ശീതള പാനീയങ്ങൾ നിർമിക്കുന്ന കമ്പനിയായ പെപ്സി ഇന്ത്യൻ ഉപഭോക്താക്കൾക്കായി എൻ എഫ് ടി ശേഖരം അവതരിപ്പിക്കുന്നു. സാങ്കേതിക വിദ്യയുടെ സഹായത്തോടെ സ്വന്തമായി കലാപരമായ കാര്യങ്ങൾ ആത്മവിശ്വാസത്തോടെ അവതരിപ്പിക്കുന്ന യുവ ജനതക്കുള്ള ആദരവായാണ് എൻ എഫ് ടികൾ ഉണ്ടാക്കിയിരിക്കുന്നത്. 20 എൻ എഫ് ടി കളാണ് ഇപ്പോൾ പുറത്തിറക്കിയിരിക്കുന്നത്.
എന്താണ് എൻ എഫ് ടി
കലാസൃഷ്ടികൾ കാലാകാലങ്ങളോളം സൃഷ്ടാവിനു ക്രെഡിറ്റ് ലഭിക്കുന്ന തരത്തിൽ സൂക്ഷിക്കാനും, മറ്റുള്ളവരുമായി പങ്കുവെക്കാനും, കൈമാറാനുമുള്ള ഒരു ലോകമാണ് എൻ എഫ് ടികളുടേത് . നോൺ ഫൻജിബിൾ ടോക്കൺ എന്നറിയപ്പെടുന്ന എൻ എഫ് ടി കൾ അതുല്യ കലാസൃഷ്ടികളാണ്. നമുക്ക് ഓരോരുത്തർക്കും. ഓരോ പ്രവിശ്യവും കലാസൃഷ്ടി വിൽ ക്കപ്പെടുമ്പോൾ അതിന്റെ റോയൽറ്റി ലഭിക്കുന്ന തരത്തിലാണ് എൻ എഫ് ടി കൾ രൂപകൽപന ചെയ്തിരിക്കുന്നത്. ക്രിപ്റ്റോകറൻസികളിൽ വിലയിടിവ് തുടരുമ്പോഴും എൻ എഫ് ടി കൾ വാങ്ങുവാനും സൃഷ്ടിക്കുവാനും വ്യക്തികളും, കമ്പനികളും ശ്രമിക്കുന്നുണ്ടെന്നാണ് സോഷ്യൽ മീഡിയ റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്.
ഏറ്റവും കൂടുതൽ വിപണി മൂലധനമുള്ള (മാർക്കറ്റ് ക്യാപ്) 7 ക്രിപ്റ്റോകറൻസികളുടെ ഇന്നത്തെ വില, 24 മണിക്കൂറിലെയും, ഏഴ് ദിവസത്തേയും വില വ്യത്യാസങ്ങൾ, വിപണി മൂലധനം എന്നിവ താഴെ കൊടുത്തിരിക്കുന്നു.

ഈ ലേഖനം ക്രിപ്റ്റോകറൻസികളെക്കുറിച്ചുള്ള വസ്തുനിഷ്ഠമായ വിശകലനത്തിനായി മാത്രമുള്ളതാണ്. ക്രിപ്റ്റോ കറൻസി നിക്ഷേപത്തെ പ്രോത്സാഹിപ്പിക്കുന്നില്ല.
English Summary : Pepsi Entering in to NFT