ഓഹരി വിപണിയിൽ നേട്ടമുണ്ടാക്കാൻ ഇന്നറിയേണ്ടത്

HIGHLIGHTS
  • എച്ച്ഡിഎഫ്സി ബാങ്ക്, എസ്ബിഐ, ടിസിഎസ്, എൽഐസി, പവർ ഗ്രിഡ് , പിഎഫ്സി, ഇന്ത്യ സിമന്റ്സ്, എൻടിപിസി, ബയോകോൺ, സീമെൻസ്, ജിഎൻഎഫ്സി, ശ്രീ റാം സിറ്റി യുണിയൻ മുതലായ ഓഹരികള്‍ശ്രദ്ധിക്കുക
plan
SHARE

ഇന്നലെ അമേരിക്കൻ വിപണി നേട്ടത്തോടെ വ്യാപാരമവസാനിപ്പിച്ചെങ്കിലും അമേരിക്കൻ ഫ്യൂച്ചറുകൾ വീണ്ടും നേരിയ നഷ്ടത്തിലാണ് വ്യാപാരം ആരംഭിച്ചത്. ഏഷ്യൻ വിപണികൾ ഇന്ന്  നേട്ടത്തിൽ വ്യാപാരം ആരംഭിച്ചു. എസ്ജിഎക്സ് നിഫ്റ്റി 17840 പോയിന്റിൽ വ്യാപാരം തുടരുന്നു. 

അമേരിക്കൻ ടെക് റാലി തുടരുന്നു. 

വെള്ളിയാഴ്ച മികച്ച ക്ളോസിങ് നേടിയ അമേരിക്കൻ സൂചികകൾ ഒരു പതിഞ്ഞ തുടക്കത്തിന് ശേഷം ഇന്നലെയും പോസിറ്റീവ് ക്ളോസിങ് സ്വന്തമാക്കി. ടെസ്‌ലയുടെ നേതൃത്വത്തിൽ ടെക്ക്, ചിപ്പ് സെക്ടറുകളും മികച്ച റിസൾട് പ്രതീക്ഷയിൽ റീറ്റെയ്ൽ സെക്ടറും മുന്നേറിയപ്പോൾ ക്രൂഡിന്റെ വീഴ്ച എനർജി സെക്ടറിനും, ബോണ്ട് യീൽഡ് വീഴ്ച ബാങ്കിങ് സെക്ടറിനും തിരുത്തൽ നൽകി. ഇന്നലെ ന്യൂയോർക്ക് ഫെഡ് പുറത്ത് വിട്ട ന്യൂയോർക്ക് മാനുഫാക്ച്ചറിങ് ഡേറ്റ 42 പോയിന്റുകൾ വീണ് -31.3  പോയിന്റിലേക്ക് വീണത് അമേരിക്കൻ വിപണിക്ക് ഇന്ന് ആശങ്ക നൽകിയേക്കാം. വിപണി പ്രതീക്ഷകൾക്കൊപ്പമെത്താതെ പോയ  ചൈനയുടെയും ജപ്പാന്റെയും ’ ഇക്കണോമിക് ഡേറ്റകൾ ഏഷ്യൻ വിപണികൾക്കും ആശങ്കയാണ്. 

ഇന്ന് പുറത്ത് വരുന്ന അമേരിക്കൻ വ്യവസായികോല്പാദന കണക്കുകളും അമേരിക്കൻ ഭവന നിർമാണ കണക്കുകളും വിപണിക്ക് പ്രധാനമാണ്. ഇന്ന് അമേരിക്കൻ വിപണി സമയത്തിന് മുൻപ് പുറത്ത് വരുന്ന വാൾമാർട്ടിന്റെയും  ഹോം ഡിപ്പോയുടെയും റിസൾട്ടുകളും, കഴിഞ്ഞ തവണ വിപണിയെ വട്ടം കറക്കിയ ടാർഗറ്റ് കോർപറേഷന്റെ നാളെ പുറത്ത് വരുന്ന റിസൾട്ടും വിപണിക്ക് അതി പ്രധാനമാണ്. നാളെ പുറത്ത് വരുന്ന അമേരിക്കൻ ഫെഡ് മിനുട്സും വിപണിയുടെ ഗതി നിർണയിച്ചേക്കാം. 

നിഫ്റ്റി 

വെള്ളിയാഴ്ച രാജ്യാന്തര വിപണി പിന്തുണയിലും വിദേശ ഫണ്ടുകളുടെ വാങ്ങലിലും ഇന്ത്യൻ വിപണി നേട്ടത്തോടെ വ്യാപാരമവസാനിപ്പിച്ചു. വെള്ളിയാഴ്ച 17720 പോയിന്റ് കടന്ന ശേഷം 17698 പോയിന്റിൽ വ്യാപാരമവസാനിപ്പിച്ച നിഫ്റ്റി 17800 പോയിന്റ് കടന്നാൽ അടുത്ത റെസിസ്റ്റൻസ്  17880 പോയിന്റിലായിരിക്കും. നിഫ്റ്റി ഇന്ന് 17600 പോയിന്റിൽ ആദ്യ പിന്തുണ പ്രതീക്ഷിക്കുന്നു. 

ഐടി, ബാങ്കിങ്  സെക്ടറുകൾ ഇന്നും വിപണിയെ മുന്നിൽ നിന്നും നയിച്ചേക്കാം. ഫിനാൻഷ്യൽ, പൊതു മേഖല, പവർ, സിമന്റ്, പെയിന്റ്, മാനുഫാക്ച്ചറിങ് സെക്ടറുകളും  മുന്നേറ്റം നേടിയേക്കാം. എച്ച്ഡിഎഫ്സി ബാങ്ക്, എസ്ബിഐ, ടിസിഎസ്, എൽഐസി, പവർ ഗ്രിഡ്, പിഎഫ്സി, ഇന്ത്യ സിമന്റ്സ്, എൻടിപിസി, ബയോകോൺ, സീമെൻസ്, ജിഎൻഎഫ്സി, ശ്രീ റാം സിറ്റി യുണിയൻ മുതലായ ഓഹരികളും മുന്നേറ്റം പ്രതീക്ഷിക്കുന്നു. 

ബാങ്ക് നിഫ്റ്റി 

39000 പോയിന്റ് കടന്ന ബാങ്ക് നിഫ്റ്റി 38180 പോയിന്റിലും 38300 പോയിന്റിലും ആദ്യ റെസിസ്റ്റൻസസുകൾ പ്രതീക്ഷിക്കുന്നു. 38800 പോയിന്റിലെ ആദ്യ പിന്തുണ നഷ്ടമായാൽ 38600 പോയിന്റിലാണ് ബാങ്ക് നിഫ്റ്റിയുടെ അടുത്ത പിന്തുണ.

ക്രൂഡ് ഓയിൽ 

ചൈനയുടെ മോശം ഇക്കണോമിക് ഡേറ്റകൾ ക്രൂഡ് ഓയിലിനെ വീണ്ടും 90 ഡോളറിലേക്ക് വീഴ്ത്തി. ദിവസേന 12 ദശലക്ഷം ബാരലിന്റെ അധിക എണ്ണ ഉത്പാദനത്തിന് സൗദി ആരാംകോ തയ്യാറാണെന്ന സിഇഓ അമിൻ നാസറിന്റെ പ്രഖ്യാപനവും ഗൾഫ് ഓഫ് മെക്സിക്കോയിൽ നിന്നും എണ്ണ പമ്പ് ചെയ്ത് തുടങ്ങുമെന്ന വാർത്തയും ക്രൂഡ് ഓയിലിന് ക്ഷീണമാണ്. 

സ്വർണം 

അമേരിക്കൻ ബോണ്ട് യീൽഡ് വീണിട്ടും 180 ഡോളറിന് താഴെ പോയ രാജ്യാന്തര സ്വർണവില മുന്നേറ്റം നേടിയില്ല. ബോണ്ട് യീൽഡ് മുന്നേറാതെ നിന്നാൽ സ്വർണത്തിന് പ്രതീക്ഷയുണ്ട്. നാളത്തെ ഫെഡ് മിനുട്സ് ബോണ്ട് യീൽഡിന് പ്രധാനമാണ്.

ഓഹരി വിദഗ്ധനായ ലേഖകന്റെ വാട്സാപ് : 8606666722

English Summary : Stock Market Today

Disclaimer : ഓഹരി വിപണിയിലെ നിക്ഷേപം നഷ്ടസാധ്യതകൾക്ക് വിധേയമാണ്. ലേഖനത്തിൽ പറഞ്ഞിരിക്കുന്ന വിവരങ്ങൾ ലഭ്യമായ സൂചകങ്ങളെ അടിസ്ഥാനമാക്കി ലേഖകൻ തയാറാക്കിയിട്ടുള്ളതാണ്. സ്വന്തം റിസ്കിൽ നിക്ഷേപ തീരുമാനം കൈകൊള്ളുക

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

സ്നേഹിക്കാനല്ല മനുഷ്യന്‍ ഭൂമിയില്‍ പിറക്കുന്നത് | Shine Tom Chacko Latest Interview

MORE VIDEOS
{{$ctrl.title}}
{{$ctrl.title}}

{{$ctrl.currentDate}}

  • {{item.description}}
FROM ONMANORAMA