രൂപ തകരുന്നു, യുഎസില്‍ പലിശ കൂടുന്നു വിദേശനിക്ഷേപകര്‍ ഇന്ത്യ വിടുമോ?

HIGHLIGHTS
  • വിദേശ നിക്ഷേപകര്‍ ആശങ്കയില്‍; ഓഹരികളില്‍ നിന്നും 76,00 കോടി പിന്‍വലിച്ചു
Indian-currency (2)
SHARE

ഇന്ത്യന്‍ ഓഹരിയില്‍ നിന്നും വിദേശ നിക്ഷേപകര്‍ വീണ്ടും പിന്‍വലിഞ്ഞു തുടങ്ങി. സെപ്റ്റംബറില്‍ അറ്റ വില്‍പ്പനക്കാരായി മാറിയ വിദേശ പോര്‍ട്‌ഫോളിയോ നിക്ഷേപകര്‍( FPI) 7,600 കോടി രൂപയോളം പിന്‍വലിച്ചു. തുടര്‍ച്ചയായി രണ്ട് മാസം നിക്ഷേപകരായി തുടര്‍ന്നതിന് ശേഷമാണ് ഈ പിന്‍മാറ്റം. രൂപയുടെ മൂല്യം കുത്തനെ ഇടിഞ്ഞതും യുഎസ് കേന്ദ്രബാങ്കായ ഫെഡറല്‍ റിസര്‍വിന്റെ കര്‍ശന നിലപാടുകളും വിദേശ നിക്ഷേപകരില്‍ ആശങ്ക ഉയര്‍ത്തിയതാണ് പ്രധാന കാരണം. വിദേശ നിക്ഷേപം കാര്യമായി പിന്‍ വലിച്ചാല്‍ ആഭ്യന്തര സ്ഥാപനങ്ങള്‍ക്കും ചെറുകിടക്കാര്‍ക്കും ചേര്‍ന്ന് ഇന്ത്യന്‍ വിപണിയെ എത്രത്തോളം പിടിച്ചു നിര്‍ത്താനാകും എന്നത് വരും നാളുകളില്‍ നിര്‍ണായകമാകും. 

ഇതോടെ ഈ വര്‍ഷം ഇതുവരെ വിദേശ പോര്‍ട്‌ഫോളിയോ നിക്ഷേപകര്‍ ഇന്ത്യന്‍ വിപണിയില്‍ നിന്നും മൊത്തം 1.68 ലക്ഷം കോടി രൂപയുടെ നിക്ഷേപം പിന്‍വലിച്ചു കഴിഞ്ഞു. സെപ്റ്റംബറില്‍ വിദേശ നിക്ഷേപകര്‍ മൊത്തം 7624 കോടി രൂപയുടെ ഓഹരികള്‍ വിറ്റഴിച്ചതായാണ് ഡെപ്പോസിറ്ററികള്‍ ലഭ്യമാക്കുന്ന വിവരം. അതേസമയം, ആഗസ്റ്റില്‍ 51,200 കോടി രൂപയുടെയും ജൂലൈയില്‍ ഏകദേശം 5,000 കോടിയുടെയും നിക്ഷേപമാണ് എഫ്പിഐ നടത്തിയത്. അതിന് മുമ്പ് തുടര്‍ച്ചയായി ഒമ്പത് മാസം ഇന്ത്യന്‍ വിപണിയില്‍ അറ്റ വില്‍പ്പനക്കാരായരുന്നു വിദേശ നിക്ഷേപകര്‍.

 സെപ്റ്റംബറിന്റെ തുടക്കത്തില്‍ നിക്ഷേപം തുടരാനുള്ള പ്രവണത് എഫ്പിഐകള്‍ കാണിച്ചെങ്കിലും ആഗോള വിപണിയിലെ അനശ്ചിതത്ത്വം ഉയര്‍ന്നതോടെ അവര്‍ ചുവടുമാറ്റി. വിവിധ ആഗോള ആഭ്യന്തര ഘടകങ്ങള്‍ വിദേശ നിക്ഷേപകരുടെ തീരുമാനത്തെ സ്വാധീനിക്കുന്നുണ്ട്. വര്‍ധിച്ചുവരുന്ന പണപ്പെരുപ്പം നിയന്ത്രിക്കാന്‍ യുഎസ് ഫെഡ് നടത്തിയ ശക്തമായ നിരക്ക് വര്‍ധന, രൂപയുടെ മൂല്യത്തില്‍ കുത്തനെ ഉണ്ടായ ഇടിവ്, യുഎസ് ബോണ്ട് യീല്‍ഡിലെ കുതിച്ചുചാട്ടം, ആഗോള മാന്ദ്യത്തെക്കുറിച്ചുള്ള ഭയം എന്നിവയാണ് വിദേശ നിക്ഷേപകരുടെ ആശങ്ക ഉയര്‍ത്തുന്ന പ്രധാന ഘടകങ്ങള്‍. അതേസമയം സെപ്റ്റംബറില്‍ വിദേശ നിക്ഷേപകര്‍ ഇന്ത്യന്‍ ഡെറ്റ് വിപണിയില്‍ 4,000 കോടി രൂപയുടെ അറ്റ നിക്ഷേമാണ് നടത്തിയിരിക്കുന്നത്.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

എച്ചിൽ കൂമ്പാരത്തിനപ്പുറം എന്നെ കണ്ടപ്പോൾ അമ്മയുടെ കണ്ണങ്ങ് തിളങ്ങി...

MORE VIDEOS
{{$ctrl.title}}
{{$ctrl.title}}

{{$ctrl.currentDate}}

  • {{item.description}}
FROM ONMANORAMA