ക്രിപ്റ്റോ നിക്ഷേപകർ പരക്കം പായുന്നു, അടച്ച തുകയെങ്കിലും തിരികെ കിട്ടുമോ?

HIGHLIGHTS
  • നിക്ഷേപകരെ ക്രിപ്റ്റോ പ്ലാറ്റ് ഫോമുകൾ കണ്ണീര് കുടിപ്പിക്കുന്നു
crypto
SHARE

കൂടുതൽ ക്രിപ്റ്റോ എക്സ്ചേഞ്ചുകൾ പാപ്പരാകുന്നതോടെ നിക്ഷേപിച്ച പണമെങ്കിലും തിരിച്ചുകിട്ടാനായി ആളുകൾ പരക്കം പായുകയാണ്. ക്രിപ്റ്റോ നെറ്റ് വർക്കായ സെൽഷ്യസിൽ നിക്ഷേപിച്ചവരെല്ലാം പല രാജ്യങ്ങളിലായി നിയമവ്യവസ്ഥയെ സമീപിച്ചിട്ടുണ്ട്. സാധാരണ ബാങ്കിന് ബദലായി ക്രിപ്റ്റോകൾക്കായുള്ള ബാങ്ക് എന്ന ആശയത്തിൽ ഉരുത്തിരിഞ്ഞ സെൽഷ്യസ് ഒരിക്കലും പറ്റിക്കുമെന്ന് നിക്ഷേപകർ കരുതിയില്ല. പല മലയാളികൾക്കും നിക്ഷേപമുള്ള വോൾഡ് എന്ന പ്ലാറ്റ് ഫോമിലെ നിക്ഷേപകരും ഇതേ നിസ്സാഹായ അവസ്ഥയിലൂടെയാണ് കടന്നു പോകുന്നത്. വോൾഡിന്റെ 8 ലക്ഷം ഉപഭോക്താക്കളിൽ 75 ശതമാനം പേരും ഇന്ത്യക്കാരാണ്. ഉപഭോക്താക്കളുടെ പിൻവലിക്കലുകൾ മരവിപ്പിച്ച ദിവസത്തിനു തൊട്ടു മുൻപുവരെ തങ്ങളുടെ കമ്പനി വളരെ സ്ഥിരതയുള്ളതാണ് എന്ന ആവർത്തിച്ച ഉറപ്പ് സന്ദേശങ്ങളുള്ള  ഇ മെയിലുകളാണ് തങ്ങളെ ഏറ്റവും പറ്റിച്ചതെന്ന് നിക്ഷേപകർ ഇപ്പോൾ തിരിച്ചറിയുകയും പരാതിപ്പെടുകയും ചെയ്യുന്നുണ്ട്. 

ഇപ്പോഴത്തെ ക്രിപ്റ്റോ എക്സ്ചേഞ്ചുകളുടെയും, നെറ്റ് വർക്കുകളുടെയും തകർച്ചയെ  2008 ലെ ആഗോള മാന്ദ്യത്തിന് ചുക്കാൻ പിടിച്ച  ലേമാൻ ബ്രദേഴ്‌സിനോടാണ് സാമ്പത്തിക വിദഗ്ധർ താരതമ്യപ്പെടുത്തുന്നത്. ഏറ്റവും കൂടുതൽ വിപണി മൂലധനമുള്ള (മാർക്കറ്റ് ക്യാപ്) 7 ക്രിപ്റ്റോകറൻസികളുടെ ഇന്നത്തെ വില, 24 മണിക്കൂറിലെയും, ഏഴ് ദിവസത്തേയും വില വ്യത്യാസങ്ങൾ, വിപണി മൂലധനം എന്നിവ താഴെ കൊടുത്തിരിക്കുന്നു.

table-crypto1-8-2022

English Summary : Crypto Investors are in Panic Situation

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

ഇതിലും ചെലവുകുറഞ്ഞ വീടില്ല! | Hometour | Lowcost Home

MORE VIDEOS
{{$ctrl.title}}
{{$ctrl.title}}

{{$ctrl.currentDate}}

  • {{item.description}}