ഓഹരി വിപണിയിൽ നേട്ടമുണ്ടാക്കാൻ ഇന്നറിയേണ്ടത്

HIGHLIGHTS
  • ഇന്നലെ ഇന്ത്യൻ വിപണിയിൽ അതിവേഗ മുന്നേറ്റം
global-share3
SHARE

താങ്ക്സ് ഗിവിങ് അവധിക്ക് ശേഷം അമേരിക്കൻ ഫ്യൂച്ചറുകൾ നേരിയ നഷ്ടത്തിലാണ് വ്യാപാരം തുടരുന്നത്. ഏഷ്യൻ വിപണികളും നഷ്ടത്തിൽ തുടരുന്നു. ടോക്കിയോ പണപ്പെരുപ്പക്കണക്കുകൾ ജാപ്പനീസ് സൂചികക്ക് തിരുത്തൽ നൽകി.

ഫെഡ് മിനുട്സ് 

ഫെഡ് മിനുട്സ് അനുകൂലമായതിനെ തുടർന്ന് ലോക വിപണിക്ക് ഇന്നലെ ഒരു അനുകൂല ദിനം ലഭ്യമായി. അമേരിക്കൻ വിപണിക്ക് അവധിയായായിരുന്ന ഇന്നലെ ഏഷ്യൻ- യൂറോപ്യൻ വിപണികൾ മുന്നേറ്റം നേടി. ഡോളറിനൊപ്പം ക്രൂഡ് ഓയില്‍ വീണതും ഓഹരി വിപണികൾക്കനുകൂലമായി. ബോണ്ട് യീൽഡ് വീണ്ടും വീണിട്ടും അമേരിക്കൻ ഫ്യൂച്ചറുകൾ മുന്നേറ്റം തുടരാതിരുന്നത് വിപണികൾക്ക് ആശങ്കയാണ്.  ജപ്പാന്റെ തലസ്ഥാന നഗരത്തിലെ പണപ്പെരുപ്പം 40 വർഷങ്ങൾക്കിടയിലെ ഏറ്റവും വേഗത്തിലുള്ള വളർച്ച നേടിയത് ഇന്ന് ഏഷ്യൻ വിപണികൾക്ക് ക്ഷീണമായേക്കാം. ചൈനീസ് കോവിഡ് വ്യാപനത്തിൽ അയവുകൾ റിപ്പോർട്ട് ചെയ്യാത്തതും വിപണിക്ക് ഭീഷണിയാണ്. 

ഇന്ന് ബ്ലാക്ക് ഫ്രൈഡേ ദിനത്തിൽ അമേരിക്കൻ വിപണിയിൽ പകുതി സമയം മാത്രം വ്യാപാരം നടക്കുന്നതും നിർണായകമാണ്. ഇന്ന് പുറത്ത് വരുന്ന ജർമൻ ജിഡിപി കണക്കുകൾ യൂറോപ്യൻ വിപണിക്കും പ്രധാനമാണ്. 

നിഫ്റ്റി 

രാജ്യാന്തര വിപണി സൂചനകൾക്കൊപ്പം ഡോളറിന്റെയും, ക്രൂഡ് ഓയിലിന്റെയും വീഴ്ചയുടെ പിൻബലത്തിൽ ഇന്നലെ ഇന്ത്യൻ വിപണി മികച്ച ക്ളോസിങ് സ്വന്തമാക്കി.അവസാന മണിക്കൂറിലെ മുന്നേറ്റത്തോടെ 762 പോയിന്റുകൾ മുന്നേറിയ സെൻസെക്സ് 62272 പോയിന്റിലും 216 പോയിന്റുകൾ മുന്നേറിയ നിഫ്റ്റി 18484 പോയിന്റിലും ഇന്നലെ വ്യാപാരം അവസാനിപ്പിച്ചു. 2.6% നേട്ടത്തോടെ ഐടി 30178 പോയിന്റിലേക്ക് കയറിയതാണ് ഇന്നലെ ഇന്ത്യൻ വിപണിയുടെ അതിവേഗ മുന്നേറ്റത്തിന് ആധാരമായത്. 

ഇന്നലെ 18484 പോയിന്റിൽ വ്യാപാരമവസാനിപ്പിച്ച നിഫ്റ്റി ഇന്ന് 18400 പോയിന്റിലെ പിന്തുണ നഷ്ടമായാൽ 18340 പോയിന്റിലും 18280 പോയിന്റിലും പിന്തുണ പ്രതീക്ഷിക്കുന്നു. 18530 പോയിന്റ് പിന്നിട്ടാൽ 18580 പോയിന്റിലും 18660 പോയിന്റിലുമാണ് നിഫ്റ്റിയുടെ റെസിസ്റ്റൻസുകൾ. 

ബാങ്ക് നിഫ്റ്റി 

എച്ച്ഡിഎഫ്സി ബാങ്കിന്റെ പിൻബലത്തിൽ 43075 പോയിന്റിൽ റെക്കോർഡ് ക്ലോസിങ് തുടർന്ന ബാങ്ക് നിഫ്റ്റി ഇന്ന് 42800 പോയിന്റിലും, 42600 പോയിന്റിലും പിന്തുണ പ്രതീക്ഷിക്കുന്നു. 43220 പോയിന്റ് പിന്നിട്ടാൽ 43400  പോയിന്റിലും 43580 പോയിന്റിലും അടുത്ത റെസിസ്റ്റൻസുകൾ പ്രതീക്ഷിക്കാം.

ക്രൂഡ് ഓയിൽ 

അമേരിക്കൻ ക്രൂഡ് ഓയിൽ ഇൻവെന്ററിയിലെ അപ്രതീക്ഷിത വളർച്ചയും, ചൈനയിലെ കോവിഡ് വ്യാപനവും, ജി7 രാഷ്ടങ്ങൾ റഷ്യൻ എണ്ണക്ക് ഉയർന്ന വിലയിട്ടതും ക്രൂഡ് ഓയിലിന്റെ തിരുത്തലിന് കാരണമായി. അടുത്ത വ്യാഴാഴ്ച നടക്കാനിരിക്കുന്ന ഒപെകിന്റെ യോഗത്തിലാണ് ക്രൂഡ് ഓയിലിന്റെ പ്രതീക്ഷ. 

സ്വർണം  

ഡോളറിന്റെയും ബോണ്ട് യീൽഡിന്റെയും വീഴ്‌ചയ്ക്കൊപ്പം മുന്നേറിയ സ്വർണം ഇന്നലെയും 1750 ഡോളറിന് മുകളിൽ പിടിച്ചു നിന്നു. ബോണ്ട് യീൽഡിന്റെ ചലനങ്ങൾ തന്നെയാവും ഇന്നും സ്വർണ വില നിയന്ത്രിക്കുക.

ഓഹരി വിദഗ്ധനായ ലേഖകന്റെ വാട്സാപ് : 8606666722

English Summary : Stock Market Today

Disclaimer : ഓഹരി വിപണിയിലെ നിക്ഷേപം നഷ്ടസാധ്യതകൾക്ക് വിധേയമാണ്. ലേഖനത്തിൽ പറഞ്ഞിരിക്കുന്ന വിവരങ്ങൾ ലഭ്യമായ സൂചകങ്ങളെ അടിസ്ഥാനമാക്കി ലേഖകൻ തയാറാക്കിയിട്ടുള്ളതാണ്. സ്വന്തം റിസ്കിൽ നിക്ഷേപ തീരുമാനം കൈകൊള്ളുക

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

എല്ലാവർക്കും ഇഷ്ടപ്പെടും രുചിയിൽ ചില്ലി മഷ്റും

MORE VIDEOS