ഓഹരി വിപണിയിൽ നേട്ടമുണ്ടാക്കാൻ ഇന്നറിയേണ്ടത്

HIGHLIGHTS
  • എച്ച്ഡിഎഫ്സി ബാങ്ക്, ഐസിഐസിഐ ബാങ്ക്, ആക്സിസ് ബാങ്ക് എസ്ബിഐ, എച്ച്ഡിഎഫ്സി, എൽ&ടി, ഐടിസി, ജൂബിലന്റ് ഫുഡ്, ഗെയിൽ, ഓഎൻജിസി, ഗുജറാത്ത് ഗ്യാസ്, ഐജിഎൽ, കണ്ടെയ്നർ കോർപറേഷൻ, ഫെഡറൽ ബാങ്ക് മുതലായവ ശ്രദ്ധിക്കുക
mkt-graph
SHARE

അമേരിക്കൻ വിപണി ഇന്നലത്തെ നേട്ടങ്ങൾ കൈവിട്ട് ഒരു മിക്സഡ് ക്ലോസിങ് സ്വന്തമാക്കി. അമേരിക്കൻ-യൂറോപ്യൻ ഫ്യൂച്ചറുകൾ ഫ്ലാറ്റ് ഓപ്പണിങ് നേടിയപ്പോൾ ഇന്നലെ അവധിയായിരുന്ന ജാപ്പനീസ് വിപണിയൊഴികെ മറ്റ് ഏഷ്യൻ വിപണികളിലും ഫ്ലാറ്റ് ട്രേഡിങ് നടക്കുന്നു. എസ്ജിഎക്സ് നിഫ്റ്റി 17670 പോയിന്റിന് മുകളിൽ വ്യാപാരം തുടരുന്നു. 

തിരിച്ചു കയറി ബോണ്ട് യീൽഡ് 

അമേരിക്കൻ റീറ്റെയ്ൽ പണപ്പെരുപ്പ കണക്കുകൾക്ക് പിന്നാലെ മൊത്ത വിലക്കയറ്റം അര ശതമാനത്തിന്റെ അപ്രതീക്ഷിത വീഴ്ച നേരിട്ടതും ജോബ് ഡേറ്റയിലെ വർദ്ധനവും ഇന്നലെ വീണ്ടും അമേരിക്കൻ വിപണിക്ക് മികച്ച തുടക്കം നൽകിയെങ്കിലും അമേരിക്കൻ ബോണ്ട് യീൽഡിന്റെ തിരിച്ചു വരവ് ടെക്ക് ഓഹരികളിലെ ലാഭമെടുക്കലിന് കാരണമായി. അമേരിക്കൻ 10വർഷ ബോണ്ട് യീൽഡ് വീണ്ടും  2.9%ലേക്ക് കയറിയപ്പോൾ നാസ്ഡാക്ക് അര ശതമാനം നഷ്ടത്തിൽ ഇന്നലെ വ്യാപാരം അവസാനിപ്പിച്ചു. അമേരിക്കൻ ഗ്യാസോലൈൻ വില മാർച്ചിന് ശേഷം ആദ്യമായി  4 ഡോളറിന് താഴെക്കിറങ്ങിയത് വിപണിക്ക് അനുകൂലമാണെങ്കിലും ക്രൂഡ് ഓയിൽ മുന്നേറിയത്  വിപണിക്ക് ക്ഷീണമായി.  

ഇന്നത്തെ ബ്രിട്ടീഷ് പണപ്പെരുപ്പകണക്കുകളും, യൂറോ-സോൺ വ്യവസായികോല്പാദന കണക്കുകളും, അമേരിക്കൻ കൺസ്യൂമർ കോൺഫിഡൻസും, നടപ്പ് മാസത്തെ  അമേരിക്കൻ പണപ്പെരുപ്പ  സൂചനകളും ഇന്ന് വിപണിക്ക് പ്രധാനമാണ്. വിപണി ഇന്ന് വാരാന്ത്യ ലാഭമെടുക്കൽ ഭയത്തിലാണ്. 

നിഫ്റ്റി 

രാജ്യാന്തര വിപണി പിന്തുണയിൽ മികച്ച നേട്ടത്തോടെ വ്യാപാരം ആരംഭിച്ച ഇന്ത്യൻ വിപണി ഇന്നലെ വിദേശ ഫണ്ടുകളുടെ 2298 കോടി രൂപയുടെ വാങ്ങലിന്റെ പിൻബലത്തിൽ നേട്ടത്തിൽ തന്നെ വ്യാപാരം അവസാനിപ്പിച്ചു. ബാങ്കിങ്, ഐടി സെക്ടറുകൾ മുന്നിൽ നിന്നും നയിച്ച ഇന്നലെ മിഡ് ക്യാപ് സ്‌മോൾ ക്യാപ് സെക്ടറുകളും മുന്നേറ്റം കുറിച്ചു. 17719 വരെ മുന്നേറിയ ശേഷം 17659 പോയിന്റിൽ വ്യാപാരമവസാനിപ്പിച്ച നിഫ്റ്റി ഇന്ന് 17600 പോയിന്റിലും 17540 പോയിന്റിലും ആദ്യ പിന്തുണകൾ പ്രതീക്ഷിക്കുന്നു. 17720 പോയിന്റിലും 17777  പോയിന്റിലും നിഫ്റ്റി ആദ്യ വില്പന സമ്മർദ്ദങ്ങളും പ്രതീക്ഷിക്കുന്നു. 

നാസ്ഡാക്കിലെ തിരുത്തൽ ഇന്ന് ഇന്ത്യൻ ഐടി സെക്ടറിൽ വാങ്ങൽ  അവസരം നൽകിയേക്കാം. ബാങ്കിങ്, പൊതു മേഖല, എനർജി, സെക്ടറുകളും മുന്നേറ്റം നേടിയേക്കാം. എച്ച്ഡിഎഫ്സി ബാങ്ക്, ഐസിഐസിഐ ബാങ്ക്, ആക്സിസ് ബാങ്ക് എസ്ബിഐ, എച്ച്ഡിഎഫ്സി, എൽ&ടി, ഐടിസി, ജൂബിലന്റ് ഫുഡ്, ഗെയിൽ, ഓഎൻജിസി, ഗുജറാത്ത് ഗ്യാസ്, ഐജിഎൽ, കണ്ടെയ്നർ കോർപറേഷൻ, ഫെഡറൽ ബാങ്ക് മുതലായ ഓഹരികൾ ശ്രദ്ധിക്കുക. 

ബാങ്ക് നിഫ്റ്റി 

ഇന്നലെ  592 പോയിന്റുകൾ മുന്നേറി 38879 പോയിന്റിൽ വ്യാപാരമവസാനിപ്പിച്ച ബാങ്ക് നിഫ്റ്റി ഇന്ന് 38700 പോയിന്റിലും 38500 പോയിന്റിലും പിന്തുണ പ്രതീക്ഷിക്കുന്നു. 39000 പോയിന്റ് കടന്നാൽ 39120 മേഖലയിലും ബാങ്ക് നിഫ്റ്റിയിൽ വില്പന സമ്മർദ്ദം പ്രതീക്ഷിക്കാം. 

പണപ്പെരുപ്പം 

ഇന്ന് വിപണി സമയത്തിന് ശേഷം ഇന്ത്യൻ റീറ്റെയ്ൽ പണപ്പെരുപ്പ കണക്കുകൾക്കൊപ്പം വ്യവസായികോല്പാദന കണക്കുകളും, ഇന്ത്യൻ വ്യാപാരക്കമ്മിയും,  ബാങ്ക് വായ്പ കണക്കുകളും പുറത്ത് വരും. ഇന്ത്യൻ പണപ്പെരുപ്പം ജൂലൈയിൽ 7%ൽ താഴെ വാർഷിക വളർച്ച പ്രതീക്ഷിക്കുന്നു. 

700 റിസൾട്ടുകൾ 

എൽഐസി, ഓഎൻജിസി, പിഎഫ്സി, ഹിന്ദുസ്ഥാൻ എയ്റോനോട്ടിക്സ്, ഭാരത് ഡൈനാമിക്സ്, ഹീറോ, ഗ്രാസിം, ഗോദ്‌റെജ്‌ ഇൻഡസ്ട്രീസ്, ഡിവിസ് ലാബ്സ്, ബജാജ് ഇലെക്ട്രിക്കൽ,  സീ, ആസ്ട്രൽ, അപ്പോളോ ടയർ, ബാലാജി അമിൻസ്, ദിലീപ് ബിൽഡ്‌കോൺ, ഐബിറിയൽ, കോൾടെ പാട്ടീൽ, സൺ ടിവി, മുത്തൂറ്റ് ഫിനാൻസ്, ഇന്ത്യ സിമന്റ്സ്, ഫിനോലക്സ് മുതലായ കമ്പനികളടക്കം എഴുന്നൂറോളം കമ്പനികൾ ഇന്ന് റിസൾട്ടുകൾ പ്രഖ്യാപിക്കുന്നു. 

ക്രൂഡ് ഓയിൽ 

ഒപെക് ഇനി ഉല്‍പ്പാദന വർധന നടത്തിയേക്കില്ല എന്ന സൂചന നൽകിയത് ക്രൂഡിന് വില മുന്നേറ്റം നൽകി. ഗോൾഡ്മാൻ സാക്‌സ് ബ്രെന്റ് ക്രൂഡ് ഓയിലിന് ഈ വർഷമവസാനത്തോടെ 130 ഡോളർ വില പ്രവചിച്ചതും ക്രൂഡ് ഓയിലിന് അനുകൂലമാണ്. 

സ്വർണം 

അമേരിക്കൻ ബോണ്ട് യീൽഡ് വീണ്ടും തിരികെ കയറിയത് സ്വർണത്തിന് മുന്നേറ്റം നിഷേധിച്ചു. 1800 ഡോളറിലെ പിന്തുണ നഷ്ടമായാൽ 1760 ഡോളറിലാണ് സ്വർണത്തിന്റെ അടുത്ത പിന്തുണ മേഖല.

ഓഹരി വിദഗ്ധനായ ലേഖകന്റെ വാട്സാപ് : 8606666722

English Summary : Stock Market Today

Disclaimer : ഓഹരി വിപണിയിലെ നിക്ഷേപം നഷ്ടസാധ്യതകൾക്ക് വിധേയമാണ്. ലേഖനത്തിൽ പറഞ്ഞിരിക്കുന്ന വിവരങ്ങൾ ലഭ്യമായ സൂചകങ്ങളെ അടിസ്ഥാനമാക്കി ലേഖകൻ തയാറാക്കിയിട്ടുള്ളതാണ്. സ്വന്തം റിസ്കിൽ നിക്ഷേപ തീരുമാനം കൈകൊള്ളുക

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

തിയേറ്ററിൽ പോയി പൈസ കൊടുത്ത് കാണുമ്പോൾ എനിക്ക് ഇഷ്ടമാകുമോ എന്ന് നോക്കാറുണ്ട് | Balu Varghese Speaks

MORE VIDEOS
{{$ctrl.title}}
{{$ctrl.title}}

{{$ctrl.currentDate}}

  • {{item.description}}
FROM ONMANORAMA