ADVERTISEMENT

അമേരിക്കൻ വിപണിയുടെ സമ്മിശ്ര ക്ളോസിങ്ങിന് ശേഷം അമേരിക്കൻ ഫ്യൂച്ചറുകൾ നഷ്ടത്തിൽ വ്യാപാരം ആരംഭിച്ചത് ഏഷ്യൻ വിപണികൾക്കും ഇന്ന് സമ്മിശ്ര തുടക്കം നൽകി. എസ്ജിഎക്സ് നിഫ്റ്റി 16600 പോയിന്റിനും താഴെയാണ് വ്യാപാരം തുടരുന്നത്. 

ബിഗ് ടെക് റിസൾട്ടുകൾ 

നാളെ പുറത്ത് വരാനിരിക്കുന്ന അമേരിക്കൻ ഫെഡ് തീരുമാനങ്ങൾ കാത്തിരിക്കുന്ന അമേരിക്കൻ വിപണി ഇന്നലെ ഒരു ‘’മിക്സഡ് ‘’ ക്ലോസിങ് സ്വന്തമാക്കി. ടെക് ഓഹരികളുടെ വീഴ്ചയിൽ നാസ്ഡാക്ക് നഷ്ടം തുടർന്നപ്പോൾ എനർജി, ബാങ്കിങ് ഫാർമ സെക്ടറുകളുടെ മുന്നേറ്റം എസ് &പിക്കും, ഡൗ ജോൺസിനും മുന്നേറ്റം നൽകി. എന്നാൽ ഉയരുന്ന വിലക്കയറ്റത്തിന്റെ പശ്ചാത്തലത്തിൽ വാൾമാർട്ട് ഈ വർഷത്തെ ലാഭത്തിൽ കുറവ് പ്രതീക്ഷിക്കുന്നത് അമേരിക്കൻ ഫ്യൂച്ചറുകളെ നെഗറ്റീവ് സോണിലേക്ക് തള്ളിയത് ഇന്ന് വിപണിക്ക് ക്ഷീണമായേക്കാം.

അമേരിക്കൻ കൺസ്യൂമർ കോൺഫിഡൻസ് ഇൻഡക്‌സും, ഭവന വില്പന കണക്കുകളും ഇന്ന് വിപണിക്ക് പ്രധാനമാണ്. കൊക്ക കോള, മക് ഡൊണാൾഡ്‌സ്, എന്നിവയുടെ റിസൾറ്റുകൾ കൺസ്യൂമർ സെക്ടറിനെയും, ജിഎമ്മിന്റെ റിസൾട് ഓട്ടോ സെക്ടറിനെയും, ഇന്ന് വിപണി സമയത്തിന് ശേഷം വരാനിരിക്കുന്ന ആൽഫബെറ്റിന്റെയും മൈക്രോ സോഫ്റ്റിന്റെയും റിസൾട്ടുകൾ ടെക് സെക്ടറിനെയും സ്വാധീനിക്കും. 

നിഫ്റ്റി 

രാജ്യാന്തര വിപണി സമ്മർദ്ദവും, റിലയൻസിന്റെ വീഴ്ചയും, രാജ്യാന്തര ഫണ്ടുകളുടെ വില്പനയും ഇന്നലെ ഇന്ത്യൻ വിപണിക്ക് ഒരു നഷ്ട ദിനം നൽകി. ഐടി മെറ്റൽ സെക്ടറുകൾ ഇന്നലെ വീഴാതെ നിന്നു. ഇന്നലെ 16631 പോയിന്റിൽ വ്യാപാരമവസാനിപ്പിച്ച നിഫ്റ്റി ഇന്ന് 16550 പോയിന്റിലും, 16460 പോയിന്റിലും പിന്തുണ പ്രതീക്ഷിക്കുന്നു. 16700 പോയിന്റ് പിന്നിട്ടാൽ 16760 പോയിന്റിലും 16800 പോയിന്റിലുമാണ് നിഫ്റ്റിയുടെ ശക്തമായ റെസിസ്റ്റൻസുകൾ. 

ബാങ്കിങ്, ഫിനാൻഷ്യൽ, ഇൻഫ്രാ, മെറ്റൽ, ഐടി, ഫാർമ, റിയൽറ്റി   സെക്ടറുകൾ മുന്നേറ്റം നേടിയേക്കാം.  എച്ച്ഡിഎഫ്സി ബാങ്ക്, എസ്ബിഐ, ടിസിഎസ്, എച്ച്സിഎൽ ടെക്, ടെക് മഹിന്ദ്ര, ഡിഎൽഎഫ്, ഐടിസി, സീമെൻസ്, അശോക് ലെയ്‌ലാൻഡ്, സിപ്ല, എംസിഎക്സ്, വോൾട്ടാസ്, മഹിന്ദ്ര മുതലായ ഓഹരികൾ മുന്നേറ്റം പ്രതീക്ഷിക്കുന്നു. 

ബാങ്ക് നിഫ്റ്റി 

ഐസിഐസിഐ ബാങ്കിന്റെ റിസൾട്ടിന്റെ പിൻബലത്തിൽ ഇന്നലെ 37000 പോയിന്റ് കടന്ന് തുടങ്ങിയ ബാങ്ക് നിഫ്റ്റി 13 പോയിന്റ് നഷ്ടത്തിൽ 36726 പോയിന്റിലാണ് വ്യാപാരമവസാനിപ്പിച്ചത്. 36400 പോയിന്റിലും 36200 പോയിന്റിലുമാണ് ബാങ്ക് നിഫ്റ്റിയുടെ ഇന്നത്തെ സപ്പോർട്ടുകൾ. 37000 പോയിന്റും, 37300 പോയിന്റിലുമാണ് നിഫ്റ്റിയുടെ ഇന്നത്തെ റെസിസ്റ്റൻസുകൾ. 

റിസൾട്ടുകൾ 

എൽ&ടി, ഏഷ്യൻ പെയിന്റ്സ്, ബജാജ് ഫിൻസേർവ്, ബജാജ് ഓട്ടോ, ടാറ്റ പവർ, യൂണിയൻ ബാങ്ക്, മക് ഡവൽ, ഷോപ്പേഴ്‌സ് സ്റ്റോപ്പ്, യുടിഐ എഎംസി, ഗ്രീൻലം, അപ്പോളോ പൈപ്സ്, രാംകോ സിസ്റ്റംസ്, സനോഫി ഇന്ത്യ, സിംഫണി, കീ ഇൻഡസ്ട്രീസ്, സൗത്ത് ഇന്ത്യൻ ബാങ്ക് മുതലായ ഓഹരികൾ ഇന്നും റിസൾട്ട് പ്രഖ്യാപിക്കുന്നു. 

ക്രൂഡ് ഓയിൽ 

ക്രൂഡ് ഓയിൽ തിരിച്ചു കയറുകയാണ്. ഇന്ത്യയുടേയും ചൈനയുടെയും റഷ്യൻ എണ്ണ വനങ്ങളിൽ കുറവ് വന്നതും, റഷ്യയും ഇറാനുമായുള്ള എണ്ണ ധാരണകളും ക്രൂഡിന് അനുകൂലമാണ്.  

സ്വർണം  

അമേരിക്കൻ ഫെഡിന്റെ നിരക്കുയർത്തൽ തീരുമാനങ്ങൾ ബോണ്ട് യീൽഡിന് മുന്നേറ്റം നൽകിയേക്കാവുന്നത് സ്വർണത്തിന് ക്ഷീണമാണ്.

ഓഹരി വിദഗ്ധനായ ലേഖകന്റെ വാട്സാപ് : 8606666722

English Summary : Stock Market Today

Disclaimer : ഓഹരി വിപണിയിലെ നിക്ഷേപം നഷ്ടസാധ്യതകൾക്ക് വിധേയമാണ്. ലേഖനത്തിൽ പറഞ്ഞിരിക്കുന്ന വിവരങ്ങൾ ലഭ്യമായ സൂചകങ്ങളെ അടിസ്ഥാനമാക്കി ലേഖകൻ തയാറാക്കിയിട്ടുള്ളതാണ്. സ്വന്തം റിസ്കിൽ നിക്ഷേപ തീരുമാനം കൈകൊള്ളുക

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com