ADVERTISEMENT

അമേരിക്കൻ വിപണി വെള്ളിയാഴ്ചയും മികച്ച നേട്ടത്തിൽ വ്യാപാരമവസാനിപ്പിച്ചെങ്കിലും അമേരിക്കൻ ഫ്യൂച്ചറുകൾ ഇന്ന് നേരിയ നഷ്ടത്തിലാണ് വ്യാപാരം ആരംഭിച്ചത്. ഏഷ്യൻ വിപണികളും, യൂറോപ്യൻ ഫ്യൂച്ചറുകളും സമ്മിശ്ര തുടക്കമാണ് നേടിയത്. എസ്ജിഎക്സ് നിഫ്റ്റി 17240 പോയിന്റിന് മുകളിലാണ് വ്യാപാരം തുടരുന്നത്. 

മുന്നേറ്റ പ്രവണത

മികച്ച ടെക് റിസൾട്ടുകളുടെ പിൻബലത്തിൽ 2020 ഏപ്രിലിന് ശേഷമുള്ള  അമേരിക്കൻ വിപണിയുടെ ഏറ്റവും മികച്ച മാസമാണ് കടന്ന് പോയത്. കഴിഞ്ഞ ആഴ്ച നാസ്ഡാക്  5 ശതമാനത്തോളം മുന്നേറി 12390 പോയിന്റിലെത്തിയപ്പോൾ എസ്&പി ജൂലൈ മാസത്തിൽ 8% മുന്നേറി 4130 പോയിന്റിലെത്തി. മികച്ച റിസൾട്ടുകളുടെ പിൻബലത്തിൽ മുന്നേറിയ ടെക് ഓഹരികളിലെ അടുത്ത ലാഭമെടുക്കൽ സാധ്യത അമേരിക്കൻ വിപണിയിൽ അവസരമാണ്. ഈ ആഴ്ചയിലെ റിസൾട്ടുകൾക്കൊപ്പം വെള്ളിയാഴ്ച പുറത്ത് വരുന്ന നോൺ ഫാം പേ റോൾ കണക്കുകളും അൺഎംപ്ലോയ്‌മെന്റ് നിരക്കും അമേരിക്കയുടെയും ചൈനയുടെയും ഇടയിൽ രൂപപ്പെടുന്ന പുതിയ സംഘർഷവും വിപണിക്ക് പ്രധാനമാണ്. ടെസ്‌ലയുടെ ഓഹരി വിഭജനവും, ആപ്പിളിന്റെ അടുത്ത മാസത്തെ ഉത്പന്ന അവതരണവും വിപണിക്ക് പ്രധാനമാണ്. അമേരിക്ക, യൂറോ സോൺ, ചൈന ജപ്പാൻ, കൊറിയ, ഇന്ത്യ തുടങ്ങിയ രാജ്യങ്ങളുടെ ഇന്ന് പുറത്ത് വരുന്ന പിഎംഐ ഡേറ്റ വിപണിക്ക് വളരെ പ്രധാനമാണ്.

നിഫ്റ്റി 

രാജ്യാന്തര വിപണി പിന്തുണക്കൊപ്പം ആഭ്യന്തര-രാജ്യാന്തര ഫണ്ടുകളുടെ വാങ്ങലും വെള്ളിയാഴ്ച ഇന്ത്യൻ വിപണിക്ക് മികച്ച മുന്നേറ്റം നൽകി. മെറ്റൽ സെക്ടറിനൊപ്പം ഐടി, ഇൻഫ്രാ, എനർജി, ഓട്ടോ സെക്ടറുകളും വെള്ളിയാഴ്ച മികച്ച മുന്നേറ്റം നേടി. 17158 പോയിന്റിൽ വ്യാപാരമവസാനിപ്പിച്ച നിഫ്റ്റി  17000 പോയിന്റിന് മുകളിൽ നിലയുറപ്പിച്ചാൽ ഇന്ത്യൻ വിപണിക്ക് മുന്നേറ്റ സാധ്യതയുണ്ട്. 17050 പോയിന്റിലും 16900 പോയിന്റിലും നിഫ്റ്റി ആദ്യ സപ്പോർട്ടുകൾ പ്രതീക്ഷിക്കുന്നു. 17217 പോയിന്റിലും 17271 പോയിന്റിലും നിഫ്റ്റി വില്പന സമ്മർദ്ദവും പ്രതീക്ഷിക്കുന്നു. 

ഐടി, ഫിനാൻഷ്യൽ, റിയൽറ്റി, ഇൻഫ്രാ, സിമന്റ്, ക്യാപിറ്റൽ ഗുഡ്‌സ് ഓഹരികൾക്കൊപ്പം ബാങ്കിങ്, ഫാർമ, ഓട്ടോ സെക്ടറുകളും മുന്നേറ്റം പ്രതീക്ഷിക്കുന്നു. 

ബാങ്ക് നിഫ്റ്റി 

വെള്ളിയാഴ്ച 100 പോയിന്റ് മുന്നേറ്റത്തോടെ 37491 പോയിന്റിലെത്തിയ ബാങ്ക് നിഫ്റ്റി ഇന്ന് 37200 പോയിന്റിലും 36900 പോയിന്റിലും പിന്തുണ പ്രതീക്ഷിക്കുന്നു. വെള്ളിയാഴ്ചത്തെ ഏറ്റവും ഉയർന്ന നിരക്കായ 37755  പോയിന്റിലും 38000 പോയിന്റിലും ബാങ്ക് നിഫ്റ്റി റെസിസ്റ്റൻസും പ്രതീക്ഷിക്കുന്നു. 

ഓട്ടോ ഡേറ്റ 

ഇന്ന് പുറത്ത് വരുന്ന ഇന്ത്യൻ വാഹനക്കമ്പനികകളുടെ ജൂലായിൽ വില്പന കണക്കുകൾ ഇന്ത്യ ഓട്ടോ ഓഹരികളുടെ വിലകൾ നിശ്ചയിക്കും. കാർ,  ബൈക്ക്, ട്രാക്ടർ സെക്ടറുകൾ പ്രതീക്ഷയിലാണ്.  

റിസൾട്ടുകൾ 

ഐടിസി, ബജാജ് കൺസ്യൂമർ, യൂപിഎൽ, വിബിഎൽ, എസ്കോര്ട്സ്, കാർബൊറാണ്ടം, സൊമാറ്റോ, അരവിന്ദ്, മാക്സ് ഫിനാൻഷ്യൽ, ബാർബെക്യു നേഷൻ, കാസ്ട്രോൾ, കൺസായി പെയിന്റ്, ഇൻഡോ കൗണ്ട് ഇൻഡസ്ട്രീസ്, രാംകോ സിമന്റ്, തൈറോകെയർ മുതലായ കമ്പനികൾ ഇന്നു റിസൾട്ട് പ്രഖ്യാപിക്കുന്നു. 

ക്രൂഡ് ഓയിൽ

സാമ്പത്തിക മാന്ദ്യഭയം അകന്നു തുടങ്ങിയത് ക്രൂഡ് ഓയിലിന് കഴിഞ്ഞ ആഴ്ചയുടെ അവസാന ദിവസങ്ങളിൽ അനുകൂലമായി. ബുധനാഴ്ച നടക്കാനിരിക്കുന്ന ഒപെക് പ്ലസ് യോഗത്തിലെ എണ്ണ ഉല്പാദന തീരുമാനങ്ങളായിരിക്കും ക്രൂഡ് ഓയിലിന്റെ ഗതി നിർണയിക്കുക. 

അമിത വില വർദ്ധനവിന് പിന്നാലെ വാങ്ങൽ  കുറഞ്ഞത് ഗ്യാസ് വിലയുടെ മുന്നേറ്റം തടഞ്ഞു.  

സ്വർണം 

മാന്ദ്യ ഭീഷണിയും ബോണ്ട് യീൽഡിന്റെ വീഴ്ചയും സ്വർണത്തിന് കഴിഞ്ഞ വാരം അനുകൂലമായി. 1766 ഡോളറിലെത്തിയ രാജ്യാന്തര സ്വർണ വില 1800 ഡോളറിൽ വില്പന സമ്മർദ്ദം പ്രതീക്ഷിക്കുന്നു

ഓഹരി വിദഗ്ധനായ ലേഖകന്റെ വാട്സാപ് : 8606666722

English Summary : Stock Market Today

Disclaimer : ഓഹരി വിപണിയിലെ നിക്ഷേപം നഷ്ടസാധ്യതകൾക്ക് വിധേയമാണ്. ലേഖനത്തിൽ പറഞ്ഞിരിക്കുന്ന വിവരങ്ങൾ ലഭ്യമായ സൂചകങ്ങളെ അടിസ്ഥാനമാക്കി ലേഖകൻ തയാറാക്കിയിട്ടുള്ളതാണ്. സ്വന്തം റിസ്കിൽ നിക്ഷേപ തീരുമാനം കൈകൊള്ളുക

 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com