കൊട്ടക്കും ഷെയര്‍വെല്‍ത്തും കൈകോർക്കുന്നു

HIGHLIGHTS
  • 40,000-ലധികം നിക്ഷേപകര്‍ക്ക് വിപുലമായ സേവനം
kotak-sharewealth
സുരേഷ് ശുക്ള, സൗമിത്ര മുഖർജി, രാമകൃഷ്ണൻ ടി ബി എന്നിവർ
SHARE

കേരളത്തിലെ മുന്‍നിര ഓഹരി ഇടപാട് സ്ഥാപനങ്ങളിലൊന്നായ ഷെയര്‍വെല്‍ത്ത് സെക്യൂരിറ്റീസ് ലിമിറ്റഡും ദേശീയതലത്തിലെ മുൻനിരക്കാരായ കൊട്ടക്ക് സെക്യൂരിറ്റീസും ഇനി കൈകോർത്ത് പ്രവർത്തിക്കും. മികച്ച ഗവേഷണ ഫലങ്ങളും സാങ്കേതികവിദ്യ സേവനങ്ങളും ഓഹരി നിക്ഷേപകർക്ക് എത്തിക്കാൻ കൂട്ടുകെട്ടിനാകുമെന്ന് കോട്ടക് സെക്യൂരിറ്റീസിന്റെ ബ്രോക്കിങ് ആൻഡ് ഡിസ്ട്രിബ്യൂഷൻ ജോയിന്റ് പ്രസിഡന്റ് സുരേഷ് ശുക്ള പറഞ്ഞു. 

ഓഹരി നിക്ഷേപരംഗത്ത് സാധാരണക്കാർക്ക് താൽപ്പര്യമേറുന്ന സാഹചര്യത്തിൽ സാങ്കേതിക വിദ്യയുടെ പിന്തുണയോടെ അവരിൽ മികച്ച നിക്ഷേപ സംസ്കാരം വളർത്തിയെടുക്കുകയാണ് ലക്ഷ്യമെന്ന് തൃശ്ശൂര്‍ ആസ്ഥാനമായുള്ള ഷെയര്‍വെല്‍ത്തിന്റെ മാനേജിങ് ഡയറക്ടറും ചീഫ് എക്സിക്യൂട്ടിവ് ഓഫീസറുമായ രാമകൃഷ്ണൻ ടി ബി (രാംകി) കൂട്ടിചേർത്തു. കൊട്ടക്കിന്റെ ഫ്രാഞ്ചൈസി വെർട്ടിക്കൽ നാഷണൽ മേധാവി സൗമിത്ര മുഖർജിയും കൊച്ചിയിൽ നടന്ന ചടങ്ങിൽ പങ്കെടുത്തു.

കേരളം, തമിഴ്‌നാട്, കര്‍ണ്ണാടക, മഹാരാഷ്ട്ര, ഗുജറാത്ത് തുടങ്ങിയ സംസ്ഥാനങ്ങളിലുള്ള 40,000ലധികം നിക്ഷേപകര്‍ക്കും പ്രവാസി ഇടപാടുകാര്‍ക്കും കോട്ടക്കിന്റെ സേവനങ്ങള്‍ ലഭ്യമാവുന്നതിന് സഖ്യത്തിലൂടെ വഴിയൊരുങ്ങും.

English Summary : Kotak Securitirs and Sharewealth will Work Together

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

ഇതിലും ചെലവുകുറഞ്ഞ വീടില്ല! | Hometour | Lowcost Home

MORE VIDEOS
{{$ctrl.title}}
{{$ctrl.title}}

{{$ctrl.currentDate}}

  • {{item.description}}