ADVERTISEMENT

അമേരിക്കൻ വിപണി ഇന്നലെ നഷ്ടത്തിൽ വ്യാപാരം അവസാനിപ്പിച്ചു. അമേരിക്കൻ-യൂറോപ്യൻ ഫ്യൂച്ചറുകളും, ഏഷ്യൻ വിപണികളും നഷ്ടത്തിലാണ് വ്യാപാരം തുടരുന്നത്. എസ്ജിഎക്സ് നിഫ്റ്റി 17300 പോയിന്റിന് മുകളിലാണ് വ്യാപാരം തുടരുന്നത്. 

വീണ്ടും മാന്ദ്യഭയം വിപണിയിൽ 

അപ്രതീക്ഷിത റിസൾട്ടുകളുടെ ആവേശത്തിൽ കഴിഞ്ഞ ആഴ്ച വൻ തിരിച്ചു വരവ് നടത്തിയ അമേരിക്കൻ വിപണി 2022ന്റെ രണ്ടാം പകുതിയുടെ ആദ്യ ദിനം നേരിയ നഷ്ടത്തോടെ ആരംഭിച്ചു. ഇന്നലെയും മികച്ച മുന്നേറ്റം തുടർന്ന ആപ്പിളും, ടെസ്‌ലയും, ആമസോണും ലാഭമെടുക്കൽ നേരിട്ടതും, ക്രൂഡ് ഓയിൽ 2% വീണത് എനർജി ഓഹരികൾക്ക് വീഴ്ച നൽകിയതും ബോണ്ട് യീൽഡ് വീണത് ബാങ്കിങ് ഓഹരികളെ വീഴ്ത്തിയതുമാണ് അമേരിക്കൻ വിപണിക്ക് തിരുത്തൽ നൽകിയത്. ഓഹരി വിഭജന വാർത്ത ടെസ്‌ലക്ക് നാലാം തീയതി വരെയും, വിഭജനത്തിന് ശേഷം റീറ്റെയ്ൽ നിക്ഷേപകരുടെ പിന്തുണയിലും മുന്നേറ്റം ലഭിച്ചേക്കാമെന്നത് വിപണിക്ക് പ്രതീക്ഷയാണ്. സ്റ്റാർ ബക്ക്സ്, പേപാൽ, കാറ്റർപില്ലർ മുതലായ കമ്പനികളും ഇന്ന് റിസൾട്ടുകൾ പ്രഖ്യാപിക്കുന്നു. 

നിഫ്റ്റി 

വിദേശ ഫണ്ടുകളുടെ 2320 കോടി രൂപയുടെ അധിക വാങ്ങലും രാജ്യാന്തര വിപണി പിന്തുണയും റിലയൻസിന്റെ മുന്നേറ്റവും ഇന്നലെ ഇന്ത്യൻ വിപണിക്കും ഒരു ശതമാനത്തിലേറെ മുന്നേറ്റം നൽകി. ഓട്ടോ സെക്ടർ 3.3% മുന്നേറ്റം നേടിയപ്പോൾ ചെറു - ഇടത്തരം മേഖലകളും, ഇൻഫ്രാ, എനർജി, മെറ്റൽ, ബാങ്കിങ് മേഖലകളും ഒരു ശതമാനത്തിൽ അധികം മുന്നേറ്റം നേടി. ഇന്നലെ 17340 പോയിന്റിൽ വ്യാപാരമവസാനിപ്പിച്ച നിഫ്റ്റി ഇന്ന് 17200 പോയിന്റിലും 17070 പോയിന്റിലും പിന്തുണ പ്രതീക്ഷിക്കുന്നു. 17400 പോയിന്റ് കടന്നാൽ 17480 പോയിന്റിലാണ് നിഫ്റ്റിയുടെ വില്പന സമ്മർദ്ദ മേഖല. 

ബാങ്കിങ്, ഫിനാൻഷ്യൽ, എഫ്എംസിജി, ഇൻഫ്രാ, ഓട്ടോ, മെറ്റൽ, ഫാർമ സെക്ടറുകൾ മുന്നേറ്റം പ്രതീക്ഷിക്കുന്നു. വിദേശ ഫണ്ടുകളുടെ വാങ്ങൽ തുടർന്നാൽ സ്‌മോൾ  & മീഡിയം ക്യാപ്  സെക്ടറുകളും മുന്നേറ്റം തുടർന്നേക്കാം. റിലയൻസ്, എസ്ബിഐ, ഐസിഐസിഐ ബാങ്ക്, ഇൻഫോസിസ്, മഹിന്ദ്ര, എൽ&ടി, പവർ ഗ്രിഡ്, എബിബി, ക്രോമ്പ്ടൺ ഗ്രീവ്സ്, ഇൻഡസ് ഇന്‍ഡ് ബാങ്ക്, മതേഴ്സൺ സുമി, ഹിൻഡാൽകോ, ടാറ്റ സ്റ്റീൽ, ഐഇഎക്സ് എന്നീ  ഓഹരികൾ ശ്രദ്ധിക്കുക  

ബാങ്ക് നിഫ്റ്റി 

ഇന്നലെ 412 പോയിന്റുകൾ മുന്നേറി 37903 പോയിന്റിൽ വ്യാപാരമവസാനിപ്പിച്ച ബാങ്ക് നിഫ്റ്റി 37550 പോയിന്റിലും 37200 പോയിന്റിലും പിന്തുണ പ്രതീക്ഷിക്കുന്നു. 38100 പോയിന്റിലും 38300 പോയിന്റിലുമാണ് ബാങ്ക് നിഫ്റ്റിയുടെ റെസിസ്റ്റൻസുകൾ. 

ആർബിഐ പണനയയോഗം 

ഏഴു ശതമാനത്തിന് മുകളിൽ നിൽക്കുന്ന പണപ്പെരുപ്പം നിയന്ത്രിക്കാനായി ആർബിഐ അടിസ്ഥാന പലിശ നിരക്കുകളിൽ ഇത്തവണയും വർദ്ധന വരുത്തിയേക്കുമെന്ന് വിപണി പ്രതീക്ഷിക്കുന്നു. ആർബിഐ നിരക്കുകൾ ഉയർത്താതെ വിട്ടാൽ രൂപ ഡോളറിനെതിരെ  വീണ്ടും വീണേക്കാമെന്നതും കേന്ദ്ര ബാങ്ക് കണക്കിലെടുക്കും. 

വാഹന വില്പന 

ഇന്ത്യൻ വാഹന വിപണി മികച്ച വില്പന കണക്കുകളാണ്  ഇന്നലെ പുറത്ത് വിട്ടത്. മഹീന്ദ്രയുടെ പുതിയ സ്‌കോർപിയോയുടെ റെക്കോർഡ് ബുക്കിങ് കണക്കുകളും മികച്ച ഓർഡർ ബുക്കും ഓഹരിക്ക് ഇന്നലെ 6% മുന്നേറ്റം നൽകി. ടാറ്റ മോട്ടോഴ്സും, അശോക് ലെയ്‌ലാൻഡും മികച്ച വില്പന കണക്കുകളാണ് പുറത്ത് വിട്ടത്. 

റിസൾട്ടുകൾ 

വോൾട്ടാസ്, ബോഷ്, അദാനി ഗ്രീൻ, സീമെൻസ്, ഗോദ്‌റെജ്‌ പ്രോപ്പർടീസ്, ഇൻഡസ് ടവർ, ദീപക്  നൈട്രൈറ്റ്, ബാങ്ക് ഓഫ് ഇന്ത്യ, ബ്രിഗേഡ്, സത്യം മെറ്റാലിക്സ് മുതലായ കമ്പനികളും ഇന്ന് റിസൾട്ടുകൾ പ്രഖ്യാപിക്കുന്നു. 

ക്രൂഡ് ഓയിൽ 

ഒപെക്  ക്രൂഡ് ഓയിൽ ഉത്പാദനം വർധിപ്പിച്ചേക്കുമെന്നുള്ള സർവേ റിപ്പോർട്ടുകൾ ക്രൂഡ് ഓയിലിനെ വീണ്ടും 100 ഡോളറിൽ താഴേക്കിറക്കി. ക്രൂഡ് ഓയിൽ ഇനിയും സമ്മർദ്ദം പ്രതീക്ഷിക്കുന്നു.

സ്വർണം 

ബോണ്ട് യീൽഡിലെ വീഴ്ച സ്വർണത്തിന് വീണ്ടും അനുകൂലമായി. 1800 ഡോളറിലെ റെസിസ്റ്റൻസ് സ്വർണം മറികടന്നേക്കാം.

ഓഹരി വിദഗ്ധനായ ലേഖകന്റെ വാട്സാപ് : 8606666722

English Summary : Stock Market Today

Disclaimer : ഓഹരി വിപണിയിലെ നിക്ഷേപം നഷ്ടസാധ്യതകൾക്ക് വിധേയമാണ്. ലേഖനത്തിൽ പറഞ്ഞിരിക്കുന്ന വിവരങ്ങൾ ലഭ്യമായ സൂചകങ്ങളെ അടിസ്ഥാനമാക്കി ലേഖകൻ തയാറാക്കിയിട്ടുള്ളതാണ്. സ്വന്തം റിസ്കിൽ നിക്ഷേപ തീരുമാനം കൈകൊള്ളുക

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com