ADVERTISEMENT

ഇന്ത്യൻ ഓഹരികളിലെ വിദേശ നിക്ഷേപം വീണ്ടും ഉയർന്നു തുടങ്ങി. ഈ മാസം ഇതുവരെ ഓഹരികളിൽ 12000 കോടിയിലേറെ രൂപയുടെ നിക്ഷേപമാണ് വിദേശ പോർട്ഫോളിയോ നിക്ഷേപകരിൽ നിന്നും ഉണ്ടായത്. പണപ്പെരുപ്പം കുറയാൻ തുടങ്ങുന്നതോടെ യുഎസ് ഫെഡ് ഉൾപ്പടെയുള്ള ആഗോള കേന്ദ്ര ബാങ്കുകളുടെ പലിശ നിരക്ക് വർധന മന്ദഗതിയിലാകുമെന്ന പ്രതീക്ഷയാണ് ഈ നീക്കത്തിന് പിന്നിൽ.
ആഗസ്റ്റിൽ വിദേശ നിക്ഷേപകർ 51,200 കോടി രൂപയുടെ അറ്റ നിക്ഷേപം നടത്തിയിരുന്നു. ജൂലൈയിലെ എഫ്പിഐ നിക്ഷേപം 5,000 കോടി രൂപയായിരുന്നു.
കഴിഞ്ഞ ഒക്ടോബർ മുതൽ തുടർച്ചയായി ഒമ്പത് മാസത്തോളം ഇന്ത്യൻ വിപണിയിൽ നിന്നും നിക്ഷേപം പിൻവലിക്കുന്നതിലാണ് എഫ്പിഐ ശ്രദ്ധ കേന്ദ്രീകരിച്ചിരുന്നത്. എന്നാൽ, ജൂലൈയോടെ ഈ പ്രവണത മാറുകയും  ഓഹരികളിലേക്ക്  കൂടുതൽ നിക്ഷേപം നടത്താൻ തുടങ്ങുകയും ചെയ്തു. 2021 ഒക്ടോബർ മുതൽ 2022 ജൂൺ വരെയുള്ള കാലയളവിൽ ഇന്ത്യൻ വിപണിയിൽ നിന്നും എഫ്പിഐ വിറ്റുമാറിയത് 2.46 ലക്ഷം കോടി രൂപയുടെ ഓഹരികൾ  ആണ്.

സെപ്റ്റംബർ1 മുതൽ 16 വരെയുള്ള  കാലയളവിൽ വിദേശ പോർട്ട്ഫോളിയോ നിക്ഷേപകർ ഇന്ത്യൻ ഓഹരികളിൽ  12,084 കോടി രൂപ നിക്ഷേപിച്ചതായാണ് ഡെപ്പോസിറ്ററികൾ ലഭ്യമാക്കുന്ന കണക്കുകൾ. ഓഹരf വിപണിയിൽ മാത്രമല്ല ഡെറ്റ് വിപണിയിലും വിദേശ നിക്ഷേപകർ ഈ മാസം അറ്റ നിക്ഷേപകരായി മാറി. ഈ മാസം ഇതുവരെ  1,777 കോടി രൂപയുടെ നിക്ഷേപമാണ് ഡെറ്റ് വിപണിയിൽ എഫ്പിഐ നടത്തയിത്.

English Summary : Foreign Investeors Are Coming Back to Indian Share Market

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com