ഓഹരി വിപണിയിൽ നേട്ടമുണ്ടാക്കാൻ ഇന്നറിയേണ്ടത്

HIGHLIGHTS
  • വിദേശ ഫണ്ടുകളുടെ വില്പനയിൽ ഫ്ലാറ്റ് ക്ളോസിങ് സ്വന്തമാക്കിഇന്ത്യൻ വിപണി
stock2
SHARE

അമേരിക്കൻ ബോണ്ട് യീൽഡ് വീണ്ടും മുന്നേറിയത് അമേരിക്കൻ വിപണിക്ക് മിക്സഡ് ക്ലോസിങ് നൽകി. ബോണ്ട് യീൽഡ് 4%ലേക്ക് അടുക്കുന്നത് അമേരിക്കൻ ഫ്യൂച്ചറുകളെ വീണ്ടും നെഗറ്റീവ് സോണിലേക്ക് വീഴ്ത്തി. എസ്ജിഎക്സ് നിഫ്റ്റി 16900 പോയിന്റിലും താഴെയാണ് വ്യാപാരം തുടരുന്നത്. 

അമേരിക്കൻ ബോണ്ട് യീൽഡ് @ 4%

അമേരിക്കൻ ഫെഡിന്റെ ഡോളർ മാനേജ്‌മന്റ് തുടരുകയാണ്. ഇന്നലെ സെന്റ് ലൂയിസ് ഫെഡ് പ്രസിഡന്റ് ജെയിംസ് ബെല്ലാർഡ് ഫെഡ് ശക്തമായ നിരക്കുയർത്തൽ തുടരുമെന്ന് പ്രഖ്യാപിച്ചത് ബോണ്ട് യീൽഡിനെ 3.97% എത്തിച്ചത് ഇന്നലെ നേട്ടത്തിൽ ആരംഭിച്ച അമേരിക്കൻ വിപണിയുടെ ഓപ്പണിങ് നേട്ടങ്ങളെ ഇല്ലാതാക്കി. ചിക്കാഗോ ഫെഡ് പ്രസിഡന്റ് ചാൾസ് ഇവാൻസ് ഫെഡ് നിരക്ക് ഇക്കൊല്ലം ഒരു ശതമാനം കൂടിയെങ്കിലും വർദ്ധിപ്പിക്കണമെന്നും സൂചിപ്പിച്ചു. 2% വരെ മുന്നേറിയ ശേഷം വില്പന സമ്മർദ്ദത്തിൽ വീണെങ്കിലും മികച്ച കൺസ്യൂമർ കോൺഫിഡൻസ് ഡേറ്റയുടെ കൂടി പിൻബലത്തിൽ നാസ്ഡാക്ക് പോസിറ്റീവ് ക്ലോസിങ് നേടി. നേരിയ നഷ്ടത്തിൽ വ്യാപരമവസാനിപ്പിച്ച എസ്&പി ഇന്നലെ രണ്ടു വർഷത്തെ ഏറ്റവും താഴ്ന്ന നിലയിലാണ് വ്യാപാരം അവസാനിപ്പിച്ചത്.  

ഇന്നും ഫെഡ് ചെയർമാൻ ജെറോം പവലും, ഫെഡ് അംഗങ്ങളായ ജെയിംസ് ബല്ലാർഡും, ചാൾസ് ഇവാൻസും അടക്കമുള്ളവർ സംസാരിക്കാനിരിക്കുന്നതും വിപണിക്ക് ആശങ്കയാണ്. ഇസിബി പ്രസിഡന്റ് ക്രിസ്റ്റീൻ ലെഗാർദെയുടെ പ്രസ്താവനകൾ യൂറോപ്യൻ വിപണിക്കും പ്രധാനമാണ്. 

നിഫ്റ്റി 

ഇന്നലെയും ഇന്ത്യൻ വിപണി നേട്ടത്തിൽ വ്യാപാരം ആരംഭിച്ചെങ്കിലും വിദേശ ഫണ്ടുകളുടെ വില്പനയിൽ ഫ്ലാറ്റ് ക്ളോസിങ് സ്വന്തമാക്കി. ഐടി, ഫാർമ സെക്ടറുകൾ 1% വീതം മുന്നേറിയപ്പോൾ ബാങ്കിങ്, ഫിനാൻസ്, മെറ്റൽ, ഓട്ടോ ഓഹരികൾ വീണ്ടും വീണത് വിപണി നേട്ടങ്ങൾ നഷ്ടമാക്കി. റിലയൻസ് മുന്നേറിയതു വിപണിക്ക് പ്രതീക്ഷയാണ്. 17007 പോയിന്റിൽ വ്യാപാരമവസാനിപ്പിച്ച നിഫ്റ്റി ഇന്ന് 16900 പോയിന്റിലും, 16800 പോയിന്റിലും പിന്തുണ സ്വന്തമാക്കി. 17150 പോയിന്റിലും, 17280 പോയിന്റിലുമാണ് നിഫ്റ്റിയുടെ ഇന്നത്തെ ആദ്യ റെസിസ്റ്റൻസുകൾ. 

അമേരിക്കൻ ടെക് ഓഹരികൾ ഇന്നലെ പിടിച്ചു നിന്നത് ഇന്ത്യൻ ഐടി ഓഹരികൾക്കും പ്രതീക്ഷയാണ്. ആർബിഐ നയാവലോകന യോഗം ഇന്നാരംഭിക്കുന്നത് ബാങ്കിങ്, ഫിനാൻസ്, ഓട്ടോ, റിയൽറ്റി സെക്ടറുകൾക്ക് ഇന്നും സമ്മർദ്ദം നല്കിയേക്കാം. 

ബാങ്ക് നിഫ്റ്റി 

വീണ്ടും 257 പോയിന്റ് നഷ്ടത്തിൽ 38359 പോയിന്റിലേക്കിറങ്ങിയ ബാങ്ക് നിഫ്റ്റി 38000 പോയിന്റിലും, 37630 പോയിന്റിലും പിന്തുണ പ്രതീക്ഷിക്കുന്നു. 38900 പോയിന്റിലും 39400 പോയിന്റിലുമാണ് ബാങ്ക് നിഫ്റ്റിയുടെ അടുത്ത റെസിസ്റ്റൻസ്. 

പണ നയം 

ഇന്നാരംഭിക്കുന്ന ആർബിഐയുടെ നയാവലോകന യോഗം പരമാവധി ഉയർന്ന റിപ്പോ നിരക്കുകളായിരിക്കും ഡോളറിനെതിരെ രൂപയുടെ വീഴ്ചയെ പിടിച്ചു നിർത്താനായി പ്രഖ്യാപിക്കുക. ആർബിഐയുടെ പ്രഖ്യാപനങ്ങൾക്ക് ശേഷം ബാങ്കിങ്, ഫിനാൻസ്, ഓട്ടോ, റിയൽറ്റി സെക്ടറുകൾ മുന്നേറ്റം നേടിയേക്കാം.

രണ്ടാം പാദ ഫലങ്ങൾ 

രണ്ടാം പാദ ഫലപ്രഖ്യാപനങ്ങൾ മുന്നിൽക്കണ്ട് നിക്ഷപകർക്ക് ഈ തിരുത്തലിൽ വാങ്ങൽ ആരംഭിക്കാം. അമേരിക്കൻ ഫെഡിന്റെ ഡോളർ മാനേജ്‌മെന്റ് പരിപാടികൾ ഈയാഴ്ചയോടെ അവസാനിക്കുന്നതും രണ്ടാഴ്ചക്ക് ശേഷം റിസൾട്ടുകൾ വന്ന് തുടങ്ങാനിരിക്കുന്നതും വിപണിക്ക് പ്രതീക്ഷയാണ്. 

ക്രൂഡ് ഓയിൽ 

മാന്ദ്യ ഭയം റെക്കോർഡ് വീഴ്ച നൽകിയ ക്രൂഡ് ഓയിൽ ഇയാൻ കൊടുങ്കാറ്റ് എണ്ണ വിതരണത്തെ ബാധിച്ചേക്കാവുന്നത് മുന്നിൽക്കണ്ട് തിരിച്ചു കയറ്റം  തുടങ്ങിയെങ്കിലും അമേരിക്കൻ എണ്ണ ശേഖരത്തിലെ വർദ്ധനവ് ക്രൂഡിന് ക്ഷീണമാണ്. 

സ്വർണം 

അമേരിക്കൻ 10 വർഷ ബോണ്ട് യീൽഡ് 4%ലേക്ക് കയറുന്നത് സ്വർണത്തിന് വീണ്ടും വീഴ്ച നൽകി. 1620 ഡോളറിലെ പിന്തുണ നഷ്ടമായാൽ 1600 ഡോളറിലാണ് സ്വർണത്തിന്റെ പിന്തുണ.

ഓഹരി വിദഗ്ധനായ ലേഖകന്റെ വാട്സാപ് : 8606666722

English Summary : Stock Market Today

Disclaimer : ഓഹരി വിപണിയിലെ നിക്ഷേപം നഷ്ടസാധ്യതകൾക്ക് വിധേയമാണ്. ലേഖനത്തിൽ പറഞ്ഞിരിക്കുന്ന വിവരങ്ങൾ ലഭ്യമായ സൂചകങ്ങളെ അടിസ്ഥാനമാക്കി ലേഖകൻ തയാറാക്കിയിട്ടുള്ളതാണ്. സ്വന്തം റിസ്കിൽ നിക്ഷേപ തീരുമാനം കൈകൊള്ളുക

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

എച്ചിൽ കൂമ്പാരത്തിനപ്പുറം എന്നെ കണ്ടപ്പോൾ അമ്മയുടെ കണ്ണങ്ങ് തിളങ്ങി...

MORE VIDEOS
{{$ctrl.title}}
{{$ctrl.title}}

{{$ctrl.currentDate}}

  • {{item.description}}
FROM ONMANORAMA