എട്ടുതറയില്‍ ഷെയർവെല്‍ത്തുമായി കൈകോർക്കുന്നു, ധനകാര്യ സേവനങ്ങൾ ഇനി ഒരു കുടക്കീഴില്‍

HIGHLIGHTS
  • എട്ടുതറയില്‍ ഫിനാന്‍സിന്‍റെ എല്ലാ ശാഖകളിലും ഇനി ഷെയർവെല്‍ത്ത് ഗ്രൂപ്പ് നല്‍കി വരുന്ന സേവനങ്ങള്‍ ലഭ്യമാവും
ettutharayil
ഫോട്ടോ: ഡോക്ടർ ടി വിനയകുമാർ, ചെയർമാൻ, മോട്ട് ഫിനാൻഷ്യൽ സർവീസസ് (ഗ്രൂപ്പ്‌ കമ്പനി), അനു ചെറിയാൻ, എംഡി, എട്ടുതറയിൽ ഗ്രൂപ്പ്‌, ടി. ബി. രാമകൃഷ്ണൻ, എം ഡി, ഷെയർ വെൽത്ത് ഗ്രൂപ്പ്‌, ജിസ് പി കൊട്ടുകപ്പിള്ളിൽ, ചെയർമാൻ, എട്ടുതറയിൽ ഗ്രൂപ്പ്‌, ജി ശ്രീറാം, എം ഡി, എസ് ഐ ക്യാപിറ്റൽ സർവീസസ് (ഗ്രൂപ്പ്‌ ഓഫ് കമ്പനീസ് )
SHARE

തെക്കന്‍ കേരളത്തിലെ പ്രമുഖ ഫിനാന്‍സ് സ്ഥാപനമായ എട്ടുതറയില്‍ ഫിനാന്‍സ് ദക്ഷിണേന്ത്യയിലെ മുന്‍നിര ധനകാര്യസ്ഥാപനമായ ഷെയർവെല്‍ത്ത് ഗ്രൂപ്പുമായി കൈകോർക്കുന്നു. ഷെയർവെല്‍ത്ത് ഗ്രൂപ്പില്‍ എട്ടുതറയില്‍ ഫിനാന്‍സ് ഓഹരി സ്വന്തമാക്കിയാണ് ഇത് സാധ്യമാകുന്നത്. ഇതു സംബന്ധിച്ച എല്ലാ പ്രക്രിയകളും പൂർത്തിയായതായി എട്ടുതറയില്‍ ഗ്രൂപ്പ് മാനേജിങ് ഡയറക്ടർ അനു ചെറിയാനും ഷെയർവെല്‍ത്ത് ഗ്രൂപ്പ് മാനേജിങ് ഡയറക്ടർ ആന്‍റ് സി.ഇ.ഒ ടി.ബി. രാമകൃഷ്ണനും (റാംകി) ആലപ്പുഴയില്‍ വാർത്താസമ്മേളനത്തില്‍ അറിയിച്ചു. 

ഇതനുസരിച്ച്, കായംകുളം ആസ്ഥാനമായ എട്ടുതറയില്‍ ഫിനാന്‍സിന്‍റെ എല്ലാ ശാഖകളിലും ഇനി ഷെയർവെല്‍ത്ത് ഗ്രൂപ്പ് നല്‍കി വരുന്ന എല്ലാ സേവനങ്ങളും ലഭ്യമാവും. ഷെയർവെല്‍ത്ത് ഗ്രൂപ്പ് ഈയിടെ ദേശീയതലത്തില്‍ മുന്‍നിര ധനകാര്യ സ്ഥാപനമായ കോട്ടക് ഗ്രൂപ്പുമായി കൈകോർത്തിരുന്നു. ഇതോടെ കോട്ടക് സെക്യൂരിറ്റിസ്, കോട്ടക് മഹീന്ദ്ര ബാങ്ക് തുടങ്ങിയവയുടെ സേവനങ്ങളും പുതിയ കൂട്ടുകെട്ടിലൂടെ എളുപ്പത്തില്‍ ലഭ്യമാവും. 

സേവനങ്ങളുടെ വൈവിധ്യം

ഈ സംയോജനം വഴി എട്ടുതറയിലിന്‍റെ ഉപഭോക്താക്കള്‍ക്ക് ഫിനാന്‍സ് മേഖലയിലെ എല്ലാ സേവനങ്ങളും ഒരു കുടക്കീഴില്‍ ലഭ്യമാവുകയാണ്. സേവനങ്ങളുടെ കാര്യത്തിലെ വൈവിധ്യമാണ് ഈ കൂട്ടായ്മയില്‍ ഏറ്റവും പ്രധാനം.

ഇന്ത്യന്‍ ഓഹരിവിപണികളിലെ (എന്‍.എസ്.ഇ, ബി.എസ്.ഇ) ഡി-മാറ്റ്, ബ്രോക്കിംഗ് ഇടപാടുകള്‍, ഷെയർ റിസർച്ച്, പോർട്ട്ഫോളിയോ മാനേജ്മെന്‍റ് സർവീസസ്, മ്യൂച്വല്‍ ഫണ്ട് എന്നിവക്ക് വിപുലമായ സംവിധാനങ്ങളാണ് സജ്ജമാക്കിയിരിക്കുന്നത്. ബ്രോക്കിങ് ഇടപാടിലുള്ള സാങ്കേതിക മുന്‍തൂക്കം വളരെ വലുതാണ്. ബ്രോക്കിങ് സേവനങ്ങള്‍, ഓഹരിയുടെ പുറത്തുള്ള ലോണുകള്‍ എന്നിവയും ഇവിടെയുണ്ട്.

ആപ്പിള്‍, ടെസ്ല, മെറ്റ (ഫേസ്ബുക്ക്), ആല്‍ഫബെറ്റ് (ഗൂഗ്ള്‍) തുടങ്ങി മുന്‍നിരയിലുള്ളതും അല്ലാത്തതുമായ ആഗോളകമ്പനികളുടെയെല്ലാം ഓഹരികള്‍ കേരളത്തിലെ ഇടപാടുകാർക്ക് മുന്‍പുണ്ടായിരുന്ന തടസങ്ങളൊന്നുമില്ലാതെ ഇവിടെയിരുന്ന് വാങ്ങാനുള്ള സംവിധാനവും ഇതിലൂടെ ഒരുക്കിയിരിക്കുന്നു. കമ്മോഡിറ്റി, കറന്‍സി തുടങ്ങിയവയിലും ഇടപാട് നടത്താം. 

ഭവന, വാഹന, വ്യക്തിഗത, ബിസിനസ് ലോണ്‍ എന്നിവയക്ക് പുറമേ, ചെറുകിട ബിസിനസ്, മൈക്രോ ലോണ്‍ തുടങ്ങിയവയും ലഭ്യമാവും. 

നൂലാമാലകള്‍ കുറഞ്ഞ്, ഏതു ശ്രേണിയുള്ള ഉപഭോക്താവിനും എളുപ്പത്തില്‍ സേവനം ലഭ്യമാകുമെന്നതാണ് ഈ കൂട്ടായ്മയുടെ ഏറ്റവും വലിയ പ്രത്യേകതയെന്ന് എട്ടുതറയില്‍ ഫിനാന്‍സ് സാരഥി അനു ചെറിയാന്‍ പറഞ്ഞു. 

ഈ കൂടിച്ചേരലിലോടെ, തെക്കന്‍ കേരളത്തിലെ ഷെയർവെല്‍ത്ത് ഗ്രൂപ്പിന്‍റെ സാന്നിധ്യം പതിന്മടങ്ങ് വർധിക്കുമെന്ന് ഗ്രൂപ്പ് മേധാവി ടി.ബി. രാമകൃഷ്ണന്‍ (റാംകി) പറഞ്ഞു. 

English Summary : ShareWealth and Ettutharayil Group will Work Together

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

അച്ഛനാണ് മാതൃക അമ്മയാണ് ശക്തി

MORE VIDEOS