ADVERTISEMENT

ഡിഎസ്പി ഇന്‍വെസ്റ്റ്‌മെന്റ് മാനേജേഴ്‌സ് സില്‍വര്‍ ഇടിഎഫ് അവതരിപ്പിച്ചു. വെള്ളിയിലും വെള്ളി അനുബന്ധ ഉപകരണങ്ങളിലും ആയിരിക്കും ഡിഎസ്പി സില്‍വര്‍ ഇടിഎഫ് നിക്ഷേപം നടത്തുക. സില്‍വര്‍ ഇടിഎഫിന്റെ പുതിയ ഫണ്ട് ഓഫര്‍ (എന്‍എഫ്ഒ) ഓഗസ്റ്റ് 12 വരെയാണ്. 

ഓഹരി അധിഷ്ഠിത മ്യൂച്വല്‍ ഫണ്ടുകളെ അപേക്ഷിച്ച് സില്‍വര്‍ ഇടിഎഫിന് താരതമ്യേന ചെലവ് കുറവുമായിരിക്കുമെന്ന് ഫണ്ട് ഹൗസ് അറിയിച്ചു. മാത്രമല്ല, ചെറിയ തുക മുതല്‍ വെള്ളിയില്‍ നിക്ഷേപിക്കാനുള്ള അവസരവും സില്‍വര്‍ ഇടിഎഫ് നല്‍കും. ഇടിഎഫിന്റെ നിരക്ക് വിപണിയിലെ വെള്ളിവിലയ്ക്ക് അനുസൃതമായിരിക്കും. ലോഹങ്ങളിലും ഇതര കമ്മോഡിറ്റികളിലും നിക്ഷേപം നടത്തുന്ന പരിചയസമ്പന്നരായ നിക്ഷേപകര്‍ക്കായിരിക്കും സില്‍വര്‍ ഇടിഎഫ് കൂടുതല്‍ അനുയോജ്യമാവുക. വിപണിയിലെ ഹ്രസ്വകാല ഏറ്റക്കുറച്ചിലുകള്‍ നേരിടാനും അത്തരം സമയങ്ങളില്‍ പ്രതിരോധം നിലനിര്‍ത്താനും നിക്ഷേപകര്‍ തയാറായിരിക്കണം.

നിലവില്‍ വിതരണം ചെയ്യപ്പെടുന്നതിലും കൂടുതലാണ് വെള്ളിയുടെ ആവശ്യകത. വ്യവസായം, നിക്ഷേപം, ആഭരണനിര്‍മ്മാണം തുടങ്ങിയ മേഖലകളില്‍ നിന്നാണ് ആവശ്യം കൂടുതല്‍. 

English Summary : DSP Mutual Fund Launched Silver ETF

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com