ADVERTISEMENT

ഇന്നലെ അമേരിക്കൻ വിപണി നഷ്ടത്തിൽ വ്യാപാരം അവസാനിപ്പിച്ചെങ്കിലും അമേരിക്കൻ ഫ്യൂച്ചറുകൾ നേരിയ നേട്ടത്തിലാണ് വ്യാപാരം തുടരുന്നത്. ഇന്ന് നഷ്ടത്തിൽ വ്യാപാരം ആരംഭിച്ച ഏഷ്യൻ വിപണികൾ തിരിച്ചു വരവ് നടത്തുന്നത് പ്രതീക്ഷയാണ്. എസ്ജിഎക്സ് നിഫ്റ്റി 18660 പോയിന്റിന് മുകളിൽ വ്യാപാരം തുടരുന്നു. 

വിപണിയിൽ ചൈനീസ് പ്രതിസന്ധി 

ഫെഡ് അംഗങ്ങളുടെ ഭീഷണികൾ ഇന്നലെയും അമേരിക്കൻ വിപണിക്ക് നഷ്ടം നൽകി. കടുത്ത നടപടികളിൽ നിന്നും പിന്നോട്ട് പോകാൻ ഫെഡിന് സമയമായിട്ടില്ല എന്നും വിപണി ഫെഡ് നടപടികളെ ലഘുവായി കണ്ടു തുടങ്ങിയെന്നും സെയിന്റ് ലൂയിസ് ഫെഡ് പ്രസിഡന്റ് ജെയിംസ് ബല്ലാർഡ് പറഞ്ഞു വെച്ചപ്പോൾ ന്യൂയോർക്ക് ഫെഡ് പ്രസിഡന്റ് ജോൺ വില്യംസ് അമേരിക്കൻ പണപ്പെരുപ്പം വളരെ ഉയരത്തിലാണെന്നും സൂചിപ്പിച്ചത് വിപണിയുടെ ആത്മ വിശ്വാസം കെടുത്തി. കോവിഡ് ലോക്ക് ഡൗണുകളെ തുടർന്ന് ചൈനയിൽ സാമൂഹ്യ പ്രതിസന്ധി ഉടലെടുത്തതും ഇന്നലെ വിപണിക്ക് ക്ഷീണമായി. കൺസ്യൂമർ .എനർജി ഓഹരികളുടെ വീഴ്ചയിൽ ഡൗ ജോൺസ്‌ 1.45% വീണപ്പോൾ ടെക്ക് ഓഹരികളുടെ വീഴ്ചയിൽ നാസ്ഡാക് 1.58% വീഴ്ച രേഖപ്പെടുത്തി. 

യൂറോസോൺ ഡേറ്റകളും, ജർമൻ പണപ്പെരുപ്പ കണക്കുകളും ഇന്ന് യൂറോപ്യൻ വിപണിക്ക് പ്രധാനമാണ്. സീ ബി കൺസ്യൂമർ  കോൺഫിഡൻസ് ഡേറ്റയും, ഭവന വില സൂചികയും അമേരിക്കൻ വിപണിക്കും പ്രധാനമാണ്. ചൈനീസ് വാർത്തകൾ ഇന്നും വിപണിയെ സ്വാധീനിക്കും. 

നിഫ്റ്റി 

ഇന്നലെ ഒരു പതിഞ്ഞ തുടക്കത്തിന് ശേഷം മുന്നേറി തുടങ്ങിയ ഇന്ത്യൻ വിപണി നേട്ടത്തിൽ വ്യാപാരം അവസാനിപ്പിച്ചു. ഐടി, ബാങ്കിങ് സെക്ടറുകൾ ഫ്ലാറ്റ് ക്ലോസിങ് നടത്തിയ ഇന്നലെ റിലയൻസിന്റെയും, എനർജി ഓഹരികളുടെയും മുന്നേറ്റമാണ് ഇന്ത്യൻ വിപണിക്ക് അനുകൂലമായത്. സ്‌മോൾ & മിഡ് ക്യാപ് സെക്ടറുകൾ ഇന്നലെ യഥാക്രമം1.2%വും, 0.7%വും മുന്നേറ്റം നേടി.   

ഇന്നലെ 18614 പോയിന്റ് വരെ മുന്നേറിയ ശേഷം 18562 പോയിന്റിൽ വ്യാപാരമവസാനിപ്പിച്ച നിഫ്റ്റി ഇന്നും 18400 പോയിന്റിലും 18340 പോയിന്റിലും പിന്തുണ പ്രതീക്ഷിക്കുന്നു. 18620 പോയിന്റ് പിന്നിട്ടാൽ 18680 പോയിന്റിലും 18780 പോയിന്റിലും നിഫ്റ്റി ഇന്ന് റെസിസ്റ്റൻസുകൾ നേരിട്ടേക്കാം. 

ബാങ്ക് നിഫ്റ്റി 

ഇന്നലെ 36 പോയിന്റുകൾ മുന്നേറി 43020 പോയിന്റിൽ വ്യാപാരനവസാനിപ്പിച്ച ബാങ്ക് നിഫ്റ്റി ഇന്ന് 42800 പോയിന്റിലും, 42500 പോയിന്റിലും പിന്തുണ പ്രതീക്ഷിക്കുന്നു. 43250 പോയിന്റിലും 43480 പോയിന്റിലും നിഫ്റ്റി റെസിസ്റ്റൻസും നേരിട്ടേക്കാം. 

ക്രൂഡ് ഓയിൽ

ചൈനീസ് പ്രതിസന്ധികളിൽ തട്ടി വീണ ക്രൂഡ് ഓയിൽ ഇന്നലെ വീണ്ടും തിരികെ കയറി തുടങ്ങി. 80 ഡോളറിൽ പിന്തുണ നേടിയ ബ്രെന്റ് ക്രൂഡ് ഓയിൽ തിരികെ 84 ഡോളറിലെത്തി. ഡോളർ മുന്നേറിയേക്കാവുന്നതും, ചൈനീസ് പ്രതിസന്ധികളും ക്രൂഡ് ഓയിലിന് ശക്തമായ കടമ്പകളായേക്കാം. ഞായറാഴ്ചത്തെ ഒപെക് യോഗത്തിലാണ് ക്രൂഡ് ഓയിലിന്റെ പ്രതീക്ഷകൾ.  

സ്വർണം   

സ്വർണ വില 1750 ഡോളറിൽ താഴെയായിരുന്നു ഇന്നലെയും. വീണു കൊണ്ടിരുന്ന ബോണ്ട് യീൽഡ് വീണ്ടും തിരികെ കയറി തുടങ്ങിയത് സ്വർണത്തിന് ക്ഷീണമാണ്.

ഓഹരി വിദഗ്ധനായ ലേഖകന്റെ വാട്സാപ് : 8606666722

English Summary : Stock Market Today

Disclaimer : ഓഹരി വിപണിയിലെ നിക്ഷേപം നഷ്ടസാധ്യതകൾക്ക് വിധേയമാണ്. ലേഖനത്തിൽ പറഞ്ഞിരിക്കുന്ന വിവരങ്ങൾ ലഭ്യമായ സൂചകങ്ങളെ അടിസ്ഥാനമാക്കി ലേഖകൻ തയാറാക്കിയിട്ടുള്ളതാണ്. സ്വന്തം റിസ്കിൽ നിക്ഷേപ തീരുമാനം കൈകൊള്ളുക

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com