ക്രിപ്റ്റോ കറൻസി വ്യാപാരം ചൂതാട്ടമാണ്: ആർ ബി ഐ

HIGHLIGHTS
  • ക്രിപ്‌റ്റോകറൻസിയുടെ വിലയിലെ ചാഞ്ചാട്ടം വിശ്വസനീയമല്ല
bitcoin (2)
SHARE

ക്രിപ്‌റ്റോകറൻസികൾ രാജ്യത്ത് പൂർണമായും നിരോധിക്കണമെന്നും അത് ചൂതാട്ടമാണെന്നും റിസർവ് ബാങ്ക് ഓഫ് ഇന്ത്യ ഗവർണർ ശക്തികാന്ത ദാസ് പറഞ്ഞു. ബ്ലോക്ക് ചെയിൻ സാങ്കേതിക വിദ്യയെ പിന്തുണയ്ക്കണം, ക്രിപ്റ്റോകളെ നിരോധിക്കണം എന്നുള്ളതാണ് റിസർവ് ബാങ്കിന്റെ നിലപാട് എന്നദ്ദേഹം പറഞ്ഞു. 

ക്രിപ്‌റ്റോകറൻസിയുടെ വിലയിലെ ചാഞ്ചാട്ടം വിശ്വസനീയമല്ല. 100 ശതമാനവും ഊഹക്കച്ചവടമാണ് ഇതിൽ നടക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. "ഇന്ത്യ ചൂതാട്ടം അനുവദിക്കുന്നില്ല, ക്രിപ്‌റ്റോകറൻസിയെ ചൂതാട്ടമായി കണക്കാക്കുകയാണെങ്കിൽ, അതിന് പ്രത്യേക നിയമങ്ങൾ ഉണ്ടായിരിക്കണം. ക്രിപ്‌റ്റോകളെ സാമ്പത്തിക ഉൽപന്നമോ ആസ്തിയോ ആയി കണക്കാക്കുന്നത് തെറ്റായ വാദമാണ്” എന്നും റിസർവ് ബാങ്ക് ഓഫ് ഇന്ത്യ ഗവർണർ ശക്തികാന്ത ദാസ് പറഞ്ഞു. ഇടപാടുകൾ ക്രിപ്‌റ്റോ വഴിയായാൽ, സമ്പദ്‌വ്യവസ്ഥയിലെ പണ വിതരണത്തിൽ ആർബിഐയുടെ നിയന്ത്രണം നഷ്ടപ്പെടും. “നാണയ നയവും, പണലഭ്യതയും തീരുമാനിക്കാനുള്ള ആർബിഐയുടെ അധികാരം തുരങ്കം വയ്ക്കപ്പെടും. അത് സമ്പദ്‌വ്യവസ്ഥയുടെ ഡോളറീകരണത്തിലേക്ക് നയിക്കുമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.

ഏറ്റവും കൂടുതൽ വിപണി മൂലധനമുള്ള (മാർക്കറ്റ് ക്യാപ്) 7 ക്രിപ്റ്റോകറൻസികളുടെ ഇന്നത്തെ വില, 24 മണിക്കൂറിലെയും ഏഴ് ദിവസത്തേയും വില വ്യത്യാസങ്ങൾ, വിപണി മൂലധനം എന്നിവ താഴെ കൊടുത്തിരിക്കുന്നു. 

ഈ ലേഖനം ക്രിപ്റ്റോകറൻസികളെക്കുറിച്ചുള്ള  വസ്തുനിഷ്ഠമായ  വിശകലനത്തിനായി മാത്രമുള്ളതാണ്. ക്രിപ്റ്റോ കറൻസി നിക്ഷേപത്തെ  പ്രോത്സാഹിപ്പിക്കുന്നില്ല.

table-crypto-16-1-2023

English Summary : Crypto Currency Price in Last Week

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

വായിൽ തോന്നിയത് പറഞ്ഞിരുന്നു, ഇപ്പോഴില്ല!

MORE VIDEOS