ക്രിപ്റ്റോകറൻസികൾ നിക്ഷേപകരെ ചതിച്ചോ? ഇനിയൊരു തിരിച്ചു വരവ് ഉണ്ടാകുമോ?

HIGHLIGHTS
  • ക്രിപ്റ്റോകറൻസികൾ വിശ്വസിച്ചു നിക്ഷേപിച്ചവരുടെ പണവും കൊണ്ട് ഓടി ഒളിക്കുന്നു
BC5 (2)
SHARE

സാമ്പത്തിക ലോകത്തെ നിലവിലുള്ള പ്രശ്നങ്ങൾക്ക് പരിഹാരമായി വന്ന ക്രിപ്റ്റോകറൻസികൾ അതിൽ വിശ്വസിച്ചു നിക്ഷേപിച്ചവരുടെ പണവും കൊണ്ട് ഓടി ഒളിക്കുന്ന കാര്യമാണ് കുറച്ച് നാളുകളായി കേൾക്കാനുള്ളത്. ബിറ്റ് കോയിൻ മൂല്യം മാത്രം 70 ശതമാനമാണ് ഈ ഒരു വർഷത്തിൽ ഇടിഞ്ഞത്. എന്നാൽ 2015 നവംബർ മുതലുള്ള കണക്കുകൾ പരിശോധിച്ചാൽ ബിറ്റ് കോയിൻ 6034 ശതമാനം വളർച്ച നേടിയിട്ടുണ്ട്. അതായത് ആദ്യം നിക്ഷേപിച്ചവർക്ക് മൂല്യം ഏറ്റവും ഉയർന്ന സമയത്തു വിറ്റില്ലെങ്കിൽ പോലും ഇപ്പോഴും ബിറ്റ് കോയിൻ നിക്ഷേപത്തിൽ  ലാഭം ഉണ്ടെന്നർത്ഥം. പക്ഷെ ഏറ്റവും ഉയർന്ന വില നിലവാരത്തിലേക്ക് പോയശേഷം നഷ്ടത്തിലേക്ക് കൂപ്പുകുത്തിയ ബിറ്റ് കോയിൻ എന്നു വീണ്ടും ഉയർത്തെഴുന്നേൽക്കുമെന്നു ആർക്കും പ്രവചിക്കാൻ സാധിക്കാത്ത അവസ്ഥയാണ്. റിസർവ് ബാങ്ക് ഓഫ് ഇന്ത്യ ക്രിപ്റ്റോ കറൻസികൾ 'സ്‌കാം ' ആണെന്ന് ആവർത്തിച്ചു മുന്നറിയിപ്പ് നൽകിയിട്ടും ഇന്ത്യയിൽ ക്രിപ്റ്റോ നിക്ഷേപം ഈ വർഷം ആദ്യപകുതിയിൽ ഉയരുകയായിരുന്നു. ക്രിപ്റ്റോ കറൻസികൾ അപ്രത്യക്ഷമാകുമെന്നു ഒരു പക്ഷവും വൻ തിരിച്ചുവരവ് നടത്തുമെന്ന് മറുപക്ഷവും ചേർന്ന് സോഷ്യൽ മീഡിയയിൽ ചൂടേറിയ ചർച്ചകൾ നടക്കുന്നുണ്ട്. 

ഏറ്റവും കൂടുതൽ വിപണി മൂലധനമുള്ള (മാർക്കറ്റ് ക്യാപ്) 7 ക്രിപ്റ്റോകറൻസികളുടെ ഇന്നത്തെ വില, 24 മണിക്കൂറിലെയും, ഏഴ് ദിവസത്തേയും വില വ്യത്യാസങ്ങൾ, വിപണി മൂലധനം എന്നിവ താഴെ കൊടുത്തിരിക്കുന്നു.

table-crypto-28-11-2022

ഈ ലേഖനം ക്രിപ്റ്റോകറൻസികളെക്കുറിച്ചുള്ള  വസ്തുനിഷ്ഠമായ  വിശകലനത്തിന് മാത്രമുള്ളതാണ്. ക്രിപ്റ്റോകറൻസി നിക്ഷേപത്തെ  പ്രോത്സാഹിപ്പിക്കുന്നില്ല.

English Summary : What will Happen to Cryprocurrency Investment

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

എനിക്ക് മലയാളം വായിക്കാനറിയില്ല. അമ്മ വായിച്ചുതരും

MORE VIDEOS