ഓഹരി വിപണിയിൽ നേട്ടമുണ്ടാക്കാൻ ഇന്നറിയേണ്ടത്

HIGHLIGHTS
  • ഇന്ത്യൻ വിപണി വിദേശ ഫണ്ടുകളുടെ വില്പനയിൽ വീണ്ടും വീണു
stock3
SHARE

അമേരിക്കൻ ബോണ്ട് യീൽഡ് വീഴ്ച ഇന്നലെ അമേരിക്കൻ വിപണിക്ക് മുന്നേറ്റം നൽകി. ഏഷ്യൻ വിപണികളും നേട്ടത്തിലാണ് ഇന്ന് വ്യാപാരം തുടങ്ങിയത്. അമേരിക്കൻ -യൂറോപ്യൻ ഫ്യൂച്ചറുകൾ നഷ്ടത്തിലാണ് വ്യാപാരം തുടരുന്നത്. എസ്ജിഎക്സ് നിഫ്റ്റി 17050 പോയിന്റിൽ വ്യാപാരം  തുടരുന്നു.  

അമേരിക്കൻ ബോണ്ട് വീണു

ബോണ്ട് യീൽഡ് വല്ലാതെ മുന്നേറുകയും, അമേരിക്കൻ ഡോളറിനെതിരെ ബ്രിട്ടീഷ് പൗണ്ട് റെക്കോർഡ് തകർച്ച നേരിടുകയും ചെയ്ത സാഹചര്യത്തിൽ ബോണ്ട് വിപണിയിൽ ഇടപെടാനുള്ള ബാങ്ക് ഓഫ് ഇംഗ്ലണ്ടിന്റെ തീരുമാനം അമേരിക്കൻ വിപണിക്കും ഇന്നലെ തിരിച്ചു വരവ് നൽകി. കൂടുതൽ  ബോണ്ടുകൾ വിൽക്കാനുള്ള തീരുമാനം മരവിപ്പിച്ച ബാങ്ക് ഓഫ് ഇംഗ്ലണ്ട് ബ്രിട്ടീഷ് ബോണ്ടുകൾ തിരികെ വാങ്ങി ബോണ്ട് വിപണിയെ നിയന്ത്രിതമാക്കാനും തീരുമാനമെടുത്തു. 4% കടന്ന് 2008ന് ശേഷമുള്ള ഏറ്റവും ഉയർന്ന നിരക്കിലെത്തിയ അമേരിക്കൻ 10വർഷ ബോണ്ട് യീൽഡും വീണത് അമേരിക്കൻ വിപണിയുടെ ആറു ദിവസം നീണ്ട വീഴ്ചക്കും വിരാമമിട്ടു. രണ്ടു പതിറ്റാണ്ടിനിടയിലെ ഏറ്റവും ശക്തമായ നിലയിലേക്കുയർന്ന അമേരിക്കൻ ഡോളറും ഇന്നലെ ഒരു ഒരു ശതമാനത്തിന് മുകളിൽ വീണപ്പോൾ അമേരിക്കൻ സൂചികകൾ 2% വീതം മുന്നേറ്റം നേടി. എനർജി, കൺസ്യൂമർ, ടെക്, ചിപ്പ് സെക്ടറുകൾ ഇന്നലെ വിപണിയെ മുന്നിൽ നിന്നും നയിച്ചു. 

അമേരിക്കൻ ജോബ് ഡാറ്റയും, ജിഡിപി കണക്കുകളും, ഫെഡ് അംഗം ജെയിംസ് ബല്ലാർഡിന്റെ പ്രസംഗവും ഇന്ന് വിപണിക്ക് പ്രധാനമാണ്. ജർമൻ, സ്പാനിഷ് പണപ്പെരുപ്പ കണക്കുകളും യൂറോപ്യൻ കൺസ്യൂമർ ഡേറ്റയും ഇന്ന് യൂറോപ്യൻ വിപണിക്കും പ്രധാനമാണ്. 

നിഫ്റ്റി 

ഇന്നലെയും രാജ്യാന്തര വിപണി സമ്മർദ്ദത്തിൽ നഷ്ടത്തിൽ ആരംഭിച്ച ഇന്ത്യൻ വിപണി റിക്കവറിക്ക് ശ്രമിച്ചെങ്കിലും വിദേശ ഫണ്ടുകളുടെ വില്പനയിൽ വീണ്ടും വീണു. ബാങ്കിങ്, മെറ്റൽ, എനർജി, റിയൽറ്റി, ഇൻഫ്രാ, എഫ്എംസിജി സെക്ടറുകൾ ഇന്നലെയും വീണപ്പോൾ ഐടി, ഓട്ടോ സെക്ടറുകൾ പിടിച്ചു നിന്നു. ഫാർമ സെക്ടർ ഇന്നലെ മുന്നേറ്റം നേടി  ഇന്നലെ 16858 പോയിന്റിൽ വ്യാപാരമവസാനിപ്പിച്ച നിഫ്റ്റി ഇന്നും 16800 പോയിന്റിൽ  ആദ്യ പിന്തുണ പ്രതീക്ഷിക്കുന്നു.16700 പോയിന്റിലാണ് നിഫ്റ്റിയുടെ അടുത്ത പിന്തുണ. 17120 പോയിന്റിലും 17260 പോയിന്റിലും നിഫ്റ്റി വില്പന സമ്മർദ്ദവും പ്രതീക്ഷിക്കുന്നു.

ഐടി, ഫാർമ, ഇൻഫ്രാ, സിമന്റ്, ഓട്ടോ, ഫാഷൻ, ഹോട്ടൽ, ലിക്കർ സെക്ടറുകൾ ഇന്നും മുന്നേറ്റ പ്രതീക്ഷയിലാണ്. ആർബിഐയുടെ നാളത്തെ നയപ്രഖ്യാപനങ്ങൾ ബാങ്കിങ്, ഫിനാൻഷ്യൽ, റിയൽറ്റി, ഓട്ടോ സെക്ടറുകൾക്ക് ഇന്നും സമ്മർദ്ദം നൽകിയേക്കാം. 

ബാങ്ക് നിഫ്റ്റി 

ഇന്നലെ വീണ്ടും 600 പോയിന്റുകൾ നഷ്ടമായി 37760 പോയിന്റിലേക്ക് വീണ ബാങ്ക് നിഫ്റ്റി ഇന്ന് 37450 പോയിന്റിലും 37150 പോയിന്റിലും പിന്തുണ പ്രതീക്ഷിക്കുന്നു. 38250 പോയിന്റിലും, 38700 പോയിന്റിലും ബാങ്ക് നിഫ്റ്റി ഇന്ന് സമ്മർദ്ദം നേരിട്ടേക്കാം. 

വാഹന വില്പന

ശനിയാഴ്ച സെപ്റ്റംബറിലെ ഓട്ടോ വില്പന കണക്കുകൾ പുറത്ത് വരാനിരിക്കുന്നത് ഓട്ടോ ഓഹരികൾക്കും പ്രതീക്ഷയാണ്. ഉത്സവ സീസണിൽ കാർ, ബൈക്ക് വില്പനകളിൽ വലിയ മുന്നേറ്റം പ്രതീക്ഷിക്കുന്നതും ഓട്ടോ സെക്ടറിന് അനുകൂലമാണ്. 

ക്രൂഡ് ഓയിൽ 

അമേരിക്കൻ എണ്ണശേഖര കണക്കുകളിലെ വീഴ്ചയും, ഇയാൻ കൊടുങ്കാറ്റ് എണ്ണ വിതരണം താളം തെറ്റിച്ചെക്കാനുള്ള സാധ്യതയും ക്രൂഡ് ഓയിലിന് മുന്നേറ്റം നൽകി. ബ്രെന്റ് ക്രൂഡ് ഓയിൽ വില 90 ഡോളറിലേക്ക് തിരികെയെത്തി.

സ്വർണം 

അമേരിക്കാൻ ബോണ്ട് യീൽഡ് മുന്നേറ്റം നിയന്ത്രിതമായത് ഇന്നലെ സ്വർണത്തിനും മുന്നേറ്റം നൽകി. 1660 ഡോളറിലേക്കെത്തിയ രാജ്യാന്തര സ്വർണ വിലയുടെ ചലനങ്ങളും അമേരിക്കൻ ബോണ്ട് യീൽഡ് ചലനങ്ങൾക്കൊപ്പമായിരിക്കും.

ഓഹരി വിദഗ്ധനായ ലേഖകന്റെ വാട്സാപ് : 8606666722

English Summary : Stock Market Today

Disclaimer : ഓഹരി വിപണിയിലെ നിക്ഷേപം നഷ്ടസാധ്യതകൾക്ക് വിധേയമാണ്. ലേഖനത്തിൽ പറഞ്ഞിരിക്കുന്ന വിവരങ്ങൾ ലഭ്യമായ സൂചകങ്ങളെ അടിസ്ഥാനമാക്കി ലേഖകൻ തയാറാക്കിയിട്ടുള്ളതാണ്. സ്വന്തം റിസ്കിൽ നിക്ഷേപ തീരുമാനം കൈകൊള്ളുക

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

ചായ, ചോറ്, മരുന്ന് വേണ്ട: ഓട്ടം, ചാട്ടം, ഏറ് എല്ലാമുണ്ട്; 92–ലും ജോണപ്പാപ്പൻ പുലിയാണ്

MORE VIDEOS
{{$ctrl.title}}
{{$ctrl.title}}

{{$ctrl.currentDate}}

  • {{item.description}}