ക്രിപ്റ്റോകറൻസികൾ തകർച്ചയിൽ! നിങ്ങളുടെ നിക്ഷേപം സുരക്ഷിതമോ?

HIGHLIGHTS
  • എങ്ങനേയും ക്രിപ്റ്റോ കറൻസികൾ വിറ്റൊഴിയാൻ ശ്രമം
BC4
SHARE

ക്രിപ്റ്റോകറൻസി എക്സ് ചേഞ്ചായ എഫ് ടി എക്സിന്റെ തകർച്ചയോടെ നിക്ഷേപകർ ആകെ വിഷമത്തിലാണ്. എല്ലാ ക്രിപ്റ്റോ കറൻസികളുടെയും വിലയിടിയുന്നതിനാൽ എങ്ങനേയും ക്രിപ്റ്റോകറൻസികൾ വിറ്റൊഴിയാനാണ് പലരും ശ്രമിക്കുന്നത്. എന്നാൽ  പല ക്രിപ്റ്റോ എക്സ് ചേഞ്ചുകളും പിൻവലിക്കലുകളിൽ നിയന്ത്രണം കൊണ്ടുവന്നിട്ടുണ്ട്. ഈ ഒരു സാഹചര്യത്തിൽ നമ്മുടെ ക്രിപ്റ്റോ കറൻസി സുരക്ഷിതമാണോ എന്ന് എങ്ങനെയറിയും? 

കൃത്യമായ സാമ്പത്തിക റിപ്പോർട്ടുകൾ ഉപഭോക്താക്കൾക്ക് അയയ്ക്കുകയും, സുതാര്യമായ നയങ്ങൾ പിന്തുടരുകയും ചെയ്യുന്ന ക്രിപ്റ്റോ എക്സ് ചേഞ്ചുകൾക്ക് കുഴപ്പമില്ല എന്നാണ് വിദഗ്ധരുടെ അനുമാനം. എന്നാൽ ക്രിപ്റ്റോകറൻസികളുടെ തകർച്ച തുടരുന്നതിനാൽ പല എക്സ് ചേഞ്ചുകളും ഇപ്പോൾ തന്നെ പാപ്പരായിരിക്കുകയാണ്. ഏറ്റവും വലിയ ക്രിപ്റ്റോകറൻസിയായ  ബിറ്റ്കോയിൻ ഈ വർഷം 69 ശതമാനമാണ് ഇടിവ് രേഖപ്പെടുത്തിയിരിക്കുന്നത്. ക്രിപ്റ്റോ ബിസിനസിന്  കൃത്യമായ നിയമങ്ങൾ ഉണ്ടായാൽ ഇതുപോലുള്ള തകർച്ചകൾ ഒഴിവാക്കാനാകും എന്നാണ് ഏറ്റവും വലിയ ക്രിപ്റ്റോ എക്സ് ചേഞ്ചായ ബിനാന്‍സിന്റെ മേധാവി അവകാശപ്പെടുന്നത്. ക്രിപ്റ്റോ ബിസിനസിനെ ഇപ്പോഴുണ്ടായിരിക്കുന്ന വീഴ്ചയിൽ നിന്നും കികയറ്റാൻ ഒരു 'റിക്കവറി ഫണ്ടിനും' ബൈനാന്‍സ് എക്സ്ചേഞ്ച് രൂപം കൊടുത്തിട്ടുണ്ട്. 

 English Summary : Crypto Currencies are in Crisis

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

50ന്റെ ചെറുപ്പത്തിൽ കെഎസ്ആർടിസിയിലെ കാരണവർ

MORE VIDEOS