ഇന്ത്യൻ ഓഹരി വിപണിയിൽ കാളകളുടെ തേരോട്ടം; സെൻസെക്സ് റെക്കോർഡ് ഉയരത്തിൽ

HIGHLIGHTS
  • നിഫ്റ്റിയും 52 ആഴ്ചയിലെ ഉയർന്ന നിലയിൽ
bulls
SHARE

സെൻസെക്സ് വീണ്ടും റെക്കോർഡ് ഭേദിക്കുകയാണ്. നിഫ്റ്റിയും 52 ആഴ്ചയിലെ ഉയർന്ന നിലവാരത്തിലെത്തി. ഐ ടി അടക്കമുള്ള എല്ലാ സൂചികകളും ഉയർന്നതോടെ സെൻസെക്സ് പുതിയ ഉയരം തൊടുകയായിരുന്നു. അമേരിക്കൻ ഓഹരി വിപണികളിൽ ഉയർച്ച രേഖപ്പെടുത്തിയതും, ഡോളർ താഴ്ന്നതും, ബോണ്ട് വരുമാനം കുറഞ്ഞതും ഇന്ത്യൻ ഓഹരി വിപണികൾക്ക് അനുകൂലമായി. മാന്ദ്യം വരുമെന്ന പേടിയിൽ ആഗോള ഓഹരി വിപണികൾ താഴ്ന്നപ്പോഴും ഇന്ത്യൻ ഓഹരി വിപണി അത്ര താഴ്ന്നിരുന്നില്ല. ബാങ്കിങ്, സാമ്പത്തിക മേഖലയിലെ സ്ഥാപനങ്ങളുടെ ഓഹരി വിലയിലുണ്ടായ വർദ്ധനവ് സെൻസെക്സിനെ ഉയരാൻ സഹായിച്ചു. രാജ്യാന്തര വിപണിയിൽ അസംസ്കൃത എണ്ണ വില കുറയുന്നതും ഇന്ത്യൻ വിപണിക്ക് ഗുണകരമായി. ഡോളറിനെതിരെ രൂപ ശക്തി പ്രാപിക്കുന്നതും ഇന്ത്യയിൽ നിക്ഷേപ  അനുകൂല സാഹചര്യം  ഉണ്ടാക്കുന്നുണ്ട്. സെൻസെക്സ് ഏറ്റവും ഉയർന്ന നിലവാരമായ  62412 ലെത്തിയശേഷം 762 പോയിന്റ് നേട്ടത്തില്‍ 62,272 ൽ വ്യാപാരം അവസാനിപ്പിച്ചു. നിഫ്റ്റിയാകട്ടെ, 216 പോയിന്റുയർന്ന് 18,484ലാണ് വ്യാപാരം അവസാനിപ്പിച്ചത്. 

English Summary : Indian Share Market is Going Up

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

ഐഫോണ്‍ 15ൽ അദ്ഭുതങ്ങൾ, സക്കര്‍ബര്‍ഗിന്റെ രാജി: പോയവാരത്തിലെ ടെക് വാര്‍ത്തകൾ

MORE VIDEOS
FROM ONMANORAMA