ADVERTISEMENT

ആരുമറിയാതെ പണം കൈമാറ്റം ചെയ്യാൻ ക്രിപ്റ്റോകറൻസികൾ സഹായിക്കുന്നതിനാൽ ഓൺലൈൻ കാസിനോകളിൽ കഴിഞ്ഞ രണ്ടു മൂന്നു വർഷങ്ങളിലായി ക്രിപ്റ്റോകറൻസികൾ കൂടുതലായി ഉപയോഗിക്കാൻ തുടങ്ങി. ഒരു പ്രത്യേക സ്ഥലം സന്ദർശിക്കാതെ തന്നെ ഓൺലൈൻ കാസിനോകൾ വേര് പിടിക്കുന്നത് ക്രിപ്റ്റോ കറൻസികളുടെ പിൻബലത്തിലാണ് എന്നുള്ള റിപ്പോർട്ടുകളുണ്ട്. എന്നാൽ ചൂതാട്ടക്കാരുടെ  വാലറ്റുകളും ഹാക്കർമാർ ചോർത്തുന്നുണ്ട്. ഇത്തരമൊരു കാര്യത്തിന് പരാതിപ്പെടാൻ സാഹചര്യമില്ലാത്തതിനാൽ പണം നഷ്ടപ്പെടുന്നതും ആരും പുറത്തു പറയുന്നില്ല. താങ്ങാവാനാകുന്ന ഇടപാട് ഫീസുകളാണ് ഓൺലൈൻ കാസിനോകൾ നൽകുന്നത് എന്നതുകൊണ്ടും കൂടുതൽ ആളുകൾ ഇതിലേക്ക് ആകർഷിക്കപ്പെടുന്നുണ്ട്. 

പരോക്ഷ നികുതി 

ഇന്ത്യയിൽ ക്രിപ്റ്റോകറൻസികളെ പരോക്ഷ നികുതി ഘടനയ്ക്ക് കീഴിൽ കൊണ്ടുവരാനുള്ള ഒരു ശ്രമം കേന്ദ്ര സർക്കാർ നടത്തുന്നുണ്ട്. നികുതി ഘടനയ്ക്ക് കീഴിൽ ക്രിപ്റ്റോകളെ കൊണ്ടുവന്നാൽ പോലും ഇതിനെച്ചുറ്റിപ്പറ്റിയുണ്ടാകുന്ന സംശയങ്ങൾ തീർക്കാൻ  ഇനിയും സമയമെടുക്കും. ഏറ്റവും കൂടുതൽ വിപണി മൂലധനമുള്ള (മാർക്കറ്റ് ക്യാപ്) 7 ക്രിപ്റ്റോകറൻസികളുടെ ഇന്നത്തെ വില, 24 മണിക്കൂറിലെയും, ഏഴ് ദിവസത്തേയും വില വ്യത്യാസങ്ങൾ, വിപണി മൂലധനം എന്നിവ താഴെ കൊടുത്തിരിക്കുന്നു.

table-crypto-19-9

ഈ ലേഖനം ക്രിപ്റ്റോകറൻസികളെക്കുറിച്ചുള്ള  വസ്തുനിഷ്ടമായ  വിശകലനത്തിനായി മാത്രമുള്ളതാണ്. ക്രിപ്റ്റോ കറൻസി നിക്ഷേപത്തെ  പ്രോത്സാഹിപ്പിക്കുന്നില്ല. 

English Summary : Crypto currency Prices Last Week

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com