ADVERTISEMENT

വലിയ നഷ്ടത്തിൽ വ്യാപാരം ആരംഭിച്ചെങ്കിലും ഡൗ ജോൺസ്‌  ഇന്നലെ ഫ്ലാറ്റ് ക്ലോസിങ് സ്വന്തമാക്കി. അമേരിക്കൻ ഫ്യൂച്ചറുകളും ഇന്ന് ഫ്ലാറ്റ് തുടക്കം നേടി. 

ഫെഡ് ഭീഷണിയിൽ വിപണി  

ബുധനാഴ്ച പുറത്ത് വന്ന മികച്ച റീറ്റെയ്ൽ വില്പന കണക്കുകളുടെ കൂടി പിൻബലത്തിൽ ഫെഡ് നിരക്കുയർത്തൽ തോത് കുറക്കാൻ സമയമായില്ലെന്ന സെയിന്റ് ലൂയിസ് ഫെഡ് പ്രസിഡന്റ് ജെയിംസ് ബല്ലാർഡിന്റെ പ്രസ്താവന ഇന്നലെ അമേരിക്കൻ വിപണിക്ക് നഷ്ടത്തുടക്കം നൽകി. ജോബ്‌ലെസ്സ് ക്ലെയിമിന് വേണ്ടി അപേക്ഷ സമർപ്പിച്ച അമേരിക്കക്കാരുടെ എണ്ണം വീണ്ടും  കുറഞ്ഞതd ഫെഡിന് അനുകൂലമാണ്. ബോണ്ട് യീൽഡ് വീണ്ടും തിരിച്ചു കയറി തുടങ്ങിയത് വിപണിക്ക് ക്ഷീണമാണ്. യൂറോ സോൺ പണപ്പെരുപ്പം 10% കടന്നത് യൂറോപ്യൻ വിപണികൾക്കും ക്ഷീണമായി.

ഇന്ന് ഇസിബി പ്രസിഡന്റ് ലെഗാർദെയുടെ പ്രസംഗവും, ബ്രിട്ടീഷ് റീറ്റെയ്ൽ വില്പന കണക്കുകളും യൂറോപ്യൻ വിപണിക്ക് പ്രധാനമാണ്. അമേരിക്കൻ ഭവന വില്പന കണക്കുകളും പ്രധാനമാണ്. 

നിഫ്റ്റി 

അമേരിക്കൻ വിപണി വീഴ്‌ച്ചയിൽ മറ്റ് ഏഷ്യൻ വിപണികൾക്കൊപ്പം നഷ്ടത്തിൽ വ്യാപാരം ആരംഭിച്ച ഇന്ത്യൻ വിപണി വിദേശ-ആഭ്യന്തര ഫണ്ടുകളുടെ പിന്തുണ ലഭ്യമായിട്ടും ഇന്നലെ നഷ്ടത്തിൽ വ്യാപാരം അവസാനിപ്പിച്ചു. അവസാന മണിക്കൂറിൽ ബാങ്കിങ്, ഐടി, ഓട്ടോ സെക്ടറുകളുടെ വീഴ്ചയും വിനയായി. 

ഇന്നലെ 65 പോയിന്റുകൾ നഷ്ടമായി 18343 പോയിന്റിൽ വ്യാപാരമവസാനിപ്പിച്ച നിഫ്റ്റി 18300 പോയിന്റിലും, 18240 പോയിന്റിലും പിന്തുണ പ്രതീക്ഷിക്കുന്നു. 18080 പോയിന്റിലാണ് നിഫ്റ്റിയുടെ ഡീപ് സപ്പോർട്ട്. 18430 പോയിന്റിലും, 18500 പോയിന്റിലുമാണ് നിഫ്റ്റിയുടെ റെസിസ്റ്റൻസുകൾ. 

ബാങ്ക് നിഫ്റ്റി 

മുൻ ദിവസത്തെ റെക്കോർഡ് ക്ളോസിങ്ങിൽ നിന്നും 77 പോയിന്റുകൾ നഷ്ടമാക്കി 42458 പോയിന്റിൽ വ്യാപാരമവസാനിപ്പിച്ച ബാങ്ക് നിഫ്റ്റി 42300 പോയിന്റിലും 42130 പോയിന്റിലും പിന്തുണ പ്രതീക്ഷിക്കുന്നു. 42600 പോയിന്റിലും 42770 പോയിന്റിലും ബാങ്ക് നിഫ്റ്റി റെസിസ്റ്റൻസ് നേരിട്ടേക്കാം. 

ക്രൂഡ് ഓയിൽ 

പോളണ്ടിൽ വീണ ബോംബ് വിപണിയിൽ നിർവീര്യമായതും, ചൈനയിലെ കോവിഡ്  പ്രതിസന്ധികളും ഇന്നലെ ക്രൂഡ് ഓയിലിന് വീണ്ടും തിരുത്തൽ നൽകി. 90 ഡോളറിൽ താഴെ വന്ന ബ്രെന്റ് ക്രൂഡ് ഓയിലിന് സൗദിയുടെ എണ്ണ കയറ്റുമതി നിയന്ത്രണങ്ങൾ അനുകൂലമായേക്കാം. ചൈനീസ് ഡിമാൻഡ് കുറയുന്നത് ഒപെകിനെ കൂടുതൽ ഉല്പാദന നിയന്ത്രണങ്ങൾക്കും പ്രേരിപ്പിച്ചേക്കാം. 

സ്വർണം 

അമേരിക്കൻ ബോണ്ട് യീൽഡ് വീണ്ടും തിരികെ കയറിയത് ഇന്നലെ സ്വർണത്തിന് വീണ്ടും തിരുത്തൽ നൽകി. 1750 ഡോളറിൽ പിന്തുണയുറപ്പിച്ച സ്വർണം ബോണ്ട് യീൽഡ് ക്രമപ്പെട്ടാൽ മുന്നേറ്റം പ്രതീക്ഷിക്കുന്നു.

ഓഹരി വിദഗ്ധനായ ലേഖകന്റെ വാട്സാപ് : 8606666722

English Summary : Stock Market Today

Disclaimer : ഓഹരി വിപണിയിലെ നിക്ഷേപം നഷ്ടസാധ്യതകൾക്ക് വിധേയമാണ്. ലേഖനത്തിൽ പറഞ്ഞിരിക്കുന്ന വിവരങ്ങൾ ലഭ്യമായ സൂചകങ്ങളെ അടിസ്ഥാനമാക്കി ലേഖകൻ തയാറാക്കിയിട്ടുള്ളതാണ്. സ്വന്തം റിസ്കിൽ നിക്ഷേപ തീരുമാനം കൈകൊള്ളുക

 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com