നിക്ഷേപകർക്കും സംരംഭകർക്കും അവസരമൊരുക്കി മനോരമ ഫിനാൻഷ്യൽ സമിറ്റ് ദുബായിൽ

HIGHLIGHTS
  • ഡിസംബർ 9 , 10 തീയതികളിൽ ദുബായിൽ
The body language of handshakes and hand gestures
Representative Image. Photo Credit : Fizkes / iStock.com
SHARE

സംരംഭങ്ങൾ അതിവേഗം വളർച്ച നേടുന്ന ഈ കാലഘട്ടത്തിൽ കൂടുതൽ നിക്ഷേപ സാധ്യതകളുടെ ജാലകം തുറന്നു മലയാള മനോരമ ഒരുക്കുന്ന ഫിനാൻഷ്യൽ ആൻഡ് ഇൻവെസ്റ്റ്മെന്റ് സമിറ്റ് ഡിസംബർ 9, 10  തീയതികളിൽ ദുബായിൽ ഷെയ്ഖ് സയീദ് റോഡിലുള്ള ഹോട്ടൽ ഷാൻഗ്രിലയിൽ നടക്കും. സാമ്പത്തിക  വ്യാവസായിക മേഖലയിലുള്ള പ്രമുഖർ പങ്കെടുക്കുന്ന സമിറ്റിൽ കേരളത്തിലും ഗൾഫിലുമുള്ള സംരംഭകർക്ക്‌ ആശയങ്ങൾ പങ്കുവെക്കാനും നിക്ഷേപകരെ കണ്ടെത്താനുമുള്ള അവസരം ലഭിക്കുന്നു. ഒപ്പം വിവിധ സേവന വ്യവസായിക മേഖലയിലുള്ളവർക്ക് പ്രത്യേകം സ്റ്റാളുകൾക്കും അവസരമുണ്ട്.

ബിസിനസ് രംഗത്ത് പ്രവാസി മലയാളികളുടെ സാന്നിധ്യം ശ്കതമാക്കുക,  കേരളത്തിലേയ്ക്ക് കൂടുതൽ നിക്ഷേപങ്ങൾ  കൊണ്ടുവരിക എന്നീ  ലക്ഷ്യത്തോടെ സംഘടിപ്പിക്കുന്ന  ഫിനാൻഷ്യൽ സമ്മിറ്റിൽ നിങ്ങൾക്കും പങ്കാളികളാകാം. 

ബാങ്കിങ് , റിയൽ എസ്റ്റേറ്റ് , ഐ ടി  മേഖലകളിലെ  നിക്ഷേപ സാധ്യതകളെ കുറിച്ച് നിങ്ങൾക്കും വിശദവിവരം ലഭിക്കുന്നു, സൗജന്യമായി  സന്ദർശിക്കാം.എഡ്യൂടെക് , ഇലക്ട്രിക്ക് ചാർജിങ് , ഇൻസ്റ്റന്റ് ക്യാഷ് ബാക് ആപ്പ്  മുതലായ പുതു സംരംഭകരും പങ്കെടുക്കുന്നു. 9 ,10 തീയതികളിൽ രാവിലെ 11 മണിയോടെ ബിസിനസ് സ്റ്റാളുകൾ സന്ദർശിക്കാനും നിക്ഷേപ സാധ്യതകൾ മനസിലാക്കാനും അവസരമുണ്ട്. ബിസിനസ് മേഖലയിലെ വിദഗ്ദ്ധർ നയിക്കുന്ന സെമിനാർ 9 ,10 തീയതികളിൽ വൈകിട്ട് 6 മണിമുതൽ ഉണ്ടാകും.

കേരള  സ്റ്റാർട്ടപ്പ് മിഷൻ സംരംഭകർക്കായി ഒരുക്കുന്ന സേവനങ്ങളെ കുറിച്ച് സെമിനാർ ഉണ്ടാകും. കേരളത്തേയും  യു എ ഇ യെയും ബന്ധിപ്പിക്കുന്ന ബിസിനസ് സാധ്യതകളെയും കുറിച്ചറിയാം. ഒപ്പം നിക്ഷേപം അന്വേഷിക്കുന്ന പുതു സംരംഭകരുടെ  ബിസിനസ് അവതരണവും ഉണ്ടാകും .

കൂടുതൽ വിവരങ്ങൾക്കു +971 507028687, +91 9995143981എന്നീ നമ്പറുകളിൽ ബന്ധപ്പെടുക.

English Summary : Manorama Fnancial Summit in Dubai on December 9-10

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

ഇന്നസെന്റ് ചെയ്യുന്നില്ലെന്ന് പറഞ്ഞ 'ലാസർ ഇളയപ്പൻ' | Friends Malayalam | Siddique Jayaram | Meena

MORE VIDEOS