ADVERTISEMENT

പലിശ കൂടുന്ന ഈ സമയത്ത് നിക്ഷേപം ബാങ്കിലേയ്ക്കു മാറ്റുന്നത് കൂടുതൽ നേട്ടം നൽകുമോ? ലോകം മാന്ദ്യഭീഷണിയിലേയ്ക്ക് നീങ്ങുമ്പോൾ ഓഹരിയിലും മ്യൂച്വൽ ഫണ്ടിലും നിക്ഷേപിച്ചാൽ നഷ്ടം സംഭവിക്കുമോ? വിലക്കയറ്റം രൂക്ഷമാകുന്ന സാഹചര്യത്തിൽ ശരിയായ ഫിനാൻഷ്യൽ പ്ലാനിങ്ങിലൂടെ എങ്ങനെ പിടിച്ചു നിൽക്കാം?  

നിലവിലെ സാഹചര്യത്തിൽ  ഓരോ സാധാരണക്കാരന്റെയും മനസിൽ മേൽപ്പറഞ്ഞതുപോലെ ഒട്ടനവധി ആശങ്കകൾ ഉയരുന്നുണ്ട്.  ഇത്തരത്തിലുള്ള നിങ്ങളുടെ ചോദ്യങ്ങൾക്ക് മറുപടി ലഭിക്കാനായി, മലയാളത്തിലെ ഏക പേഴ്സണൽ ഫിനാൻസ് മാസികയായ മനോരമ സമ്പാദ്യം അവസരം ഒരുക്കുന്നു. നവംബർ 5 നു വൈകിട്ട് നാലു മണിക്ക് കോട്ടയ്ക്കൽ റൈഡ്ജ് ഹോട്ടൽ ബാൻക്വറ്റിൽ സംഘടിപ്പിക്കുന്ന  'മാന്ദ്യം വിലക്കയറ്റം: പ്രതിസന്ധികൾക്കിടയിലും എങ്ങനെ സമ്പത്തുണ്ടാക്കാം' എന്ന സെമിനാറിൽ ഇന്ത്യയിലെ തന്നെ ഏറ്റവും മുൻനിരയിലുള്ള  പോർട്ട്ഫോളിയോ മാനേജരും മലയാളിയുമായ പി ആർ ദിലീപ് (മാനേജിങ് ഡയറക്ടർ & ഫൗണ്ടർ, ഇംപീറ്റസ് അർത്ഥസൂത്ര വെല്‍ത്ത് മാനേജ്‌മെന്റ് കമ്പനി) ക്ലാസ് എടുക്കും. സൗജന്യ റജിസ്ട്രേഷനായി 7012667063 എന്ന നമ്പറിലേയ്ക്ക് വിളിക്കുകയോ വാട്സാപ്പ് അയയ്ക്കുകയോ ചെയ്യുക. സീറ്റുകൾ പരിമിതം. 

English Summary : Free Financial Planning Webinar at Kottakkal on November 5th Saturday by P R Dilip

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com