ഇന്ത്യ ഗ്രോത്ത്സ്റ്റോറി: ഇനിയുള്ള നാളുകൾ ഇന്ത്യയുടേതാണ്

HIGHLIGHTS
  • യുദ്ധവുമായി ബന്ധപ്പെട്ട സ്ഥിതിവിശേഷം പിന്നിലായി
Indian-currency (2)
SHARE

ഓഹരി വിപണിയിൽ കഴിഞ്ഞ കുറച്ചു നാളായി വലിയ ചാഞ്ചാട്ടമാണ് കാണുന്നത്. റഷ്യ യുക്രെയ്ൻ യുദ്ധവും അനുബന്ധ സംഭവ വികാസങ്ങളുമാണ് ഇതിന് കാരണം. എന്നാൽ ഇപ്പോൾ യുദ്ധവുമായി ബന്ധപ്പെട്ട സ്ഥിതി വിശേഷം പിന്നോട്ടു പോയിട്ടുണ്ട്. കത്തിക്കയറിയ ക്രൂഡിന്റെ വിലയും അൽപ്പമൊന്ന് ഒതുങ്ങിയിട്ടുണ്ട്. വിദേശ നിക്ഷേപകർ വീണ്ടും വാങ്ങൽ പ്രവണത കാണിക്കുന്നുമുണ്ട്. അതാണ് വിപണിയിപ്പോൾ സജീവമായിട്ടുള്ളത്. എന്നിരുന്നാലും വിപണിയിൽ അൽപം കൂടി തിരുത്തലുണ്ടായ ശേഷം മുന്നേറുന്നതാണ് ആരോഗ്യകരമെന്നാണ് തോന്നുന്നത് കൊച്ചിയിലെ അക്യുമെൻ കാപ്പിറ്റൽ മാർക്കറ്റ് ഇന്ത്യ ലിമിറ്റഡിന്റെ മാനേജിങ് ഡയറക്ടർ അക്ഷയ് അഗർ വാൾ പറയുന്നു.

ഇന്ത്യയുടെ നാളുകൾ

ഇനിയുള്ള കാലം ഇന്ത്യയുടെതാണെന്നാണ് പൊതുവെ വിലയിരുത്തപ്പെടുന്നത്, അന്താരാഷ്ട്ര നാണയ നിധി പറയുന്നത് ഇന്ത്യയിൽ സാമ്പത്തിക മാന്ദ്യത്തിന് സാധ്യതയില്ലെന്നാണ്. ഇന്ത്യയെ ബാധിക്കുന്ന പ്രധാന പ്രശ്നം ക്രൂഡ് ഓയിൽ വിലക്കയറ്റമാണ്. എന്നാൽ രാജ്യാന്തര തലത്തിൽ ക്രൂഡിന് വിലയുയർന്നപ്പോൾ റഷ്യയിൽ നിന്നും മറ്റും ഡിസ്കൗണ്ട് നിരക്കിൽ അത് വാങ്ങാൻ ഇന്ത്യക്കു കഴിഞ്ഞത് മാനേജ്മെന്റ് മികവാണെന്ന് അക്ഷയ് അഭിപ്രായപ്പെടുന്നു. രാജ്യാന്തര വിപണിയിൽ ഇപ്പോൾ വിലകുറയുകയും കൂടി ചെയ്തതോടെ ഇന്ത്യയുടെ മാന്ദ്യഭീതി അൽപ്പം കുറഞ്ഞിട്ടുമുണ്ട്. സ്റ്റീൽ ഉൾപ്പെടെയുള്ള ലോഹങ്ങളുടെ വില കുറഞ്ഞതും ഉപഭോഗ രാജ്യമായ ഇന്ത്യയ്ക്ക് നല്ലതാണ്. ഇക്കാരണങ്ങളൊക്കെ കണക്കിലെടുത്താൻ പണപ്പെരുപ്പം ഇനി കാര്യമായി ബാധിക്കാനിടയില്ല. അദ്ദേഹം കൂട്ടിചേർത്തു.

വിദേശ നിക്ഷേപം 

പലിശ നിരക്കിന്റെ കാര്യത്തിലും ഇന്ത്യയിൽ ഇനി കാര്യമായ വർധനയ്ക്ക് സാധ്യതയില്ല. കഴിഞ്ഞ രണ്ട് കൊല്ലത്തിനിടയിൽ ചരിത്രത്തിലിന്നു വരെ കാണാത്തവിധത്തിലുള്ള വിദേശ നിക്ഷേപക വിൽപ്പനയാണ് കണ്ടത്. ഇക്കാലയളവിൽ രണ്ടര ലക്ഷം കോടിയുടെ ഓഹരി വിൽപ്പനയാണുണ്ടായത്. ഇതിൽ കഴിഞ്ഞ രണ്ടര മാസം കൊണ്ട് 25000 കോടിയുടെ വിദേശ വാങ്ങൽ നടത്തിയപ്പോഴെ വിപണി പൂർണമായും തിരിച്ചു കയറികഴിഞ്ഞു. ഇവിടെ വലിയൊരു താങ്ങായത് ചെറുകിടക്കാരുടെ  പങ്കാളിത്തമാണ്. അക്ഷയ് വിശദീകരിച്ചു. അതായത് അവർ ഇപ്പോഴാണ് ഇന്ത്യ ഗ്രോത്ത്സ്റ്റോറിയിൽ പങ്കാളികളാകുന്നത്. ഇതു വരെ സ്വർണത്തിലും റിയൽ എസ്റ്റേറ്റലുമൊക്കെയായിരുന്നു അവർ സജീവമായിരുന്നത്. ഇപ്പോൾ  ആ പ്രവണത മാറി വരികയാണ്.

English Summary : India Growth Story in Share Market

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

2022 ഡിസംബർ മാസഫലം

MORE VIDEOS
{{$ctrl.title}}
{{$ctrl.title}}

{{$ctrl.currentDate}}

  • {{item.description}}