ADVERTISEMENT

അമേരിക്കൻ വിപണി  ഇന്നലെയും മികച്ച മുന്നേറ്റം സ്വന്തമാക്കി. അമേരിക്കൻ-യൂറോപ്യൻ  ഫ്യൂച്ചറുകളും പോസിറ്റീവ് മേഖലയിലേക്ക് തിരിച്ചു വരവ് നടത്തുന്നതും ഏഷ്യൻ വിപണികളുടെ മികച്ച തുടക്കവും ഇന്ത്യൻ വിപണിക്കും പ്രതീക്ഷയാണ്. എസ്ജിഎക്സ് നിഫ്റ്റി 17500 പോയിന്റിന് മുകളിൽ വ്യാപാരം തുടരുന്നു. 

യുഎസ് ഡേറ്റ & ഏണിങ്‌സ് 

ഇന്നലെ പുറത്ത് വന്ന മികച്ച സർവീസ് പിഎംഐ ഡേറ്റയും മികച്ച റിസൾട്ടുകളും അമേരിക്കൻ വിപണിക്ക് വളരെ അനുകൂലമായി. 54% പ്രതീക്ഷിച്ച ഐഎസ്എം സർവീസ് പിഎംഐ 56.7%ലേക്ക് കയറി. പേപാലിന് പിന്നാലെ റോയൽ കരീബിയൻ, സ്റ്റാർ ബക്സ്, ബാത്ത് & ബോഡി മുതലായ കൺസ്യൂമർ ഓഹരികളും മോഡേണയും മികച്ച റിസൾട്ടുകൾ പുറത്ത് വിട്ടതും അമേരിക്കൻ വിപണിയുടെ ആത്മ വിശ്വാസം വർദ്ധിപ്പിച്ചു. ഇന്ന് ഓഹരി വിഭജന തീരുമാനം പ്രതീക്ഷിക്കുന്ന ടെസ്‌ലക്കും, 10% മുന്നേറിയ പേപാലിനുമൊപ്പം ആപ്പിളും, മെറ്റയും, മുന്നേറിയപ്പോൾ നാസ്ഡാക് 2.59% മുന്നേറി 12668 പോയിന്റിൽ വ്യാപാരമവസാനിപ്പിച്ചു. നാൻസി പെലോസി അപകടമില്ലാതെ തിരികെ പോന്നതും അമേരിക്കൻ വിപണിയുടെ മുന്നേറ്റത്തിന് കാരണമായിട്ടുണ്ട്. 

ഇന്നത്തെ അമേരിക്കൻ ജോബ് ഡേറ്റയും, നാളത്തെ നോൺ ഫാം പേ റോൾ കണക്കുകളും, അൺ എംപ്ലോയ്‌മെന്റ് കണക്കുകളും അമേരിക്കൻ വിപണിക്ക് പ്രധാനമാണ്.  ബാങ്ക് ഓഫ് ഇംഗ്ലണ്ടിന്റെ നയപ്രഖ്യാപനങ്ങളും, അമേരിക്കയുടെ ട്രേഡ് ബാലൻസ് കണക്കുകളും ഇന്ന് പുറത്ത് വരുന്നു. 

നിഫ്റ്റി 

വിദേശ ഫണ്ടുകൾ വാങ്ങൽ തുടർന്ന ഇന്നലെ രാജ്യാന്തര പിന്തുണയിൽ ഇന്ത്യൻ വിപണി ചാഞ്ചാട്ടങ്ങൾക്കൊടുവിൽ വീണ്ടും മുന്നേറ്റം നേടി. ഐടി സെക്ടറിനൊപ്പം എച്ച്ഡിഎഫ്സി ബാങ്കും, റിലയൻസും നിഫ്റ്റിക്ക് മികച്ച പിന്തുണ നൽകിയപ്പോൾ മിഡ്  & സ്‌മോൾ ക്യാപ് ഓഹരികൾ നഷ്ടം നേരിട്ടു.  ഇന്നലെ 17420 പോയിന്റിലെ റെസിസ്റ്റൻസിന് അടുത്ത് വന്ന് വ്യാപാരമവസാനിപ്പിച്ച നിഫ്റ്റി ഇന്ന് 17460 പോയിന്റ് കടന്നാൽ 17520 പോയിന്റിലും 17600 പോയിന്റിലും വില്പന സമ്മർദ്ദം പ്രതീക്ഷിക്കുന്നു. 17250 പോയിന്റിലും 17100 പോയിന്റിലുമാണ് നിഫ്റ്റിയുടെ സപ്പോർട്ടുകൾ/ 

ഐടി സെക്ടർ ഇന്നും ഇന്ത്യൻ വിപണിയെ മുന്നിൽ നിന്നും നയിച്ചേക്കും. ബാങ്കിങ് , ഫിനാൻഷ്യൽ, ഓട്ടോ, റിയൽറ്റി സെക്ടറുകൾക്ക് ഇന്നും അനുഭവപ്പെട്ടേക്കാവുന്ന ആർബിഐ പോളിസിയുടെ സമ്മർദ്ദം വാങ്ങൽ അവസരമാണ്. 

ബാങ്ക് നിഫ്റ്റി 

ഇന്നലെ 35 പോയിന്റ് നഷ്ടത്തിൽ 37989 പോയിന്റിലേക്കിറങ്ങിയ ബാങ്ക് നിഫ്റ്റി 37700 പോയിന്റിലും 37500 പോയിന്റിലും പിന്തുണ പ്രതീക്ഷിക്കുന്നു. 38150 പോയിന്റിലും 38300 പോയിന്റിലും ബാങ്ക് നിഫ്റ്റി വില്പന സമ്മർദ്ദവും നേരിട്ടേക്കാം. 

വ്യാപാരക്കമ്മി 

ജൂലായിൽ ഇന്ത്യയുടെ വ്യാപാരക്കമ്മി മുൻ വർഷത്തിൽ നിന്നും മൂന്നിരട്ടിയായി 31.02 ബില്ല്യൻ ഡോളറിലേക്ക് വളർന്നു. രാജ്യത്തിന്റെ കയറ്റുമതി ജൂണിലെ 40 ബില്യൺ ഡോളറിൽ നിന്നും ജൂലായിൽ 35.24 ബില്യൺ ഡോളറിലേക്ക് കുറഞ്ഞപ്പോൾ ഇറക്കുമതി 66 ബില്യണിൽ തന്നെ ക്രമപ്പെട്ടു.  

റിസൾട്ടുകൾ 

ബിഇഎംഎൽ, ഭെൽ, കണ്ടെയ്നർ കോർപറേഷൻ, ബ്രിട്ടാനിയ, ഗെയിൽ, അദാനി എന്റർ പ്രൈസസ്, അദാനി ടോട്ടൽ ഗ്യാസ്, ഡാബർ, ഡാൽമിയ ഭാരത്, ബാൽറാംപുർ ചിന്നി, ബാലകൃഷ്ണ ഇൻഡസ്ട്രീസ്, ബെർജർ പെയ്ന്റ്സ്, ബ്ലൂ സ്റ്റാർ, പ്രാജ്, മണപ്പുറം, ആർഇസി, ഉജ്ജീവൻ, വെൽസ്പൺ കോർപ് മുതലായ കമ്പനികളും ഇന്ന് റിസൾട്ടുകൾ പ്രഖ്യാപിക്കുന്നു. 

ക്രൂഡ് ഓയിൽ 

ബൈഡന്റെ മാനം കാക്കനായി ഒപെക് ദിവസേന 100000 ബാരലിന്റെ ‘’ആശ്വാസ’’ ഉല്പാദന വർധന പ്രഖ്യാപിച്ചതും, മുൻനിര രാഷ്ട്രങ്ങളുടെ മാനുഫാക്ച്ചറിങ് പിഎംഐ ഡേറ്റകളിലെ വീഴ്ചയും, അമേരിക്കൻ എണ്ണ ശേഖരത്തിലെ അപ്രതീക്ഷിത വളർച്ചയും രാജ്യാന്തര എണ്ണ വില വീഴ്ത്തി. ക്രൂഡ് ഓയിൽ ഇന്ന് ഒരു ആശ്വാസ റിക്കവറി പ്രതീക്ഷിക്കുന്നു. 

സ്വർണം 

അമേരിക്കൻ ബോണ്ട് യീൽഡ് ക്രമപ്പെടുന്നത് സ്വർണത്തിനും അനുകൂലമായേക്കാമെങ്കിലും സാമ്പത്തിക മാന്ദ്യ ഭീഷണി അകലുന്നത് സ്വർണത്തിന് തിരുത്തൽ നൽകിയേക്കാം.

ഓഹരി വിദഗ്ധനായ ലേഖകന്റെ വാട്സാപ് : 8606666722

English Summary : Stock Market Today

Disclaimer : ഓഹരി വിപണിയിലെ നിക്ഷേപം നഷ്ടസാധ്യതകൾക്ക് വിധേയമാണ്. ലേഖനത്തിൽ പറഞ്ഞിരിക്കുന്ന വിവരങ്ങൾ ലഭ്യമായ സൂചകങ്ങളെ അടിസ്ഥാനമാക്കി ലേഖകൻ തയാറാക്കിയിട്ടുള്ളതാണ്. സ്വന്തം റിസ്കിൽ നിക്ഷേപ തീരുമാനം കൈകൊള്ളുക

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com