ഓഹരി വിപണിയിൽ നേട്ടമുണ്ടാക്കാൻ ഇന്നറിയേണ്ടത്

HIGHLIGHTS
  • എച്ച്ഡിഎഫ്സി ബാങ്ക്, എസ്ബിഐ, ഐടിസി, എയർടെൽ, ഇന്ത്യൻ ഹോട്ടൽ, ടാറ്റ കെമിക്കൽ, ഹിന്ദ് കോപ്പർ, അൾട്രാ ടെക്ക്, ഇന്ത്യ സിമന്റ്, വോൾട്ടാസ്, വേൾപൂൾ, ഫെഡറൽ ബാങ്ക് മുതലായ വ മുന്നേറിയേക്കും
mkt (2)
SHARE

ഇന്നലെ അമേരിക്കൻ വിപണി നഷ്ടത്തിൽ വ്യാപാരം അവസാനിപ്പിച്ചതിന് പിന്നാലെ ഇന്ന് ഏഷ്യൻ വിപണികളും നഷ്ടത്തോടെ തുടങ്ങി. അമേരിക്കൻ, ഫ്യൂച്ചറുകൾ ഫ്ലാറ്റ് ട്രേഡിങ്ങ് തുടരുന്നു. എസ്ജിഎക്സ് നിഫ്റ്റി 17500 പോയിന്റിന് മുകളിൽ വ്യാപാരം തുടരുന്നു.

ജൂലൈ പണപ്പെരുപ്പം 

എൻവിഡിയക്ക് പിന്നാലെ ചിപ്പ് ഓഹരിയായ മൈക്രോണും വരും പാദങ്ങളിലെ വളർച്ചയെ കുറിച്ച് ആശങ്കപ്പെട്ടത് ഇന്നലെ തുടർച്ചയായ രണ്ടാം ദിനവും അമേരിക്കൻ ടെക്ക് ഓഹരികളിൽ വില്പനക്ക് വഴി വെച്ചു. കൺസ്യൂമർ സെക്ടറും വീണ ഇന്നലെ ക്രൂഡ് ഓയിൽ വിലക്കയറ്റം എനർജി ഓഹരികൾക്കും, ബോണ്ട് യീൽഡ് തിരികെ കയറിയത് ബാങ്കിങ് ഓഹരികള്‍ക്കും അനുകൂലമായി. അമേരിക്കയിൽ ഡീസൽ, പെട്രോൾ  വിലകൾ കുറയുന്നതിന്റെ പശ്ചാത്തലത്തിൽ ജൂലൈയിൽ പണപ്പെരുപ്പം കുറയുമെന്ന് പ്രതീക്ഷിക്കുന്നുണ്ടെങ്കിലും അമേരിക്കൻ വിപണിയിൽ കഴിഞ്ഞ രണ്ട് ദിവസങ്ങളിലും പണപ്പെരുപ്പ ഭയം പ്രകടമായിരുന്നു. ജൂണിൽ 9.1% എന്ന റെക്കോർഡ് തിരുത്തിയ അമേരിക്കൻ പണപ്പെരുപ്പം ജൂലൈയിൽ 8.7%ലേക്ക് കുറയുമെന്നാണ് പ്രതീക്ഷ. 

ജാപ്പനീസ്, ചൈനീസ്, ജർമൻ, ഇറ്റാലിയൻ പണപ്പെരുപ്പ കണക്കുകളും ഇന്ന് അമേരിക്കൻ പണപ്പെരുപ്പ കണക്കുകൾ വരുന്നതിന് മുൻപ് റിപ്പോർട്ട് ചെയ്യും. 

നിഫ്റ്റി 

തിങ്കളാഴ്ച ഒരു ഫ്ലാറ്റ് തുടക്കം സ്വന്തമാക്കിയ ഇന്ത്യൻ വിപണി വിദേശ ഫണ്ടുകളുടെ 1449 കോടി രൂപയുടെ അധിക വാങ്ങലിലും  അമേരിക്കൻ ഫ്യൂച്ചറുകളുടെ പിന്തുണയിലും മുന്നേറ്റം സ്വന്തമാക്കി. ബാങ്കിങ്, എനർജി, ഓട്ടോ, മെറ്റൽ സെക്ടറുകൾ മുന്നേറി. 17525 പോയിന്റിൽ വ്യാപാരം അവസാനിപ്പിച്ച നിഫ്റ്റി 17400 പോയിന്റിലും, 17300 പോയിന്റിലും പിന്തുണ പ്രതീക്ഷിക്കുന്നു. 17600 പോയിന്റിലും 17660 പോയിന്റിലും നിഫ്റ്റി വില്പന സമ്മർദ്ദവും പ്രതീക്ഷിക്കുന്നു. 

ബാങ്കിങ്, ഫിനാൻഷ്യൽ, ഇൻഫ്രാ, പവർ, ക്യാപിറ്റൽ ഗുഡ്‌സ്, ടെക്സ്റ്റൈൽ സെക്ടറുകൾ മുന്നേറ്റം പ്രതീക്ഷിക്കുന്നു.  എച്ച്ഡിഎഫ്സി ബാങ്ക്, എസ്ബിഐ, ഐടിസി, എയർടെൽ, ഇന്ത്യൻ ഹോട്ടൽ, ടാറ്റ കെമിക്കൽ, ഹിന്ദ് കോപ്പർ, അൾട്രാ ടെക്ക്, ഇന്ത്യ സിമന്റ്, വോൾട്ടാസ്, വേൾപൂൾ, ഫെഡറൽ ബാങ്ക് മുതലായ ഓഹരികളും മുന്നേറ്റം പ്രതീക്ഷിക്കുന്നു. 

ബാങ്ക് നിഫ്റ്റി 

ആർബിഐയുടെ പലിശ വർദ്ധനവിനും, എസ്‌ബിഐയുടെ പ്രതീക്ഷക്കൊപ്പമെത്താത്ത റിസൾട്ടിനും തൊട്ട് പിന്നാലെ തിങ്കളാഴ്ച എച്ച്ഡിഎഫ്സി ബാങ്കിന്റെ ശക്തമായ പിന്തുണയിൽ ബാങ്ക് നിഫ്റ്റി 316 പോയിന്റ് മുന്നേറി 38237 പോയിന്റിൽ വ്യാപാരമവസാനിപ്പിച്ചു. 37840 പോയിന്റിലും 37440 പോയിന്റിലും ബാങ്ക് നിഫ്റ്റി ഇന്ന് സപ്പോർട്ട് പ്രതീക്ഷിക്കുന്നു. 38480 പോയിന്റിലും 38700 പോയിന്റിലുമാണ് ബാങ്ക് നിഫ്റ്റിയുടെ റെസിസ്റ്റൻസുകൾ. 

നിതീഷ് കുമാറിന്റെ കൂടുമാറ്റം 

ബീഹാർ മുഖ്യ മന്ത്രിയായിരുന്ന നിതീഷ് കുമാർ ഇന്നലെ ബിജെപിയുമായുള്ള ബന്ധം അവസാനിപ്പിച്ച് കോൺഗ്രസ് ചേരിയിലേക്ക് മാറിയത് വിപണിക്ക് ക്ഷീണമായേക്കാം. നിതീഷ് കുമാർ ഇന്ന് ജെഡിയു, കോൺഗ്രസ് പിന്തുണയിൽ വീണ്ടും മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്യും. 

റിസൾട്ടുകൾ 

സെയിൽ, കോൾ ഇന്ത്യ, ഐആർസിടിസി, ഐആർഎഫ്സി, ജിഐസി, ഓയിൽ ഇന്ത്യ, എൻഎച്പിസി, ഹിൻഡാൽകോ, ടാറ്റ കൺസ്യൂമർ, ഐഷർ, അബ്ബോട്ട്, ആരതി ഇൻഡസ്ട്രീസ്, പിഡിലിറ്റ്, അരവിന്ദ് ഫാഷൻസ്, കമ്മിൻസ്, കൊച്ചിൻ ഷിപ് യാർഡ്, മാസഗോൺ ഡോക്ക്, ഗ്ലെൻമാർക്ക് ഫാർമ, ഐപിസിഎ ലാബ്സ്, മെട്രോപോളിസ് ഹെൽത്ത്, പതഞ്‌ജലി ഫുഡ്സ്, റാഡികോ ഖൈത്താൻ മുതലായ കമ്പനികളും ഇന്ന് റിസൾട്ടുകൾ പ്രഖ്യാപിക്കുന്നു. 

ക്രൂഡ് ഓയിൽ 

കിഴക്കൻ യൂറോപ്പിലേക്ക് പൈപ്പ് ലൈനുകൾ വഴിയുള്ള ക്രൂഡ് ഓയിൽ വിതരണം റഷ്യ നിർത്തി വെച്ചത് വീഴുന്ന ക്രൂഡ് ഓയിലിന് 90 ഡോളറിന് മുകളിലേക്ക് വീണ്ടുമെത്തിച്ചു. എങ്കിലും തുടർച്ചയായ രണ്ടാമത്തെ ആഴ്ചയിലും അമേരിക്കൻ ക്രൂഡ് ഓയിൽ ശേഖരത്തിൽ വർദ്ധന റിപ്പോർട്ട് ചെയ്തത് ക്രൂഡിന് ക്ഷീണമാണ്. 

സ്വർണം 

ഇന്നലെ ബോണ്ട് യീൽഡിനൊപ്പം രാജ്യാന്തര സ്വർണ വില 1800 ഡോളറിന് മുകളിലേക്ക് കയറിയെങ്കിലും ഡോളർ ശക്തിപ്പെടുന്നത് സ്വർണത്തിന് ക്ഷീണമാണ്. ഇന്നത്തെ അമേരിക്കൻ പണപ്പെരുപ്പ കണക്കുകൾ സ്വർണത്തിനും പ്രധാനമാണ്.

ഓഹരി വിദഗ്ധനായ ലേഖകന്റെ വാട്സാപ് : 8606666722

English Summary : Stock Market Today

Disclaimer : ഓഹരി വിപണിയിലെ നിക്ഷേപം നഷ്ടസാധ്യതകൾക്ക് വിധേയമാണ്. ലേഖനത്തിൽ പറഞ്ഞിരിക്കുന്ന വിവരങ്ങൾ ലഭ്യമായ സൂചകങ്ങളെ അടിസ്ഥാനമാക്കി ലേഖകൻ തയാറാക്കിയിട്ടുള്ളതാണ്. സ്വന്തം റിസ്കിൽ നിക്ഷേപ തീരുമാനം കൈകൊള്ളുക

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

നല്ലതു ചെയ്യുന്നവരെല്ലാം ദൈവമാണ് | Nikhil Siddhartha | Anupama Parameswaran Latest Interview

MORE VIDEOS
{{$ctrl.title}}
{{$ctrl.title}}

{{$ctrl.currentDate}}

  • {{item.description}}