ADVERTISEMENT

പണപ്പെരുപ്പം വീണ്ടും കുറയുന്ന സാഹചര്യത്തിൽ ഫെഡ് റിസേർവ് നിരക്കുയർത്തൽ പതിയെയാക്കുമെന്ന പ്രതീക്ഷയിൽ അമേരിക്കൻ വിപണി വീണ്ടും മുന്നേറി, അമേരിക്കൻ ഫ്യൂച്ചറുകൾ നഷ്ടത്തിലാണ് വ്യാപാരം തുടരുന്നത്. എസ്ജിഎക്സ് നിഫ്റ്റി 18400 ൽ നിന്നും വീണ്ടും 18450 പോയിന്റിലേക്ക് കയറി.   

റഷ്യൻ ബോംബ് പോളണ്ടിൽ 

ഇന്നലെ പുറത്ത് വന്ന പ്രൊഡ്യൂസർ പ്രൈസ് ഇൻഡക്സ് പ്രകാരം അമേരിക്കയുടെ മൊത്ത വിലക്കയറ്റം വിപണി പ്രതീക്ഷിച്ചതിലും കൂടുതൽ കുറഞ്ഞത് അമേരിക്കൻ വിപണിക്ക് മികച്ച തുടക്കം നൽകി. എന്നാൽ നാറ്റോ അംഗമായ പോളണ്ടിൽ റഷ്യയുടെ ബോംബ് വീണു എന്ന വാർത്ത വിപണിയുടെ ആവേശത്തിന് ഭംഗം വരുത്തി. 0.4% വർദ്ധന പ്രതീക്ഷിച്ച പിപിഐ 0.2% മാത്രം വളർന്നത് അമേരിക്കൻ ട്രഷറി യീൽഡിനെ 3.8%ൽ താഴെ എത്തിച്ചത്  വിപണിക്ക് അനുകൂലമാണ്. വാൾമാർട്ടിന്റെയും, ഹോം ഡിപ്പോയുടെയും  മികച്ച റിസൾട്ടുകളും ഇന്നലെ അമേരിക്കൻ കൺസ്യൂമർ സെക്ടറിന് അനുകൂലമായി.

ബോണ്ട് യീൽഡ് ചലനങ്ങൾക്കൊപ്പം, ഇന്ന് പുറത്ത് വരാനിരിക്കുന്ന അമേരിക്കയുടെ റീറ്റെയ്ൽ വില്പന കണക്കുകളും വിപണിക്ക് അതിപ്രധാനമാണ്.ഫെഡ് അംഗങ്ങളുടെ പ്രസംഗങ്ങളും, വ്യവസായികോല്പാദന കണക്കുകളും അമേരിക്കൻ വിപണിയെ സ്വാധീനിക്കും. പോളണ്ടിൽ വീണ റഷ്യൻ ബോംബും, ബ്രിട്ടീഷ് ഡേറ്റകളും യൂറോപ്യൻ വിപണിക്ക് ഇന്ന് പ്രധാനമാണ്. 

നിഫ്റ്റി 

ഇന്നലെയും രാജ്യാന്തര വിപണി പിന്തുണയിൽ നേട്ടത്തോടെ വ്യാപാരം ആരംഭിച്ച ഇന്ത്യൻ വിപണി ലാഭമെടുക്കലിൽ വീണെങ്കിലും അവസാന മണിക്കൂറിലെ കുതിപ്പിൽ നേട്ടത്തിൽ വ്യാപാരമവസാനിപ്പിച്ചു. ബാങ്കിങ്, ഐടി സെക്ടറുകൾക്കൊപ്പം ഓട്ടോ, എനർജി, ഇൻഫ്രാ സെക്ടറുകളും ഇന്നലെ വിപണിക്ക് പിന്തുണ നൽകി. ഇന്നലെ 18403 പോയിന്റിൽ വ്യാപാരമവസാനിപ്പിച്ച നിഫ്റ്റി ഇന്ന് 18280 പോയിന്റിലും, 18200 പോയിന്റിലും പിന്തുണ പ്രതീക്ഷിക്കുന്നു. 18430 കടന്നാൽ 18480 പോയിന്റിലും 18530 പോയിന്റിലും നിഫ്റ്റി റെസിസ്റ്റൻസുകൾ പ്രതീക്ഷിക്കുന്നു. 

നാസ്ഡാകിന്റെ മുന്നേറ്റം ഐടി ഓഹരികൾക്ക് പ്രതീക്ഷയാണെങ്കിലും യൂറോപ്പിലെ പുതിയ പ്രതിസന്ധികൾ വിപണിയെ പിന്നോട്ട് വലിച്ചേക്കാം. മികച്ച ഓഹരികൾ അടുത്ത തിരുത്തലിലും നിക്ഷേപത്തിന് പരിഗണിക്കാം. 

ബാങ്ക് നിഫ്റ്റി റെക്കോർഡ് ഉയരത്തിൽ 

ഇന്നലെ 296 പോയിന്റുകൾ മുന്നേറി 42373 പോയിന്റിൽ റെക്കോർഡ് ഉയരം കുറിച്ച ബാങ്ക് നിഫ്റ്റി 42150 പോയിന്റിലും 41900 പോയിന്റിലും ഇന്ന് പിന്തുണ പ്രതീക്ഷിക്കുന്നു. 42530 പോയിന്റിലും 42700 പോയിന്റിലും നിഫ്റ്റി വില്പന സമ്മർദ്ദവും നേരിട്ടേക്കാം.  

ക്രൂഡ് ഓയിൽ 

അമേരിക്കൻ പെട്രോളിയം ഇൻസ്റ്റിറ്റ്യൂട്ടിന്റെ റിപ്പോർട്ട് പ്രകാരം കഴിഞ്ഞ ആഴ്ച അമേരിക്കയുടെ എണ്ണ ശേഖരത്തിൽ 5.8 ദശലക്ഷം ബാരലിന്റെ കുറവ് കാണിച്ചത് അമേരിക്കൻ ഡബ്ലിയുടിഐ ഓയിലിന് മുന്നേറ്റം നൽകി. യൂറോപ്യൻ മേഖലയിലെ പുതിയ സാഹചര്യങ്ങൾ ക്രൂഡ് ഓയിലിന് അനുകൂലമായേക്കാം. 

സ്വർണം  

അമേരിക്കയുടെ മൊത്ത വിലക്കയറ്റം കുറഞ്ഞ സാഹചര്യത്തിൽ ബോണ്ട് യീൽഡ് വീഴുന്നത് സ്വർണത്തിനും അനുകൂലമാണ്. 1800 ഡോളറിലാണ് സ്വർണത്തിന്റെ പ്രധാന കടമ്പ.

ഓഹരി വിദഗ്ധനായ ലേഖകന്റെ വാട്സാപ് : 8606666722

English Summary : Stock Market Today

Disclaimer : ഓഹരി വിപണിയിലെ നിക്ഷേപം നഷ്ടസാധ്യതകൾക്ക് വിധേയമാണ്. ലേഖനത്തിൽ പറഞ്ഞിരിക്കുന്ന വിവരങ്ങൾ ലഭ്യമായ സൂചകങ്ങളെ അടിസ്ഥാനമാക്കി ലേഖകൻ തയാറാക്കിയിട്ടുള്ളതാണ്. സ്വന്തം റിസ്കിൽ നിക്ഷേപ തീരുമാനം കൈകൊള്ളുക

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com