ADVERTISEMENT

അമേരിക്കൻ വിപണി വീണ്ടും വീണത് ഏഷ്യൻ വിപണികൾക്കും ഇന്ന്  നഷ്ട തുടക്കം നൽകി. അമേരിക്കൻ ഫ്യൂച്ചറുകളും ഇന്ന് നഷ്ടത്തിലാണ് വ്യാപാരം തുടരുന്നത്. എസ്ജിഎക്സ് നിഫ്റ്റി 17270 പോയിന്റിലാണ് വ്യാപാരം തുടരുന്നത്. 

 

അമേരിക്കൻ നോൺ ഫാം പേറോൾ കണക്കുകൾ 

 

സെപ്റ്റംബറിലെ അമേരിക്കൻ തൊഴിൽ ലഭ്യത സൂചിപ്പിക്കുന്ന നോൺ ഫാം പേ റോൾ കണക്കുകളും, അമേരിക്കൻ തൊഴിലില്ലായ്മ നിരക്കും ഇന്ന് പുറത്ത് വരാനിരിക്കെ ഇന്നലെയും അമേരിക്കൻ വിപണി നഷ്ടം നേരിട്ടു. കഴിഞ്ഞ ആഴ്ചയിൽ അൺഎംപ്ലോയ്‌മെന്റ് ക്ലെയിമിനായി റിപ്പോർട്ട് ചെയ്ത അമേരിക്കക്കാരുടെ എണ്ണത്തിൽ നേരിയ വർദ്ധനവ് മാത്രമുണ്ടായതും, ഫെഡ് നിരക്ക് ഇനിയും ഉയരാനുണ്ടെന്നും, ഫെഡ് പോളിസിയിൽ അടുത്തൊരു തിരുത്തൽ ഉണ്ടായേക്കില്ല എന്ന ഫെഡ് അംഗങ്ങളുടെ ഭയപ്പെടുത്തലും ഇന്നലെ അമേരിക്കൻ വിപണിയെ പിന്നോട്ട് വലിച്ചു. ഡൗ ജോൺസും, എസ്&പിയും ഒരു ശതമാനത്തിന് മുകളിൽ വീണപ്പോൾ നാസ്ഡാക് 0.68%ൽ വീഴ്ച ഒതുക്കി.  ക്രൂഡ് ഓയിൽ വില മുന്നേറ്റം എനർജി സെക്ടറിന് മുന്നേറ്റം നൽകി. 

 

അടുത്ത വ്യാഴാഴ്ച്ച പുറത്ത് വരാനിരിക്കുന്ന അമേരിക്കൻ പണപ്പെരുപ്പകണക്കുകളിലായിരിക്കും ഇനി വിപണിയുടെ ശ്രദ്ധ. ബുധനാഴ്ച പുറത്ത് വരുന്ന ഫെഡ് മിനുട്സും വിപണിയുടെ ഗതി നിർണയിച്ചേക്കാം. 

 

നിഫ്റ്റി 

 

രാജ്യാന്തര വിപണികൾക്കൊപ്പം നേട്ടത്തോടെ ആരംഭിച്ച ഇന്ത്യൻ വിപണി ഇന്നലെ അവസാന മണിക്കൂറുകളിലെ ലാഭമെടുക്കലിൽ വീണെങ്കിലും പോസിറ്റിവ് ക്ളോസിങ് സ്വന്തമാക്കി. മെറ്റൽ, മീഡിയ, റിയൽറ്റി, ഐടി സെക്ടറുകൾ മികച്ച മുന്നേറ്റം തുടർന്നപ്പോൾ ബാങ്കിങ് സെക്ടറിൽ ലാഭമെടുക്കൽ പ്രകടമായി. സ്‌മോൾ & മിഡ് ക്യാപ് സെക്ടറുകളും ഒരു ശതമാനത്തിന് മുകളിൽ നേട്ടമുണ്ടാക്കിയത് ഇന്നും നിക്ഷേപകർക്ക് അനുകൂലമായേക്കാം. 

ഇന്നലെ 17331 പോയിന്റിൽ വ്യാപാരമവസാനിപ്പിച്ച നിഫ്റ്റി ഇന്ന് 17280 പോയിന്റിലെ പിന്തുണ നഷ്ടമായാൽ 17240 പോയിന്റിലും 17160 പോയിന്റിലും പിന്തുണ പ്രതീക്ഷിക്കുന്നു. 17400 പോയിന്റിലും 17480 പോയിന്റിലുമാണ് നിഫ്റ്റിയുടെ ഇന്നത്തെ റെസിസ്റ്റൻസുകൾ.

 

ബാങ്ക് നിഫ്റ്റി 

 

ഇന്നലെ 173 പോയിന്റുകൾ മുന്നേറി 39283 പോയിന്റിൽ വ്യാപാരമവസാനിപ്പിച്ച ബാങ്ക് നിഫ്റ്റി ഇന്ന് 39140 പോയിന്റിലും 39000 പോയിന്റിലും പിന്തുണ പ്രതീക്ഷിക്കുന്നു. 39550 പോയിന്റിലും 39800 പോയിന്റിലും ബാങ്ക് നിഫ്റ്റി റെസിസ്റ്റൻസും പ്രതീക്ഷിക്കുന്നു. 

 

രൂപ വീണ്ടും വീണു 

 

ഡോളറിനെതിരെ രൂപ വീണ്ടും വീണു. ഒരു ഡോളറിന് 82.33 രൂപയാണ് പുതിയ വിനിമയ നിരക്ക്. ഇന്ത്യയുടെ ഇറക്കുമതിയിലെയും കയറ്റുമതിയിലെയും ഇരട്ടിയോളം വരുന്ന അന്തരം രൂപക്ക് ഇനിയും വിനയായേക്കാം. 

 

ക്രൂഡ് ഓയിൽ 

 

ഒപെക് രാജ്യങ്ങളുടെ ഉത്പാദന നിയന്ത്രണ പദ്ധതികൾ ക്രൂഡ് ഓയിലിന് വീണ്ടും മുന്നേറ്റം നൽകി. അമേരിക്കയും, യൂറോപ്യൻ രാജ്യങ്ങളും ചേർന്ന് ഒപെകിന്റെ എണ്ണ ആധിപത്യം അവസാനിപ്പിക്കാനുള്ള പദ്ധതികൾ വിഭാവനം ചെയ്യുന്നത് ക്രൂഡ് ഓയിലിന് നിർണായകമാണ്. ബ്രെന്റ് ക്രൂഡ് 90 ഡോളറിൽ പിന്തുണ പ്രതീക്ഷിക്കുന്നു. 

 

സ്വർണം 

 

ബോണ്ട് യീൽഡിലെ മുന്നേറ്റം ഇന്നലെ സ്വർണത്തിൽ ലാഭമെടുക്കലിന് കാരണമായെങ്കിലും 1700 ഡോളറിൽ പിന്തുണ പ്രതീക്ഷിക്കുന്നു. ഇന്നത്തെ നോൺ ഫാം പേ റോൾ കണക്കുകളും, അടുത്ത ആഴ്ചയിലെ ഫെഡ് മിനുട്സും, അമേരിക്കൻ പണപ്പെരുപ്പ കണക്കുകളും ബോണ്ട് യീൽഡിന്  നിർണായക സ്വാധീനമാണെന്നതും സ്വർണത്തിന് പ്രധാനമാണ്.

 

ഓഹരി വിദഗ്ധനായ ലേഖകന്റെ വാട്സാപ് : 8606666722

 

English Summary: Share Market Today

 

Disclaimer : ഓഹരി വിപണിയിലെ നിക്ഷേപം നഷ്ടസാധ്യതകൾക്ക് വിധേയമാണ്. ലേഖനത്തിൽ പറഞ്ഞിരിക്കുന്ന വിവരങ്ങൾ ലഭ്യമായ സൂചകങ്ങളെ അടിസ്ഥാനമാക്കി ലേഖകൻ തയാറാക്കിയിട്ടുള്ളതാണ്. സ്വന്തം റിസ്കിൽ നിക്ഷേപ തീരുമാനം കൈകൊള്ളുകൊള്ളുക.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com