'കൂറ്' ചൈനയിലായ ക്രിപ്റ്റോ കറൻസി എക്സ്ചേഞ്ചുകളെ എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് പൊക്കുന്നു

HIGHLIGHTS
  • സോഷ്യൽ മീഡിയ ഉപയോഗിച്ചുള്ള ബിറ്റ് കോയിൻ തട്ടിപ്പ് കൂടുന്നു
BC1 (2)
SHARE

കള്ളപ്പണം വെളുപ്പിക്കുന്നതിൽ പങ്കുവഹിച്ചെന്ന് സംശയിക്കുന്ന പത്തോളം ക്രിപ്റ്റോ കറൻസി എക്സ്ചേഞ്ചുകളെ എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ്(ഇഡി) നോട്ടമിടുന്നു. കുറ്റകൃത്യങ്ങളിൽ നിന്നും ലഭിക്കുന്ന പണം ക്രിപ്റ്റോകറൻസികളിൽ നിക്ഷേപിച്ചു വെളുപ്പിക്കലായിരുന്നു ഇവരുടെ രീതിയെന്ന് സംശയിക്കുന്നതായി ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു .ഇതില്‍ നിന്നുള്ള  വരുമാനമെല്ലാം കടത്തുന്നത് ചൈനയിലേക്കാണെന്നും സംശയിക്കുന്നു. കെ വൈ സി ഇല്ലാതെയുള്ള ഇടപാടുകളും, അജ്ഞാത വിദേശ വോലറ്റുകളിലേക്കുള്ള ക്രിപ്റ്റോ കൈമാറ്റവും മനസിലാക്കിയാണ് ഇ ഡി നടപടിയെടുക്കുന്നത്.  മലയാളികൾക്ക് നിക്ഷേപമുള്ള 'വോൾഡിന്റെ' ആസ്തികളും ഇത്തരത്തിൽ  ഇ ഡി മരവിപ്പിച്ചിട്ടുണ്ട്. 

table-crypto 15-8-2022

സോഷ്യൽ മീഡിയ ഉപയോഗിച്ചുള്ള ബിറ്റ് കോയിൻ തട്ടിപ്പ് ഇന്ത്യയിൽ  വളരെയധികം കൂടുകയാണെന്ന് സൈബർ പോലീസ് റിപ്പോർട്ട് ചെയ്യുന്നു. ആപ്പുകൾ ഡൗൺലോഡ് ചെയ്തും പണം മോഹിച്ചും  നിക്ഷേപകർ ഇത്തരത്തിൽ കുടുങ്ങുന്നുണ്ട്. ഏറ്റവും കൂടുതൽ വിപണി മൂലധനമുള്ള (മാർക്കറ്റ് ക്യാപ്) 7 ക്രിപ്റ്റോകറൻസികളുടെ ഇന്നത്തെ വില, 24 മണിക്കൂറിലെയും, ഏഴ് ദിവസത്തേയും വില വ്യത്യാസങ്ങൾ, വിപണി മൂലധനം എന്നിവ ഇതോടൊപ്പം മുകളിൽ കൊടുക്കുന്നു.

English Summary : Crypto Currency Prices Last Week

Disclaimer: ഈ ലേഖനം ക്രിപ്റ്റോകറൻസികളെക്കുറിച്ചുള്ള വസ്തുനിഷ്ഠമായ  വിശകലനത്തിനായി മാത്രമുള്ളതാണ്. ക്രിപ്റ്റോ കറൻസി നിക്ഷേപത്തെ  പ്രോത്സാഹിപ്പിക്കുന്നില്ല.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

സ്നേഹിക്കാനല്ല മനുഷ്യന്‍ ഭൂമിയില്‍ പിറക്കുന്നത് | Shine Tom Chacko Latest Interview

MORE VIDEOS
{{$ctrl.title}}
{{$ctrl.title}}

{{$ctrl.currentDate}}

  • {{item.description}}