ഓഹരി വിപണന രംഗത്ത് സഹകരണം, മികച്ച സേവനമൊരുക്കാൻ

Shake-hands
SHARE

സാങ്കേതിക വിദ്യയുടെ മുന്നേറ്റം എല്ലാ മേഖലകളിലും മികച്ച സേവനമൊരുക്കുന്നുണ്ട്. പ്രത്യേകിച്ച് ഓഹരിവിപണിയിൽ. എന്നാൽ വളരെ ചെലവേറിയ അതിനൂതന സാങ്കേതിക വിദ്യ സംവിധാനങ്ങൾ സ്വന്തം നിലയിൽ ലഭ്യമാക്കാൻ ചെറുകിടക്കാർക്ക് കഴിയണമെന്നില്ല. അതിനാൽ തന്ത്രപരമായ കൂട്ടുകെട്ടിലൂടെ തങ്ങളുടെ ഇടപാടുകാർക്ക് ഇത്തരം സേവനങ്ങള്‍ നൽകാൻ ചിലർ ബദ്ധശ്രദ്ധരാകാറുണ്ട്. ഇത്തരത്തിലൊരു കൂട്ടുകെട്ടാണ് അടുത്തിടെ കേരളത്തിൽ നടന്നത്.

ഓഹരി രംഗത്ത് തൃശൂർ ആസ്ഥാനമായ ഷെയർവെല്‍ത്ത് സെക്യൂരിറ്റിസും രാജ്യത്തെ മുന്‍നിരക്കാരായ കോട്ടക്ക് സെക്യൂരിറ്റീസും സാങ്കേതിക വിദ്യാ സഹകരണത്തിനായി കൈകോർത്തു. 40,000 ത്തിലേറെ പേരാണ് നിലവില്‍ ഷെയർവെല്‍ത്ത് വഴി ഇടപാട് നടത്തുന്നത്. കമ്പനിക്ക് 100 ലേറെ ശാഖകളുണ്ട്. കൈകാര്യം ചെയ്യുന്ന ആസ്തി 1200 കോടി രൂപയുടേതാണ്. കോട്ടക്കിന്‍റെ അതിനൂതന സാങ്കേതികവിദ്യ ഉപഭോക്താവിന് പ്രയോജനപ്പെടുത്താമെന്നതാണ് ഈ കൂട്ടുകെട്ട് കൊണ്ടുണ്ടാകുന്ന ഏറ്റവും വലിയ നേട്ടമെന്ന് ഷെയർവെല്‍ത്ത് സെക്യൂരിറ്റിസ് മാനേജിങ് ഡയറക്ടർ ടി.ബി. രാമകൃഷ്ണന്‍ (റാംകി) പറഞ്ഞു. സാമ്പത്തിക സാക്ഷരത ലക്ഷ്യമിട്ടുള്ള പ്രവർത്തനങ്ങൾക്കും കൂട്ടുകെട്ട് മുൻതൂക്കം നൽകുമെന്ന് കോട്ടക്ക് ജോയിന്‍റ് പ്രസിഡന്‍റ് സുരേഷ് ശുക്ള പറഞ്ഞു. കോട്ടക്ക് ഫ്രാഞ്ചൈസി വിഭാഗം ദേശീയ മേധാവി സൌമിത്ര മുഖർജിയും ചടങ്ങില്‍ പങ്കെടുത്തു.

English Summary: Share Wealth and Kotak Securities Joined Hands together of Offer Better Service to Customers

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

1977ലെ മികച്ച നടിയെ അറിയുമോ?

MORE VIDEOS
{{$ctrl.title}}
{{$ctrl.title}}

{{$ctrl.currentDate}}

  • {{item.description}}