ADVERTISEMENT

അമേരിക്കൻ വിപണി ഈ ആഴ്ചയിലെ ആദ്യ മുന്നേറ്റം ഇന്നലെ സ്വന്തമാക്കി. ഇന്ന് നഷ്ടത്തിൽ ആരംഭിച്ച അമേരിക്കൻ ഫ്യൂച്ചറുകൾ പോസിറ്റീവ് മേഖലയിലേക്ക് കടന്നത് പ്രതീക്ഷയാണ്. ജാപ്പനീസ് വിപണി 1%ൽ കൂടുതൽ നേട്ടത്തിൽ വ്യാപാരം തുടരുന്നു. 

ചൈനീസ് പണപ്പെരുപ്പം കുറയുന്നു 

ഇന്ന് അമേരിക്കൻ മൊത്ത വിലക്കയറ്റ കണക്കുകൾ പുറത്ത് വരാനിരിക്കെ ഇന്നലെ ബോണ്ട് യീൽഡ് വീണത് അമേരിക്കൻ വിപണിക്ക് ആശ്വാസ മുന്നേറ്റം നൽകി. അമേരിക്കയിൽ ജോബ് ലെസ്സ് ക്ലെയിമിനായി അപേക്ഷിച്ചവരുടെ എണ്ണത്തിൽ നേരിയ വർദ്ധനവുണ്ടായതും വിപണിക്ക് അനുകൂലമായി.  ടെക്ക്-ചിപ്പ്  ഓഹരികൾക്കൊപ്പം ബാങ്കിങ്, എനർജി, കൺസ്യൂമർ ഓഹരികളും തിരിച്ചു വരവിന് ശ്രമിച്ചത് അഞ്ച് ദിവസത്തെ വീഴ്ചക്ക് ശേഷം ഇന്നലെ അമേരിക്കൻ വിപണിക്ക് പോസിറ്റീവ് ക്ലോസിങ് നൽകി. ടെക്ക് സെക്ടറിന്റെ തിരിച്ചു വരവിൽ നാസ്ഡാക് 1.13% മുന്നേറിയപ്പോൾ ഡൗ ജോൺസിന്റെ മുന്നേറ്റം അര ശതമാനത്തിൽ ഒതുങ്ങി. അമേരിക്കൻ 10 വർഷ ബോണ്ട് യീൽഡ് 3.5%ൽ താഴെയാണ് വ്യാപാരം തുടരുന്നത്. 

ചൈനയുടെ റീറ്റെയ്ൽ പണപ്പെരുപ്പ വളർച്ച വിപണി പ്രതീക്ഷിച്ചിരുന്നത് പോലെ നവംബറിൽ 0.2% കുറഞ്ഞു1.6%ലേക്ക് വീണത് വിപണിക്ക് അനുകൂലമാണ്. അമേരിക്കൻ പ്രൊഡ്യൂസർ പ്രൈസ് ഇൻഡക്‌സും ഇന്ന് വിപണിയെ നിയന്ത്രിക്കും. അമേരിക്കൻ റീറ്റെയ്ൽ പണപ്പെരുപ്പ കണക്കുകൾ ചൊവ്വാഴ്ചയാണ് പുറത്ത് വരുന്നത്. 

നിഫ്റ്റി 

തുടർച്ചയായ മൂന്ന് ദിവസത്തെ വീഴ്ചക്ക് ശേഷം ഇന്ത്യൻ വിപണി ഇന്നലെ നേട്ടത്തിൽ വ്യാപാരം അവസാനിപ്പിച്ചു. രാജ്യാന്തര വിപണിയിലെ തിരിച്ചു വരവിന്റെ ലക്ഷണങ്ങളും ബാങ്കിങ്, പൊതു മേഖല സെക്ടറുകളുടെ മുന്നേറ്റവും ഇന്ത്യൻ വിപണിക്ക് അനുകൂലമായി. മെറ്റൽ, ഇൻഫ്രാ, ഓട്ടോ സെക്ടറുകളും മിഡ് & സ്‌മോൾ ക്യാപ്പ് സെക്ടറുകളും ഇന്നലെ നേട്ടം സ്വന്തമാക്കി. 

ഇന്നലെ 18625 പോയിന്റ് വരെ മുന്നേറിയ ശേഷം 18609 പോയിന്റിൽ വ്യാപാരമവസാനിപ്പിച്ച നിഫ്റ്റി ഇന്ന് 18550 പോയിന്റിലും 18500 പോയിന്റിലും പിന്തുണ പ്രതീക്ഷിക്കുന്നു. 18680 പോയിന്റിലും 18750 പോയിന്റിലുമാണ് നിഫ്റ്റിയുടെ ഇന്നത്തെ ആദ്യ റെസിസ്റ്റൻസുകൾ. 

ബാങ്ക് നിഫ്റ്റി 

ഇന്നലെ 500 പോയിന്റുകൾ മുന്നേറി 43596 യിന്റിൽ വ്യാപാരമവസാനിപ്പിച്ച ബാങ്ക് നിഫ്റ്റി 43200 പോയിന്റിലും 42900 പോയിന്റിലും പിന്തുണ പ്രതീക്ഷിക്കുന്നു. 4380 പോയിന്റിലും 44000 പോയിന്റിലുമാണ് ബാങ്ക് നിഫ്റ്റിയുടെ ഇന്നത്തെ റെസിസ്റ്റൻസുകൾ. 

ക്രൂഡ് ഓയിൽ 

ഇന്നലെ ക്രമപ്പെട്ട് തുടങ്ങിയ ക്രൂഡ് ഓയിൽ ഒരു തിരിച്ചു വരവ് പ്രതീക്ഷിക്കുന്നു. പണപ്പെരുപ്പ കണക്കുകളും, കേന്ദ്ര ബാങ്ക് തീരുമാനങ്ങളും ക്രൂഡ് ഓയിലിനും പ്രധാനമാണ്. കൂടുതൽ ചൈനീസ് റീ ഓപ്പണിങ് വാർത്തകൾ പ്രതീക്ഷിച്ചിരിക്കുകയാണ് ഓയിൽ ബുള്ളുകൾ. 77 ഡോളറിന് സമീപമാണ് ബ്രെന്റ് ക്രൂഡ് ഓയിൽ വ്യാപാരം തുടരുന്നത്. 

സ്വർണം 

1800 ഡോളറിന് തൊട്ട് താഴെ ക്രമപ്പെടുന്ന രാജ്യാന്തര സ്വർണ വില ബോണ്ട് യീൽഡ് വീണാൽ ഇനിയും മുന്നേറ്റം പ്രതീക്ഷിക്കുന്നു. 1830 ഡോളറിലാണ് സ്വർണത്തിന്റെ അടുത്ത റെസിസ്റ്റൻസ്. അമേരിക്കൻ പണപ്പെരുപ്പ കണക്കുകളും, ഫെഡ് തീരുമാനങ്ങളും ബോണ്ട് യീൽഡിനും ഡോളറിനും നൽകുന്ന ചാഞ്ചാട്ടം വിപരീത ധ്രുവത്തിൽ സ്വർണത്തിനും ബാധകമായിരിക്കും.

ഓഹരി വിദഗ്ധനായ ലേഖകന്റെ വാട്സാപ് : 8606666722

English Summary : Stock Market Today

Disclaimer : ഓഹരി വിപണിയിലെ നിക്ഷേപം നഷ്ടസാധ്യതകൾക്ക് വിധേയമാണ്. ലേഖനത്തിൽ പറഞ്ഞിരിക്കുന്ന വിവരങ്ങൾ ലഭ്യമായ സൂചകങ്ങളെ അടിസ്ഥാനമാക്കി ലേഖകൻ തയാറാക്കിയിട്ടുള്ളതാണ്. സ്വന്തം റിസ്കിൽ നിക്ഷേപ തീരുമാനം കൈകൊള്ളുക

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com