്ച് അതിന്റെ 30 ശതമാനം ജീവനക്കാരെയും പിരിച്ചുവിട്ടിരുന്നു.

പല മലയാളി നിക്ഷേപകരുടെയും പണം വോൾഡിൽ കുടുങ്ങി കിടക്കുന്നുണ്ടെന്ന സന്ദേശങ്ങൾ സമൂഹമാധ്യമങ്ങളിൽ കൈമാറുന്നുണ്ട്. മലയാളികൾക്കുകൂടി പങ്കാളിത്തമുണ്ടായ സംരംഭമായതിനാൽ തന്നെ പല ചെറുപ്പക്കാരും ഇതിൽ പണം മുടക്കിയിരുന്നു. മുടക്കിയ പണം തിരിച്ചുകിട്ടുമോയെന്ന കാര്യത്തിൽ പലർക്കും ആശങ്കയുണ്ട്. ക്രിപ്റ്റോ കറൻസികളിൽ നിക്ഷേപിക്കരുതെന്ന റിസർവ് ബാങ്കിന്റെ പല അപായ സന്ദേശങ്ങൾക്കുശേഷവും, പണം നിക്ഷേപിച്ചവർക്ക് ആരോട് പരാതിപ്പെടാൻ കഴിയുമെന്നറിയാത്ത അവസ്ഥയിലാണ്.

യൂ  ട്യൂബ് സ്വാധീനം 

അടുത്തകാലത്തായി പല മലയാളികളും യു ട്യൂബ് പോലുള്ളവയിലെ 'വിദഗ്ധരുടെ'  സന്ദേശങ്ങൾ കണ്ട് ക്രിപ്റ്റോ ഇടപാടുകൾക്ക് തുനിഞ്ഞിറങ്ങിയിരുന്നു. എന്നാൽ ഇപ്പോൾ പല ക്രിപ്റ്റോ എക്സ്ചഞ്ചുകളും പൊടിയും തട്ടി ഇന്ത്യ വിട്ടതിനാൽ ഇതിൽ നിക്ഷേപിച്ച് കൈപൊള്ളിയവർ വോൾഡിന് എന്ത് സംഭവിക്കും എന്ന് പരസ്പരം ചോദിച്ച് ഉത്തരംമുട്ടി ഇരിക്കുകയാണ്. വോൾഡിൽ നിക്ഷേപിച്ച പലരും 'യൂ ട്യൂബ് ഇൻഫ്ലുൻസർ' മാരിൽ വിശ്വസിച്ചാണ് നിക്ഷേപം നടത്തിയതെന്ന റിപ്പോർട്ടുകളും പുറത്തു വന്നിട്ടുണ്ട്. 

എന്ത് നിക്ഷേപം നടത്തുമ്പോഴും സോഷ്യൽ മീഡിയയിൽ നിന്നോ, മറ്റുള്ളവരിൽനിന്നോ ഉള്ള ഉപദേശങ്ങളോ കണ്ണടച്ച് വിശ്വസിക്കാതെ സമയമെടുത്ത് കാര്യങ്ങൾ മനസ്സിലാക്കി വിവേകത്തോടെ നിക്ഷേപിക്കാൻ ശ്രമിക്കണം. 

ഏറ്റവും കൂടുതൽ വിപണി മൂലധനമുള്ള (മാർക്കറ്റ് ക്യാപ്) 7 ക്രിപ്റ്റോകറൻസികളുടെ ഇന്നത്തെ വില, 24 മണിക്കൂറിലെയും, ഏഴ് ദിവസത്തേയും വില വ്യത്യാസങ്ങൾ, വിപണി മൂലധനം എന്നിവ താഴെ കൊടുത്തിരിക്കുന്നു.നിക്ഷേപകർക്ക്   താങ്ങാനാകാത്ത തകർച്ചയിലൂടെയാണ് ഇവ കടന്നുപോയികൊണ്ടിരിക്കുന്നത്.

tables-crypto-23-5-2022

English Summary : What is Happening in Vauld, the Malayalee Back Up Crypto Exchange?

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com