ADVERTISEMENT

ക്രിപ്റ്റോ ലോകത്തെ വൻകിട ഖനനക്കാർ പലരും റഷ്യയിൽ നിന്നാണെന്നത് പരസ്യമായ രഹസ്യമാണ്. ക്രിപ്റ്റോകളുടെ വിലയിലുണ്ടായ തകർച്ച മൂലം പല വൻകിട ഖനനക്കാരും ഖനനത്തിനുപയോഗിക്കുന്ന വളരെശക്തിയേറിയ കംപ്യൂട്ടറുകളും, മറ്റ് അനുബന്ധ ഉപകരണങ്ങളും ഉപേക്ഷിച്ചു റഷ്യ വിടുന്നതായി റിപ്പോർട്ടുണ്ട്. കിട്ടിയ തുച്ഛവിലയ്ക്കാണ് ഇത്തരം ഉപകരണങ്ങളുടെ വില്പന നടക്കുന്നത്.ക്രിപ്റ്റോ വിലയിടിവിനിടയിലും  ഇത് വാങ്ങാനും, ഖനനം നടത്താനും  ഇപ്പോൾ റഷ്യയിൽ നല്ല ഡിമാൻഡ് ഉണ്ടെന്ന് രാജ്യാന്തര മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. 

ക്രിപ്റ്റോ വോലറ്റുകളിൽ നുഴഞ്ഞു കയറാൻ പുതിയ തരം ആപ്പുകളും തന്ത്രങ്ങളും തട്ടിപ്പുകാർ ഉപയോഗിക്കുന്നുവെന്ന് റിപ്പോർട്ടുകളുണ്ട്. ഡൽഹി എയിംസിന്റെ സെർവറിൽ  നുഴഞ്ഞുകയറിയ ഹാക്കർമാർ 200 കോടി രൂപയുടെ ക്രിപ്റ്റോകറൻസിയാണ് ആവശ്യപ്പെട്ടിരിക്കുന്നത്. 4  കോടി രോഗികളുടെ വിവരങ്ങളാണ് ഹാക്കർമാർ അടിച്ചുമാറ്റിയിരിക്കുന്നത്  എന്നാണ് സൂചന.

ഏറ്റവും കൂടുതൽ വിപണി മൂലധനമുള്ള (മാർക്കറ്റ് ക്യാപ്) 7 ക്രിപ്റ്റോകറൻസികളുടെ ഇന്നത്തെ വില, 24 മണിക്കൂറിലെയും, ഏഴ് ദിവസത്തേയും വില വ്യത്യാസങ്ങൾ, വിപണി മൂലധനം എന്നിവ താഴെ കൊടുത്തിരിക്കുന്നു.

table-crypto-5-122022

ഈ ലേഖനം ക്രിപ്റ്റോകറൻസികളെക്കുറിച്ചുള്ള  വസ്തുനിഷ്ഠമായ  വിശകലനത്തിന് മാത്രമുള്ളതാണ്. ക്രിപ്റ്റോ കറൻസി നിക്ഷേപത്തെ  പ്രോത്സാഹിപ്പിക്കുന്നില്ല.

English Summary : Cryptocurrency Prices in Last Week

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com