ADVERTISEMENT

അമേരിക്കൻ വിപണി ഇന്നലെ ഒരു മിക്സഡ് ക്ലോസിങ് നടത്തിയതിന് ശേഷം അമേരിക്കൻ ഫ്യൂച്ചറുകള്‍ ഇന്ന് ഫ്ലാറ്റ് തുടക്കം നേടി. ഏഷ്യൻ വിപണികളും ഇന്ന് മിക്സഡ് തുടക്കം സ്വന്തമാക്കി. എസ്ജിഎക്സ്  നിഫ്റ്റി 18730 പോയിന്റിൽ വ്യാപാരം തുടരുന്നു. 

ഫെഡ് ചെയർമാൻ സംസാരിക്കും 

ഫെഡ് അംഗങ്ങളുടെ പ്രസ്താവനകളെത്തുടർന്ന് അമേരിക്കൻ ബോണ്ട് യീൽഡ് മുന്നേറിയത് ഇന്നലെ അമേരിക്കൻ വിപണിക്ക് മുന്നേറ്റം നിഷേധിച്ചു. ചൈനയിലെ കോവിഡ് തരംഗം ഐഫോണിന്റെ ഉല്പാദനത്തെയും ബാധിക്കുമെന്ന റിപ്പോർട്ട് ആപ്പിളിനോപ്പം മറ്റ് ടെക്ക് ഓഹരികൾക്കും വീഴ്ച നൽകി. എനർജി, ചിപ്പ്, ബാങ്കിങ് ഓഹരികളുടെ മുന്നേറ്റം ഡൗ ജോൺസിന് ഇന്നലെ ഫ്ലാറ്റ് ക്ളോസിങ് നൽകി. ഇന്ന് അമേരിക്കൻ ഫെഡ് ചെയർമാൻ ജെറോം പവൽ പണനയത്തെക്കുറിച്ച് സംസാരിക്കാനിരിക്കുന്നത് ഫെഡിന്റെ ഡിസംബർ യോഗത്തിലെ തീരുമാനങ്ങളെക്കുറിച്ച് സൂചന നൽകിയേക്കാമെന്നത് ഇന്ന് വിപണിക്ക് പ്രധാനമാണ്.

ഇന്ന് പുറത്ത് വരുന്ന അമേരിക്കൻ ജിഡിപി കണക്കുകളും, പിസിഇ പണപ്പെരുപ്പക്കണക്കുകളും, ജോബ് ഓപ്പണിങ് കണക്കുകളും, ഭവന വില്പന കണക്കുകളും വിപണിക്ക് പ്രധാനമാണ്. ചൈനീസ് പിഎംഐ, ഫ്രഞ്ച്, യൂറോ സോൺ പണപ്പെരുപ്പ കണക്കുകളും ഇന്ന് വിപണിക്ക് പ്രധാനമാണ്. 

നിഫ്റ്റി 

ഇന്നലെയും ഒരു പതിഞ്ഞ തുടക്കത്തിന് ശേഷം കുതിപ്പ് തുടർന്ന ഇന്ത്യൻ വിപണി ഇന്നലെയും റെക്കോർഡ് ഉയരങ്ങൾ താണ്ടിയെങ്കിലും ലാഭമെടുക്കലിൽ പാതി നേട്ടം കൈവിട്ടു. ഐടി, ബാങ്കിങ് സെക്ടറുകൾ നേട്ടങ്ങൾ കൈവിട്ട് ഫ്ലാറ്റ് ക്ളോസിങ് നടത്തിയപ്പോൾ എഫ്എംസിജി സെക്ടർ മുന്നേറ്റം കുറിച്ചു. നിഫ്റ്റി സ്‌മോൾ & മിഡ് ക്യാപ് സെക്ടറുകൾക്കൊപ്പം ഇൻഫ്രാ, ഓട്ടോ, റിയൽറ്റി സെക്ടറുകളും  നഷ്ടം കുറിച്ചു. 

ഇന്നലെ പുതിയ റെക്കോർഡ് ഉയരമായ 18678 പോയിന്റിൽ നിന്നും താഴെയിറങ്ങി 18618ൽ വ്യാപാരം അവസാനിപ്പിച്ച നിഫ്റ്റി 18550 പോയിന്റിലെ പിന്തുണ നഷ്ടമായാൽ 18480 പോയിന്റിലും, 18400 പോയിന്റിലും പിന്തുണ പ്രതീക്ഷിക്കുന്നു. 18680 പോയിന്റിലും 18750 പോയിന്റിലുമാണ് നിഫ്റ്റിയുടെ അടുത്ത റെസിസ്റ്റൻസുകൾ. വിദേശ ഫണ്ടുകൾ ഇന്ത്യൻ വിപണിയിലെ വാങ്ങലിന്റെ തോത് ഉയർത്തിയതും പ്രതീക്ഷയാണ്. 

ബാങ്ക് നിഫ്റ്റി 

ഇന്നലെ 43279 പോയിന്റ് വരെ മുന്നേറിയ ശേഷം 33 പോയിന്റ് മാത്രം നേട്ടത്തിൽ 43053 പോയിന്റിൽ വ്യാപാരമവസാനിപ്പിച്ച ബാങ്ക് നിഫ്റ്റി ഇന്നും 42800 പോയിന്റിലും, 42500 പോയിന്റിലും പിന്തുണ പ്രതീക്ഷിക്കുന്നു. 43300 പോയിന്റിലും 43550 പോയിന്റിലുമാണ് ബാങ്ക് നിഫ്റ്റിയുടെ റെസിസ്റ്റൻസുകൾ. 

ക്രൂഡ് ഓയിൽ 

മുൻ ആഴ്ചയിൽ 4.2 ദശലക്ഷം ബാരൽ ക്രൂഡ് ഓയിലിന്റെ കുറവ് കാണിച്ച അമേരിക്കൻ എണ്ണ ശേഖരത്തിൽ കഴിഞ്ഞ ആഴ്ച 7.85 ദശലക്ഷം ബാരലിന്റെ കുറവ് റിപ്പോർട്ട് ചെയ്തത് ക്രൂഡ് ഓയിലിന് അനുകൂലമാണ്.  ചൈനയിലെ കോവിഡ് പ്രതിസന്ധികളിൽ അയവ് പ്രതീക്ഷിക്കുന്നതും, അടുത്ത ആഴ്ചയിലെ ഒപെക് യോഗവും ക്രൂഡിന് പ്രതീക്ഷയാണ്. 

സ്വർണം 

ഫെഡ് ചെയർമാന്റെ ഇന്നത്തെ പ്രസംഗം സ്വർണത്തിനും പ്രധാനമാണ്. ഫെഡ് റിസേർവ് ഡിസംബറിൽ നിരക്ക് വർദ്ധനയുടെ തോത് കുറക്കുമെന്ന സൂചന സ്വർണത്തിനും മുന്നേറ്റം നൽകും. മറിച്ചായാൽ ഡോളറും ബോണ്ട് യീൽഡും മുന്നേറുന്നത് വിപണിക്കൊപ്പം സ്വർണത്തിനും, ബേസ് മെറ്റലുകൾക്കും ക്ഷീണമാണ്.

ഓഹരി വിദഗ്ധനായ ലേഖകന്റെ വാട്സാപ് : 8606666722

English Summary : Stock Market Today

Disclaimer : ഓഹരി വിപണിയിലെ നിക്ഷേപം നഷ്ടസാധ്യതകൾക്ക് വിധേയമാണ്. ലേഖനത്തിൽ പറഞ്ഞിരിക്കുന്ന വിവരങ്ങൾ ലഭ്യമായ സൂചകങ്ങളെ അടിസ്ഥാനമാക്കി ലേഖകൻ തയാറാക്കിയിട്ടുള്ളതാണ്. സ്വന്തം റിസ്കിൽ നിക്ഷേപ തീരുമാനം കൈകൊള്ളുക

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com