ഓഹരി വിപണിയിൽ നേട്ടമുണ്ടാക്കാൻ ഇന്നറിയേണ്ടത്

HIGHLIGHTS
  • ഇന്ത്യൻ വിപണി ആഭ്യന്തര ഫണ്ടുകളുടെ പിന്തുണയിൽ പോസിറ്റീവ് ക്ളോസിങ് സ്വന്തമാക്കി
mkt (2)
SHARE

അമേരിക്കൻ വിപണിയുടെ ഇന്നലത്തെ മിക്‌സഡ് ക്ളോസിങ്ങിന് ശേഷം അമേരിക്കൻ ഫ്യൂച്ചറുകൾ ഇന്ന് നഷ്ടത്തിലാണ് വ്യാപാരം തുടരുന്നത്. ഏഷ്യൻ വിപണികളും ഇന്ന് നഷ്ട തുടക്കം കുറിച്ചു. ജാപ്പനീസ് വിപണി 2% നഷ്ടത്തിലാണ് വ്യാപാരം തുടരുന്നത്. എസ്ജിഎക്സ് നിഫ്റ്റി 18900 പോയിന്റിന് സമീപം വ്യാപാരം തുടരുന്നു. 

യുഎസ് നോൺ ഫാം പേറോൾ ഇന്ന് 

അമേരിക്കയുടെ ഐഎസ്എം മാനുഫാക്ച്ചറിങ് പിഎംഐ കണക്കുകൾ 2020 മെയ് മാസത്തിന് ശേഷം ആദ്യമായി 50ൽ താഴെ വന്നത് അമേരിക്കൻ വിപണിയിൽ വീണ്ടും മാന്ദ്യഭയം കൊണ്ട് വന്നു. ഫെഡ് നിരക്ക് വർദ്ധന കുറയുമെന്ന പ്രഖ്യാപനത്തിന്റെയും, മാന്ദ്യ ഭയത്തിന്റെയും സ്വാധീനത്തിൽ ബോണ്ട് യീൽഡ് വീണ്ടും വീണത് ബാങ്കിങ് ഓഹരികൾക്കും, ക്രൂഡ് ഓയിൽ  വീണത് എനർജി ഓഹരികൾക്കും വീഴ്ച നൽകി. ബോണ്ട് യീൽഡ് വീഴ്ച പ്രധാന ടെക്ക് ഓഹരികൾക്ക് മുന്നേറ്റം നൽകിയത് നാസ്ഡാക്കിന് ഇന്നലെയും അനുകൂലമായി. ഫെഡ് റിസർവ് തീരുമാനങ്ങളെ സ്വാധീനിക്കുന്ന പിസിഇ പണപ്പെരുപ്പ കണക്കുകൾ ഒക്ടോബറിൽ വിപണി പ്രതീക്ഷയേക്കാൾ കുറഞ്ഞ തോതിൽ വളർന്നതും, മോശമല്ലാത്ത ജോബ് ഡേറ്റയും, പേഴ്സണൽ ഇൻകം-കൺസംപ്ഷൻ കണക്കുകൾ മെച്ചപ്പെട്ടതും വിപണിക്ക് പ്രതീക്ഷയാണ്. 

ഇന്ന് പുറത്ത് വരാനിരിക്കുന്ന അമേരിക്കയുടെ നവംബറിലെ തൊഴിൽ വിവരക്കണക്കുകൾ ഇന്ന് അമേരിക്കൻ  വിപണിക്ക് പ്രധാനമാണ്.  യൂറോ-സോൺ പണപ്പെരുപ്പ കണക്കുകളും, ഇസിബി പ്രസിഡന്റിന്റെ പ്രസ്താവനകളും ഇന്ന് യൂറോപ്യൻ വിപണിക്കും പ്രധാനമാണ്. 

നിഫ്റ്റി 

അമേരിക്കൻ വിപണിയുടെ മുന്നേറ്റത്തിന്റെ പിൻബലത്തിൽ ഇന്നലെ മറ്റ് ഏഷ്യൻ വിപണികൾക്കൊപ്പം നേട്ടത്തോടെ ആരംഭിച്ച ഇന്ത്യൻ വിപണി ആഭ്യന്തര ഫണ്ടുകളുടെ പിന്തുണയിൽ പോസിറ്റീവ് ക്ളോസിങ് സ്വന്തമാക്കി. നാസ്ഡാക്ക് റാലിയുടെ സ്വാധീനത്തിൽ 2.4% മുന്നേറിയ ഐടി സെക്ടർ തന്നെയാണ് ഇന്ത്യൻ വിപണിയെ ഇന്നലെ മുന്നിൽ നിന്നും നയിച്ചത്. പൊതുമേഖല ബാങ്കുകളും, റിയൽറ്റി, മെറ്റൽ സെക്ടറുകളും മികച്ച മുന്നേറ്റം നടത്തിയ ഇന്നലെ ഓട്ടോ, എനർജി, എഫ്എംസിജി സെക്ടറുകൾ നഷ്ടം കുറിച്ചു. 

ഇന്നലെ 18888 പോയിന്റ് വരെ മുന്നേറിയ ശേഷം ലാഭമെടുക്കലിൽ 18778ലേക്ക് വീണ നിഫ്റ്റി 18812 പോയിന്റിൽ വ്യാപാരമവസാനിപ്പിച്ചു. 18750 യിന്റിലെ പിന്തുണ നഷ്ടമായാൽ 18700 പോയിന്റിലും, 18640 പോയിന്റിലും നിഫ്റ്റി ഇന്ന് പിന്തുണ പ്രതീക്ഷിക്കുന്നു. 18900 പോയിന്റിലും, 18960 പോയിന്റിലുമാണ് നിഫ്റ്റിയുടെ റെസിസ്റ്റൻസുകൾ.    

ബാങ്ക് നിഫ്റ്റി 

എച്ച്ഡിഎഫ്സി ബാങ്കിന്റെയും പൊതു മേഖല ബാങ്കുകളുടെയും മുന്നേറ്റത്തിൽ 43515 പോയിന്റ് വരെ മുന്നേറിയ ശേഷം 43261 പോയിന്റിൽ വീണ്ടും റെക്കോർഡ് ക്ലോസിങ് സ്വന്തമാക്കിയ ബാങ്ക് നിഫ്റ്റി ഇന്നും 43050 പോയിന്റിലും 42840 പോയിൻന്റിലും പിന്തുണ നേടിയേക്കാം. 43500 പോയിന്റിലും 43700 പോയിന്റിലുമാണ് ബാങ്ക് നിഫ്റ്റിയുടെ ഇന്നത്തെ റെസിസ്റ്റൻസുകൾ. 

ക്രൂഡ് ഓയിൽ 

ചൈനീസ് കോവിഡ് പ്രതിസന്ധികൾ നിലനിൽക്കെ തന്നെ അമേരിക്കൻ പിഎംഐ ഡേറ്റയിലെ വീഴ്ച വിപണിയിൽ വീണ്ടും മാന്ദ്യ ഭയം കൊണ്ട് വന്നത് ഇന്നലെ ക്രൂഡ് ഓയിലിന് ക്ഷീണം നൽകി. ഞായറാഴ്ച നടക്കാനിരിക്കുന്ന ഒപെക് യോഗം എണ്ണ ഉല്പാദന നിയന്ത്രണം പ്രഖ്യാപിക്കും എന്ന പ്രതീക്ഷയിലാണ് ഓയിൽ ബുള്ളുകൾ. ബ്രെന്റ് ക്രൂഡ് 87 ഡോളറിൽ വ്യാപാരം തുടരുന്നു. 

സ്വർണം 

അമേരിക്കൻ 10വർഷ ബോണ്ട് യീൽഡ് 3.5%ലേക്ക് വീണത് രാജ്യാന്തര സ്വർണ വിലയെ 1800 ഡോളറിന് മുകളിലെത്തിച്ചു. 1780 ഡോളറിൽ പിന്തുണ പ്രതീക്ഷിക്കുന്ന സ്വർണത്തിന്റെ അടുത്ത റെസിസ്റ്റൻസ് 1818 ഡോളറിലാണ്.

ഓഹരി വിദഗ്ധനായ ലേഖകന്റെ വാട്സാപ് : 8606666722

English Summary : Stock Market Today

Disclaimer : ഓഹരി വിപണിയിലെ നിക്ഷേപം നഷ്ടസാധ്യതകൾക്ക് വിധേയമാണ്. ലേഖനത്തിൽ പറഞ്ഞിരിക്കുന്ന വിവരങ്ങൾ ലഭ്യമായ സൂചകങ്ങളെ അടിസ്ഥാനമാക്കി ലേഖകൻ തയാറാക്കിയിട്ടുള്ളതാണ്. സ്വന്തം റിസ്കിൽ നിക്ഷേപ തീരുമാനം കൈകൊള്ളുക

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

എല്ലാവർക്കും ഇഷ്ടപ്പെടും രുചിയിൽ ചില്ലി മഷ്റും

MORE VIDEOS