ADVERTISEMENT

ഇന്നലെ അമേരിക്കൻ വിപണി  നഷ്ടത്തിൽ വ്യാപാരം അവസാനിപ്പിച്ചെങ്കിലും മൈക്രോ സോഫ്റ്റിന്റെയും, ആൽഫബെറ്റിന്റെയും പിൻബലത്തിൽ അമേരിക്കൻ ഫ്യൂച്ചറുകൾ പോസിറ്റീവ് തുടക്കം നേടിയത് അനുകൂലമാണ്. ഏഷ്യൻ വിപണികളും, യൂറോപ്യൻ ഫ്യൂച്ചറുകളും സമ്മിശ്ര തുടക്കം സ്വന്തമാക്കി. എസ്ജിഎക്സ് നിഫ്റ്റി 16500 പോയിന്റിന് താഴെയാണ് വ്യാപാരം തുടരുന്നത്. 

ഫെഡ് റേറ്റ് @1% 

വാൾമാർട്ടിന്റെ ലാഭം കുറയുമെന്ന താക്കീതും, ഇന്നത്തെ ഫെഡ് നിരക്കുയർത്തൽ വർദ്ധനവിന്റെ ഭയം ടെക് ഓഹരികളെ ഗ്രസിച്ചതും ഇന്നലെ അമേരിക്കൻ വിപണിക്ക് വീഴ്ച നൽകി. നാസ്ഡാക് 1.87% വീണപ്പോൾ ബാങ്കിങ്, എനർജി സെക്ടറുകളുടെ പിൻബലത്തിൽ എസ്&പിയും ഡൗ ജോൺസും വീഴ്ചയുടെ ആഘാതം കുറച്ചു. മൈക്രോ സോഫ്റ്റിന്റെയും, അൽഫബെറ്റിന്റെയും ഇപിഎസ് ലക്‌ഷ്യങ്ങൾ തെറ്റിയെങ്കിലും വിപണി ഭയന്നിരുന്നത് പോലെ മോശമാകാതിരുന്നത് ഓഹരികൾക്ക് വിപണി സമയത്തിന് ശേഷം മുന്നേറ്റം നൽകി. കൺസ്യൂമർ കോൺഫിഡൻസ് ഇൻഡക്‌സും, ഭവന വില്പനയും വീണതും അമേരിക്കൻ  വിപണിക്ക് ക്ഷീണമായി 

ഇന്നത്തെ അമേരിക്കൻ ഫെഡ് റിസേർവിന്റെ നയപ്രഖ്യാപനങ്ങളും നിരക്ക് വർദ്ധനവും കാത്തിരിക്കുകയാണ് ലോക വിപണി. പണപ്പെരുപ്പ നിയന്ത്രണത്തിനപ്പുറം യൂറോയുമായുള്ള ഡോളറിന്റെ മത്സരമായി മാറിയേക്കാവുന്നതിനാൽ ഫെഡ് ഒരു ശതമാനം വരെ നിരക്ക് വർദ്ധിപ്പിച്ചേക്കാമെന്നും കരുതുന്നു. ഇന്ന് ഫേസ്ബുക്ക്,ക്വാൽകോം, ഷോപ്പിഫൈ, ഫോർഡ്, ബോയിങ് മുതലായ കമ്പനികളും റിസൾട്ടുകൾ പ്രഖ്യാപിക്കുന്നു. 

നിഫ്റ്റി 

വിദേശ ഫണ്ടുകളുടെ ഐടി വില്പനയും, റിസൾട്ടുകൾക്ക് ശേഷം ബാങ്കിങിൽ നടന്ന ലാഭമെടുക്കലും ഇന്നലെ രാജ്യാന്തര വിപണിയിലെ സമ്മര്‍ദ്ദങ്ങൾക്കൊപ്പം ഇന്ത്യൻ വിപണിക്ക് തുടർച്ചയായ വീഴ്ച്ച നൽകി. ഐടി സെക്ടർ 2.8%വും, ബാങ്കിങ് സെക്ടർ 09%വും വീണപ്പോൾ വാൾമാർട്ടിന്റെ നഷ്ടസാധ്യത പ്രഖ്യാപനങ്ങൾ എഫ്എംസിജി-റീറ്റെയ്ൽ  സെക്ടറുകളെയും വീഴ്ത്തി. ഇന്നലെ 16483 പോയിന്റിൽ വ്യാപാരാവസാനിപ്പിച്ച നിഫ്റ്റി ഇന്ന് 16400 പോയിന്റിലും 16330 പോയിന്റിലും പിന്തുണ പ്രതീക്ഷിക്കുന്നു. 16600 പോയിന്റിലും, 16700 പോയിന്റിലുമാണ് നിഫ്റ്റിയുടെ റെസിസ്റ്റൻസുകൾ. 

ഐടി സെക്ടർ ആൽഫബെറ്റിന്റെയും, മൈക്രോ സോഫ്റ്റിന്റെയും റിസൾട്ടുകളുടെ പിൻബലത്തിൽ നേരിയ മുന്നേറ്റം നേടിയേക്കാം. ബാങ്കിങ്, എഫ്എംസിജി, റീറ്റെയ്ൽ, റിയാലിറ്റി, ഓട്ടോ, പവർ, ലിക്കർ സെക്ടറുകളിലും റിക്കവറി പ്രതീക്ഷിക്കുന്നു. ടിസിഎസ്, ഇൻഫോസിസ്, അദാനി എന്റർപ്രൈസസ്‌, ബജാജ് ഫിൻസേർവ്, ബജാജ് ഫിനാൻസ്, ഇൻഡസ് ഇന്‍ഡ് ബാങ്ക്, മഹിന്ദ്ര, അൾട്രാ ടെക്ക്, ഹിന്ദ് യൂണി ലിവർ ലിമിറ്റഡ്, എച്ച്സിഎൽ ടെക്ക്,  രാംകോ സിമന്റ്, സീമെൻസ്, ടാറ്റ പവർ, ഈതോസ്, മക് ഡവൽ മുതലായ ഓഹരികളും മുന്നേറ്റം പ്രതീക്ഷിക്കുന്നു. 

ബാങ്ക് നിഫ്റ്റി 

ഇന്നലെ 318 പോയിന്റ് നഷ്ടത്തിൽ 36048 പോയിന്റിൽ വ്യാപാരമവസാനിപ്പിച്ച ബാങ്ക് നിഫ്റ്റി 36250 പോയിന്റിലും, 36050 പോയിന്റിലും പിന്തുണ നേടിയേക്കാം. 36700 പോയിന്റിലും 36900 പോയിന്റിലും ബാങ്ക് നിഫ്റ്റി വില്പന സമ്മർദ്ദം പ്രതീക്ഷിക്കുന്നു. 

റിസൾട്ടുകൾ 

മാരുതി, ടാറ്റ മോട്ടോർസ്, ബജാജ് ഫിനാൻസ്, ബയോകോൺ, കോൾഗേറ്റ് , ക്ലീൻ സയൻസ്, കോറോമാണ്ഡൽ, ഡിക്‌സൺ, യൂബിഎൽ , വിഐപി, നൊവാർട്ടീസ്, ജെകെ ലക്ഷ്മി, ടീം ലീസ്, ലോറസ് ലാബ്സ് മുതലായ കമ്പനികൾ ഇന്ന് റിസൾട്ട് പ്രഖ്യാപിക്കുന്നു.  

ക്രൂഡ് ഓയിൽ 

അമേരിക്കൻ ക്രൂഡ് ഓയിൽ ശേഖരത്തിൽ നാല് ദശലക്ഷം ബാരലിന്റെ വീഴ്ച റിപ്പോർട്ട് ചെയ്‍തത് ക്രൂഡ് ഓയിലിന് മുന്നേറ്റം നൽകിയെങ്കിലും അമേരിക്കൻ ഫെഡ് തീരുമാനങ്ങൾ വില്പന സമ്മർദ്ദം ഉയർത്തിയേക്കും.  

സ്വർണം 

അമേരിക്കൻ ഫെഡ് തീരുമാനങ്ങൾ ഡോളറിനും, ബോണ്ട് യീൽഡിനും  മുന്നേറ്റം നൽകുന്നത് സ്വർണത്തിന് ഇന്ന് ക്ഷീണമായേക്കാം. 1700 ഡോളറിലെ പിന്തുണ സ്വർണത്തിന് പ്രധാനമാണ്.

ഓഹരി വിദഗ്ധനായ ലേഖകന്റെ വാട്സാപ് : 8606666722

English Summary : Stock Market Today

Disclaimer : ഓഹരി വിപണിയിലെ നിക്ഷേപം നഷ്ടസാധ്യതകൾക്ക് വിധേയമാണ്. ലേഖനത്തിൽ പറഞ്ഞിരിക്കുന്ന വിവരങ്ങൾ ലഭ്യമായ സൂചകങ്ങളെ അടിസ്ഥാനമാക്കി ലേഖകൻ തയാറാക്കിയിട്ടുള്ളതാണ്. സ്വന്തം റിസ്കിൽ നിക്ഷേപ തീരുമാനം കൈകൊള്ളുക

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com