ADVERTISEMENT

ഐപിഒയിൽ നിക്ഷേപിക്കാൻ ആഗ്രഹിക്കുന്നവരാണോ നിങ്ങൾ? എങ്കിൽ അതിനുള്ള നിരവധി അവസരങ്ങൾ ഇപ്പോൾ ലഭിക്കും. ഈ ആഴ്ച പ്രഥമ ഓഹരി വിൽപനയ്ക്കായി നിരവധി കമ്പനികൾ വിപണിയിലേക്ക് എത്തുന്നുണ്ട്. ചെറുകിട ഇടത്തരം സംരഭങ്ങളാണ് (എസ്എംഇ)  ഇതിൽ ഏറെയും എന്നതാണ് ശ്രദ്ധേയമായ കാര്യം. 

നിലവിലെ സാമ്പത്തിക അനശ്ചിതാവസ്ഥ സംബന്ധിച്ച് ഒരു വ്യക്തത വരുന്നത് വരെ ഐപിഒ വിപണിയിൽ നിന്നും അകന്നു നിൽക്കാനാണ് വലിയ കമ്പനികളുടെ തീരുമാനം. എന്നാൽ, നിലവിലെ സാഹചര്യത്തിലും മികച്ച നേട്ടം ഉണ്ടാക്കാൻ കഴിയുമെന്ന ആത്മവിശ്വാസത്തിലാണ് ചെറുകിട, ഇടത്തരം സംരംഭങ്ങൾ. ഇപ്പോൾ എസ്എംഇ മേഖലയിൽ നിന്നും നിരവധി കമ്പനികൾ  ധനസമാഹരണത്തിനായി ഐപിഒ മാർഗം തിരഞ്ഞെടുത്തു തുടങ്ങിയിട്ടുണ്ട്.  ഇന്ത്യയിലും വിദേശത്തും പലിശനിരക്കുകൾ സ്ഥിരമായി ഉയരുന്ന പശ്ചാത്തലത്തിൽ സ്വകാര്യ ഇക്വിറ്റികളിൽ നിന്നും മറ്റ് സ്ഥാപന നിക്ഷേപകരിൽ നിന്നുമുള്ള ഫണ്ടിങ് കുറഞ്ഞു തുടങ്ങിയതോടെയാണ് എസ്എംഇകൾ പ്രാഥമിക വിപണിയിൽ നിന്നുള്ള ധനസമാഹരണത്തിന് മുൻതൂക്കം നൽകി തുടങ്ങിയത്. 

ഈ വർഷം ഇതുവരെ  സ്റ്റോക്ക് എക്സ്ചേഞ്ചിലെ എസ്എംഇ പ്ലാറ്റ്ഫോമിൽ മൊത്തം 34 ഐപിഒകൾ എത്തി. കഴിഞ്ഞ വർഷം മൊത്തം  ലിസ്റ്റ് ചെയ്തത് 27 എസ്എംഇ കമ്പനികൾ ആയിരുന്നു. എസ്എംഇ മേഖലയിൽ നിന്നും പതിമൂന്നോളം കമ്പനികളാണ് ഈ ആഴ്ച പ്രഥമ ഓഹരി വിൽപ്പനയ്ക്ക് എത്തുന്നത്. ഈ ഐപിഒകൾ വഴി മൊത്തം 384  കോടി രൂപയിലേറെ സമാഹരിക്കാൻ കഴിയുമെന്നാണ് പ്രതീക്ഷിക്കുന്നത്. 

ഈ ആഴ്ച  വിപണിയിലെത്തുന്ന ചില എസ്എംഇ ഐപിഒകൾ: 

ഐസൊലേഷൻ എനർജി 

ഈ ആഴ്ച ആദ്യം വിപണിയിലെത്തിയ  ഐപിഒകളിൽ ഒന്ന് ഐസൊലേഷൻ എനർജിയുടേതാണ്. സെപ്റ്റംബർ 29 വരെ ഐപിഒയ്ക്ക് അപേക്ഷിക്കാം.  പ്രതി ഓഹരി 36 മുതൽ 38 രൂപ വരെയാണ് ഐപിഒയുടെ പ്രൈസ് ബാൻഡ് നിശ്ചയിച്ചിരിക്കുന്നത്.ഐപിഒ വഴി 22.16 കോടി രൂപ സമാഹരിക്കാനാണ് കമ്പനിയുടെ ലക്ഷ്യം. 

മാഗ് അഡ്വർടൈസിങ് & മാർക്കറ്റിങ് സർവീസസ് 

പരസ്യ ഏജൻസിയായ മാഗ് അഡ്വർടൈസിങ് & മാർക്കറ്റിങ് സർവീസസിന്റെ ഐപിഒ വിതരണം സെപ്റ്റംബർ 29 ന് അവസാനിക്കും . ഐപിഒ വഴി 8.66 കോടി സമാഹരിക്കാനാണ് ലക്ഷ്യമിടുന്നത്. ഇഷ്യു വില 60 രൂപയാണ്.  നിക്ഷേപകർക്ക് കുറഞ്ഞത് 2,000 ഇക്വിറ്റി ഷെയറുകൾക്ക് വേണ്ടി  അപേക്ഷിക്കാം. കമ്പനിയുടെ ഓഹരികൾ ബിഎസ്ഇയിൽ ലിസ്റ്റ് ചെയ്യും.

കാർഗോട്രാൻസ് മാരിടൈം 

കാർഗോട്രാൻസ് മാരിടൈം ഐപിഒ സെപ്റ്റംബർ 29 ന് അവസാനിക്കും.  ഇഷ്യൂ വില  45 രൂപയാണ് ഐപിഒ വഴി  4.59 കോടി രൂപ സമാഹരിക്കാനാണ് കമ്പനി ലക്ഷ്യമിടുന്നത്. നിക്ഷേപകർക്ക് കുറഞ്ഞത് 3,000 ഓഹരികൾക്ക് വേണ്ടി ബിഡ് ചെയ്യാം. ഹെം സെക്യൂരിറ്റീസ് ആണ് ഇഷ്യുവിന്റെ ലീഡ് മാനേജർ. ഓഹരികൾ  ബിഎസ്‌ഇയിൽ ലിസ്റ്റ് ചെയ്യും. 

ട്രൈഡന്റ് ലൈഫ്‌ലൈൻ 

ഫാർമസ്യൂട്ടിക്കൽ കമ്പനിയായ ട്രൈഡന്റ് ലൈഫ്‌ലൈനിന്റെ  ഐപിഒ  ഇപ്പോൾ വിപണിയിൽ ലഭ്യമാണ്. ഇഷ്യു വില 101 രൂപയാണ്.  33.57 കോടി രൂപയുടെ ഐപിഒയിൽ, നിക്ഷേപകർക്ക് കുറഞ്ഞത് 1,200 ഇക്വിറ്റി ഷെയറുകൾക്ക് വേണ്ടി അപേക്ഷിക്കാം. ഓഹരികൾ ബിഎസ്ഇയിൽ ലിസ്റ്റ് ചെയ്യും

കോൺകോർഡ് കൺട്രോൾ സിസ്റ്റംസ് 

കോൺകോർഡ് കൺട്രോൾ സിസ്റ്റംസിന്റെ  ഐ‌പി‌ഒ   സെപ്റ്റംബർ 29 അവസാനിക്കും. ഐപിഒ വഴി ഏകദേശം 8.32 കോടി രൂപ സമാഹരിക്കാനാണ് കമ്പനി ലക്ഷ്യമിടുന്നത്. ഐപിഒയ്ക്ക് കീഴിൽ 15,12,000 ഇക്വിറ്റി ഓഹരികൾ വിറ്റഴിക്കും. ഓഹരി ഒന്നിന്  53- 55 രൂപ വരെയാണ് പ്രൈസ് ബാൻഡ്. 

സൈബർ മീഡിയ റിസർച്ച് ആൻഡ് സർവീസസ് 

മാർക്കറ്റ് റിസർച്ച് കമ്പനിയായ സൈബർ മീഡിയ റിസർച്ച് ആൻഡ് സർവീസസിന്റെ ഐപിഒ സെപ്റ്റംബർ 29 വരെ ലഭ്യമാകും. ഇഷ്യുവിന്റെ  പ്രൈസ് ബാൻഡ് നിശ്ചയിച്ചിരിക്കുന്നത് 171-180 രൂപയാണ്. ഐപിഒ വഴി 12.66 കോടി രൂപ സമാഹരിക്കാനാണ് ലക്ഷ്യമിടുന്നത്.  നിക്ഷേപകർക്ക് കുറഞ്ഞത്  800 ഇക്വിറ്റി ഷെയറുകൾക്ക് വേണ്ടി അപേക്ഷിക്കാ. കമ്പനിയുടെ ഓഹരികൾ എൻഎസ്ഇയിൽ ലിസ്റ്റ് ചെയ്യും.

ഇൻഡോങ് ടീ 

ഇൻഡോങ് ടീയുടെ 12.35 കോടി രൂപയുടെ ഐപിഒ സെപ്റ്റംബർ 30ന് അവസാനിക്കും. ഇഷ്യു വില 26 രൂപയാണ്. നിക്ഷേപകർക്ക് കുറഞ്ഞത് 4,000 ഇക്വിറ്റി ഷെയറുകൾക്ക് വേണ്ടി അപേക്ഷിക്കാം. കമ്പനിയുടെ ഓഹരികൾ ബിഎസ്‌ഇയിൽ ലിസ്റ്റ് ചെയ്യും.

ക്യുഎംഎസ് മെഡിക്കൽ അലൈഡ് സർവീസസ് 

ക്യുഎംഎസിന്റെ ഐപിഒ സെപ്റ്റംബർ 27 ന് തുടങ്ങി. ഇഷ്യു വില 121 രൂപയാണ്.   നിക്ഷേപകർക്ക് കുറഞ്ഞത് 1,000 ഇക്വിറ്റി ഷെയറുകൾക്ക് വേണ്ടി അപേക്ഷിക്കാം. ഇഷ്യു ഏകദേശം 54 കോടി രൂപയുടേതാണ്. കമ്പനിയുടെ ഓഹരികൾ എൻഎസിഇയിൽ ലിസ്റ്റ് ചെയ്യും.

റീടെക് ഇന്റർനാഷണൽ കാർഗോ & കൊറിയർ 

കൽക്കരി വിതരണ കമ്പനിയായ  റീടെക് ഇന്റർനാഷണൽ കാർഗോ & കൊറിയറിന്റെ ഐപിഒ  സെപ്റ്റംബർ 29 വരെ. ഇഷ്യു വില105 രൂപയാണ്. നിക്ഷേപകർക്ക് കുറഞ്ഞത് 1,200 ഇക്വിറ്റി ഷെയറുകൾക്ക് വേണ്ടി  ബിഡ് സമർപ്പിക്കാം. കമ്പനിയുടെ ഓഹരികൾ ബിഎസ്‌ഇയിൽ ലിസ്റ്റ് ചെയ്യും.

സ്റ്റീൽമാൻ ടെലികോം 

സ്റ്റീൽമാൻ ടെലികോമിന്റെ പ്രഥമ ഓഹരി വിൽപ്പന 29 ന് അവസാനിക്കും. ഐപിഒ വഴി  24.72 കോടി സമാഹരിക്കാനാണ് കമ്പനി ലക്ഷ്യമിടുന്നത്. ഇഷ്യു വില 96 രൂപയാണ്. ഐപിഒയിൽ നിക്ഷേപകർക്ക് കുറഞ്ഞത് 1,200 ഇക്വിറ്റി ഷെയറുകൾക്ക് വേണ്ടി അപേക്ഷിക്കാം. കമ്പനിയുടെ ഓഹരികൾ ബിഎസ്‌ഇയിൽ ലിസ്റ്റ് ചെയ്യും.

സിലിക്കൺ റെന്റൽ സൊല്യൂഷൻസ് 

സിലിക്കൺ റെന്റൽ സൊല്യൂഷൻസിന്റെ 20.09 കോടി രൂപയുടെ ഇഷ്യു സെപ്റ്റംബർ 28ന് സബ്‌സ്‌ക്രിപ്‌ഷനായി തുറക്കും. ഇഷ്യൂ വില 78 രൂപയാണ്  നിക്ഷേപകർക്ക് കുറഞ്ഞത്1,600 ഇക്വിറ്റി ഷെയറുകൾക്ക് വേണ്ടി അപേക്ഷിക്കാം. കമ്പനിയുടെ ഓഹരികൾ ബിഎസ്‌ഇയിൽ ലിസ്റ്റ് ചെയ്യും. 

ലോയ്ഡ്സ് ലക്ഷ്വറീസ് 

ലോയ്ഡ്സ് ലക്ഷ്വറീസിന്റെ ഐപിഒ  സെപ്‌റ്റംബർ 28നാണ് വിപണിയിലെത്തുന്നത്. ഇഷ്യുവില നിശ്ചയിച്ചിരിക്കുന്നത് 40 രൂപയാണ്.  നിക്ഷേപകർക്ക് കുറഞ്ഞത് 3,000 ഇക്വിറ്റി ഷെയറുകൾക്ക് വേണ്ടി അപേക്ഷിക്കാം. കമ്പനിയുടെ ഓഹരികൾ എൻഎസ്ഇയിൽ ലിസ്റ്റ് ചെയ്യും.

സ്വസ്തിക പൈപ്പ് 

പൈപ്പ് നിർമ്മാതാക്കളും വിതരണക്കാരുമായ സ്വസ്‌തിക് പൈപ്പിന്റെ ഐപിഒ സെപ്റ്റംബർ 29ന് തുടങ്ങി ഒക്ടോബർ 3ന് അവസാനിക്കും. 57.59 കോടി രൂപയുടെ ഐപിഒയിൽ, നിക്ഷേപകർക്ക് കുറഞ്ഞത് 1,200 ഇക്വിറ്റി ഷെയറുകൾക്ക് വേണ്ടി അപേക്ഷിക്കാം. ഓഹരി ഒന്നിന് 97-100 രൂപയാണ് പ്രൈസ്ബാൻഡ്. 

English Summary : List of MSME Ipos Launching in Share Market

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com