നിക്ഷേപകരെ കുത്തുപാളയെടുപ്പിച്ച് ഈ ജനപ്രിയ ഐ പി ഒകൾ

HIGHLIGHTS
  • കൊട്ടിഘോഷിച്ചു വന്ന ഈ ഐ പി ഒകള്‍ നിക്ഷേപകരെ കണ്ണീരു കുടിപ്പിക്കുകയാണ്‌
IPO-1
SHARE

പേയ്മെന്റ് സേവനങ്ങൾ നൽകുന്ന പേ ടി എം, ഭക്ഷണ  വിതരണക്കാരായ സൊമാറ്റോ, സൗന്ദര്യ വർധക സാധനങ്ങൾ വിൽക്കുന്ന നൈക്ക, ലോജിസ്റ്റിക്സ് സേവനങ്ങൾ നൽകുന്ന സ്ഥാപനമായ ഡെല്‍ഹിവറി, ഓൺലൈൻ ഇൻഷുറൻസ് സേവനങ്ങൾ നൽകുന്ന പോളിസി ബസാർ  തുടങ്ങിയ കൊട്ടിഘോഷിച്ചു ഐ പി ഒകളുമായി വന്ന കമ്പനികളെല്ലാം തന്നെ ഇപ്പോൾ നിക്ഷേപകരെ കണ്ണീരു കുടിപ്പിക്കുകയാണ്‌. ലോക്ക് ഇൻ പീരീഡ് കഴിഞ്ഞതോടെ വൻകിട നിക്ഷേപകർ ഈ ഓഹരികൾ വിറ്റൊഴിയുന്നതാണ് ഇവയുടെ വിലയിടിവിനു ഒരു കാരണം. 

പേ ടി എം 

Paytm (2)

പേ ടി എമ്മിലെ ഉയർന്ന ഉദ്യോഗസ്ഥർ രാജി വയ്ക്കുന്നതും, ബ്രോക്കറേജുകാർ പേ ടി എം ഓഹരികൾ വിൽക്കുന്നതാണ് നല്ലത് എന്ന സന്ദേശം നൽകുന്നതും, ഓഹരിയുടെ മൂല്യത്തെ കുറിച്ചുള്ള ആശങ്കകളും ഓഹരിവില കുറയ്ക്കുന്ന ഘടകങ്ങളാണ്. യു പി ഐ ഉപയോഗിച്ചുള്ള ഇടപാടുകൾക്ക് പരിധി നിശ്ചയിക്കുന്നുവെന്ന വാർത്തയും പേ ടി എം ഓഹരികളെ  തളർത്തി. കഴിഞ്ഞ ഒരു വർഷത്തിൽ പേ ടി എം 68 ശതമാനമാണ് ഇടിഞ്ഞത്. 

സൊമാറ്റോ 

ജീവനക്കാരുടെ പരിഹരിക്കാനാകാത്ത സമരങ്ങളും, ഹോട്ടലുകാരുമായുള്ള പ്രശ്നങ്ങളും, ലാഭം കുറയുന്നതും സൊമാറ്റോയെ തളർത്തുന്നു. കോവിഡിന് ശേഷം ഹോം ഡെലിവറിക്ക് പകരം ഭക്ഷണശാലകളിൽ നേരിട്ട് പോയി കഴിക്കുന്ന രീതി തിരിച്ചു വന്നതും കമ്പനിയ്ക്ക് തിരിച്ചടിയായി. കഴിഞ്ഞ ഒരു വർഷത്തിൽ സോമറ്റോ 57  ശതമാനമാണ് വില ഇടിഞ്ഞത് . 

Zomato-2

നൈക്ക 

കമ്പനിയുടെ ഉത്പന്നങ്ങളുടെ ഗുണനിലവാരത്തെക്കുറിച്ചുള്ള പരാതികളും, ഓഹരിയുടെ മൂല്യ നിർണയത്തെകുറിച്ചുള്ള അവലോകനങ്ങളും, ലോക്ക് ഇൻ പീരീഡ്‌ കഴിഞ്ഞതോടെയുള്ള കൂട്ട വില്പനയും നൈക്കയുടെ ഓഹരി വില കുറച്ചു. കഴിഞ്ഞ ഒരു വർഷത്തിൽ നൈക 50 ശതമാനമാണ് ഇടിഞ്ഞത്. 

ഡെൽഹിവറി

പണപ്പെരുപ്പം കൂടുന്നതും, വളർച്ച കുറയുന്നതും, ഡിമാൻഡ് കുറയുമെന്നുള്ള പ്രവചനങ്ങളും, ഡെല്‍ഹിവറിയുടെ ഓഹരി വില കുത്തനെ ഇടിക്കുകയാണ്. ഇപ്പോൾ ലിസ്റ്റിങ് വിലയേക്കാൾ താഴെയാണ് വ്യാപാരം നടക്കുന്നത്.  ഡെലിവറി 37  ശതമാനമാണ്  ഇടിഞ്ഞത്. 

പോളിസി ബസാർ 

വരുമാനം കൂടുന്നുണ്ടെങ്കിലും, ജീവനക്കാരുടെ ശമ്പള ഇനത്തിൽ ചെലവ് കൂടിയതും, പരസ്യ ചെലവുകൾ ഉയർന്നതും കഴിഞ്ഞ പാദത്തിൽ  കമ്പനിയുടെ ലാഭം കുറച്ചിരുന്നു. ലിസ്റ്റിങ് മുതലുള്ള വിൽപ്പന സമ്മർദ്ദം ഓഹരി വില കുത്തനെ ഇടിയാൻ കാരണമായി. 1470 രൂപയിൽ നിന്നും 380 രൂപയിലാണ് ഇപ്പോൾ വ്യാപാരം നടക്കുന്നത്. കഴിഞ്ഞ ഒരു വർഷത്തിൽ പോളിസി ബസാർ 67 ശതമാനമാണ് ഇടിഞ്ഞത്. 

കോവിഡ് സമയത്ത് കൂടുതൽ ചെറുകിട നിക്ഷേപകർ ഈ കമ്പനികളിൽ വ്യാപാരം നടത്തിയതും, അതിനു ശേഷമുള്ള കൊഴിഞ്ഞുപോക്കും, സ്റ്റാർട്ടപ്പുകളുടെ ശോഭ മങ്ങിയതും ഈ കമ്പനികൾക്കെല്ലാം തിരിച്ചടിയായി. ഐ പി ഒ സമയത്തെ അമിതമായ പ്രചാരം നിക്ഷേപകരെ കൂട്ടിയെങ്കിലും പിന്നീട് നിക്ഷേപകരുടെ കൊഴിഞ്ഞുപോക്ക് ഈ കമ്പനിയുടെ ഓഹരികൾ ഐ പി ഓ വിലയിലും ഇടിച്ചു. ചെറുകിട  നിക്ഷേപകർ മാത്രമല്ല വിദേശ നിക്ഷേപകരും ഈ ഓഹരികൾ കൈവിട്ടതോടെ ഓഹരി വിലകളുടെ  പതനം വേഗത്തിലായി. 

English Summary : These These IPO Companies Share Prices are Going Down

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

സംവിധായകന്‍റെ കൂട്ടുകാര്‍ ചോദിച്ചു ; "നീ ഞങ്ങളുടെ കഥ സിനിമയാക്കിയല്ലേ" ഓജോബോർഡ് സത്യമാണ്

MORE VIDEOS