മലയാളികൾക്ക് ധനകാര്യ സേവനമൊരുക്കി എഡല്‍വെയ്‌സ് പഴ്‌സനല്‍ വെല്‍ത്ത് കൊച്ചിയിലും

edilwis
SHARE

മുന്‍നിര വെല്‍ത്ത് മാനേജ്‌മെന്റ് സ്ഥാപനമായ എഡല്‍വെയ്‌സ് പഴ്‌സനല്‍ വെല്‍ത്ത് കൊച്ചിയില്‍ പ്രവര്‍ത്തനം ആരംഭിച്ചു. കേരളത്തിലെ ആദ്യ ശാഖയാണിത്. എഡല്‍വെയ്‌സ് വെല്‍ത്ത് മാനേജ്‌മെന്റിനു കീഴില്‍ സമ്പന്ന വ്യക്തികളുടേയും ശമ്പളക്കാരുടേയും നിക്ഷേപാവശ്യങ്ങള്‍ കൈകാര്യം ചെയ്യുന്ന വിഭാഗമാണ് എഡല്‍വെയ്‌സ് പഴ്‌സനല്‍ വെല്‍ത്ത്. രവിപുരത്ത് എംജി റോഡിലാണ് ഓഫീസ്. ഇതിനു പുറമെ എഡല്‍വെയ്‌സിന് കേരളത്തില്‍ 38 ഫ്രാഞ്ചൈസികളുമുണ്ട്. രാജ്യത്തുടനീളം 68 ശാഖകളാണ് കമ്പനിക്കുള്ളത്. ഇത് നൂറിലെത്തിക്കുകയാണ് ലക്ഷ്യം. അടുത്തുതന്നെ തിരുവനന്തപുരത്തും കോഴിക്കോട്ടും ശാഖകളാരംഭിക്കും.

വെര്‍ച്വലായും റിലേഷന്‍ഷിപ്പ് മാനേജര്‍മാരിലൂടെ നേരിട്ടും സേവനങ്ങള്‍ നല്‍കുമെന്ന് എഡല്‍വെയ്‌സ് വെല്‍ത്ത് മാനേജ്‌മെന്റ് പ്രസിഡന്റും പഴ്‌സനല്‍ വെല്‍ത്ത് വിഭാഗം മേധാവിയുമായ രാഹുല്‍ ജയിന്‍ പറഞ്ഞു. 
''ഉപയോക്താക്കള്‍ക്ക് മുന്തിയ പരിഗണന നല്‍കുന്നതിനാണ് ഹൈബ്രിഡ് ആയി സേവനങ്ങള്‍ ഒരുക്കുന്നത്. നിക്ഷേപകര്‍ക്ക് അവരുടെ ആവശ്യങ്ങള്‍ അനുസരിച്ചുള്ള സേവനങ്ങള്‍ ഇവിടെ ലഭിക്കും. 2023 സാമ്പത്തിക വര്‍ഷാവസാനത്തോടെ കൊച്ചിയിലെ ഉപയോക്താക്കളുടെ എണ്ണത്തില്‍ 100 ശതമാനം വര്‍ധന നേടാനാകുമെന്ന് അദ്ദേഹം കൂട്ടി ചേർത്തു.

English Summary : Edelweiss Personal Wealth Started Operation from Kerala

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

എച്ചിൽ കൂമ്പാരത്തിനപ്പുറം എന്നെ കണ്ടപ്പോൾ അമ്മയുടെ കണ്ണങ്ങ് തിളങ്ങി...

MORE VIDEOS
{{$ctrl.title}}
{{$ctrl.title}}

{{$ctrl.currentDate}}

  • {{item.description}}
FROM ONMANORAMA